Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻവാതിൽ തുറന്ന് അകത്തുകയറിയ കള്ളൻ അടുക്കളയിലെത്തി തയ്യാറാക്കി കഴിച്ചത് ഓംലറ്റ്; വീട്ടുപകരണങ്ങളോ പണമോ മോഷ്ടിക്കാതെ കള്ളൻ കൊണ്ടുപോയത് സജീവ് മാത്യുവിന്റെ സ്വിഫ്റ്റ് ഡിസയർ കാറും; വ്യത്യസ്തനായ മോഷ്ടാവിനെ തേടി തിരുവല്ല പൊലീസും

മുൻവാതിൽ തുറന്ന് അകത്തുകയറിയ കള്ളൻ അടുക്കളയിലെത്തി തയ്യാറാക്കി കഴിച്ചത് ഓംലറ്റ്; വീട്ടുപകരണങ്ങളോ പണമോ മോഷ്ടിക്കാതെ കള്ളൻ കൊണ്ടുപോയത് സജീവ് മാത്യുവിന്റെ സ്വിഫ്റ്റ് ഡിസയർ കാറും; വ്യത്യസ്തനായ മോഷ്ടാവിനെ തേടി തിരുവല്ല പൊലീസും

എസ് രാജീവ്

തിരുവല്ല: കാർ മോഷണത്തിലും ന്യൂ ജെൻ സ്റ്റെൽ. വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് കാറിന്റെ താക്കോൽ അടിച്ചുമാറ്റി കടന്നത് പോർച്ചിൽ കിടന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മാരുതി സ്വിഫ്റ്റ് കാറുമായി. വ്യത്യസ്തനായ മോഷ്ടാവിനെ തേടി വട്ടം കറങ്ങി തിരുവല്ല പൊലീസും. ഞായറാഴ്ച പാതിരാത്രിയോടെ നഗരമധ്യത്തിലാണ് വ്യത്യസ്തമായ മോഷണം അരങ്ങേറിയത്.

വീടിന്റെ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് അടുക്കളയിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മുട്ടയെടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിച്ച ശേഷം പോർച്ചിൽ കിടന്ന കാറുമായി കടന്നു. തിരുവല്ല തീപ്പിനി പറമ്പിൽ പുത്തൻവീട്ടിൽ സജീവ് മാത്യുവിന്റെ പോർച്ചിൽ കിടന്ന സ്വിഫ്റ്റ് ഡിസയർ കാറാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ കാറിന്റെ താക്കോൽ വീടിനുള്ളിൽനിന്നെടുത്താണ് കാർ മോഷ്ടിച്ചു കടത്തിയത്. വീടിന്റെ പിൻവാതിലും തുറന്നുകിടന്നിരുന്നു. പൂട്ടിക്കിടന്ന ഗേറ്റും തുറന്നാണ് കാർ കൊണ്ടുപോയിട്ടുള്ളത്.

വീട്ടുകാർ രണ്ടു ദിവസംമുമ്പ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബാംഗ്ലൂർക്ക് പോയ തക്കം നോക്കിയായിരുുന്ന മോഷ്ടാക്കൾ കാർ അടിച്ചുകൊണ്ടുപോയത്. മോഷണ വിവരമറിഞ്ഞെത്തിയ വിട്ടുടമ മേശയും അലമാരയുമൊക്കെ തുറന്ന് പരിശോധിച്ചെങ്കിലും മറ്റൊന്നും കൊണ്ടുപോയിട്ടില്ലെന്ന് വ്യക്തമായി. കള്ളൻ രാത്രിയിൽ അടുക്കളയിൽ കയറി ഓംലറ്റും ഉണ്ടാക്കി കഴിച്ചതായി പരിശോധനയിൽ വ്യക്തതമായിട്ടുണ്ട്.

വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തി തൈളിവുകൾ േേശഖരിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് പ്രതിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP