Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫുട്‌ബോൾ കളി മാത്രമായിരുന്നില്ല, അത് എന്റെ ജീവിതമായിരുന്നു; കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി നാലു വർഷം മുമ്പ് ബൂട്ട് അണിഞ്ഞ സുശാന്ത് നായർ വിരമിക്കുന്നു

ഫുട്‌ബോൾ കളി മാത്രമായിരുന്നില്ല, അത് എന്റെ ജീവിതമായിരുന്നു; കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി നാലു വർഷം മുമ്പ് ബൂട്ട് അണിഞ്ഞ സുശാന്ത് നായർ വിരമിക്കുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി നാലു വർഷം മുമ്പ് ബൂട്ട് അണിഞ്ഞ് ആരാധകരെ ആനന്ദത്തിലാഴ്‌ത്തിയ ശേഷം സുശാന്ത് മാത്യു വിരമിക്കുന്നു. ബ്ലാസ്‌റ്റേഴ്‌സിൽ മാത്രമല്ല നിരവധി ടീമുകൾക്ക് വേണ്ടി കളിച്ച സുശാന്ത് ഇന്നലെ തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുക ആയിരുന്നു. നാലു വർഷം മുമ്പ് കേരളാ ബ്ലാസ്റ്റേഴ്‌സിനായി സുശആന്ത് മാത്യുവിന്റെ ഇടം കാലിൽ നിന്ന് പിറന്ന മഴവിൽ ഗോൾ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതോടെയാണ് സുശാന്ത് കേരളത്തിലെ ഫുട്‌ബോൾ പ്രേമികളുടെ മനസിൽ കയറി കുടിയിരുന്നത്.

ഫേസ്‌ബുക്കിൽ വികാര നിർഭരമായ കുറിപ്പിലൂടെയാണ് സുശാന്ത് തന്റെ ജീവിതത്തിലെ സങ്കടകരമായ താരുമാനം ആരാധകരെ അറിയിച്ചത്. ജീവിതത്തിൽ ഒരു കാര്യത്തിനുവേണ്ടി എത്ര പരിശ്രമിക്കുന്നുവോ അത്ര തന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാൻ. ഫുട്‌ബോൾ കളി മാത്രമായിരുന്നില്ല, അത് എന്റെ ജീവിതമായിരുന്നു. ഇത്രയും കാലം സ്വപ്നതുല്ല്യമായ ജീവിതമാണ് ഫുട്‌ബോൾ നൽകിയത്. കളിച്ച ക്ലബ്ബുകൾക്കും പരിശീലിപ്പിച്ചവർക്കുമെല്ലാം നന്ദി പറയുന്നു. സുശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചു.

38-കാരനായ മധ്യനിരതാരം കേരള ബ്ലാസ്റ്റേഴ്‌സ്, പുണെ സിറ്റി, ഗോകുലം കേരള ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 1997-ൽ എഫ്.സി. കൊച്ചിനിലൂടെയായിരുന്നു തുടക്കം. വാസ്‌കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ്, മോഹൻ ബഗാൻ, ഈസ്റ്റ് ബാംഗാൾ, നെറോക്ക എഫ്.സി. എന്നീ ടീമുകളിലും അംഗമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP