Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്ത് രൂപ മാത്രമായിരുന്ന ഹോസ്റ്റൽ റൂമിന് പുതുക്കി നിശ്ചയിച്ചത് 300 രൂപയും 20 രൂപയുടെ ഡബിൾ റൂമിന് 600 രൂപയും; സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത് 12,000 രൂപ; പുതുതായി ചുമത്തിയ വൈദ്യുതി ബില്ലും വെള്ളക്കരവും സർവീസ് ചാർജ്ജും കൂടിയാകുമ്പോൾ വിദ്യാർത്ഥികൾ കണ്ടെത്തേണ്ടി വരുന്നത് വലിയ തുക; കൂടിയാലോചനകളില്ലാതെ നടപ്പാക്കിയ ഫീസ് വർധനവിനെതിരെ കേന്ദ്രമന്ത്രിയെ പോലും പൂട്ടിയിട്ട് സമരം നടത്തിയ ജെഎൻയു എസ്.യു നാളെ മുതൽ തുറക്കുക പോരാട്ടത്തിന്റെ പുതിയമുഖം

പത്ത് രൂപ മാത്രമായിരുന്ന ഹോസ്റ്റൽ റൂമിന് പുതുക്കി നിശ്ചയിച്ചത് 300 രൂപയും 20 രൂപയുടെ  ഡബിൾ റൂമിന് 600 രൂപയും; സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത് 12,000 രൂപ; പുതുതായി ചുമത്തിയ വൈദ്യുതി ബില്ലും വെള്ളക്കരവും സർവീസ് ചാർജ്ജും കൂടിയാകുമ്പോൾ വിദ്യാർത്ഥികൾ കണ്ടെത്തേണ്ടി വരുന്നത് വലിയ തുക; കൂടിയാലോചനകളില്ലാതെ നടപ്പാക്കിയ ഫീസ് വർധനവിനെതിരെ കേന്ദ്രമന്ത്രിയെ പോലും പൂട്ടിയിട്ട് സമരം നടത്തിയ ജെഎൻയു എസ്.യു നാളെ മുതൽ തുറക്കുക പോരാട്ടത്തിന്റെ പുതിയമുഖം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ വിദ്യാർത്ഥികൾ ആറുമണിക്കൂറോളം കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രിയെയും വൈസ് ചാൻസിലറെയും സർവകലാശാലക്കുള്ളിൽ തടഞ്ഞുവച്ചാണ് ജെഎൻയുവിലെ വിദ്യാർത്ഥികൾ ഫീസ് വർദ്ധനവിനെതിരെ പ്രതിഷേധിച്ചത്. കേന്ദ്ര സേനയെ ഇറക്കി മന്ത്രിയെ പുറത്തെത്തിച്ചു എങ്കിലും ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ ഇരട്ടിയോളം വർധിപ്പിച്ചതിൽ പ്രതിഷേധിച്ചുള്ള സമരം നാളെ കാമ്പസിലേക്ക് വ്യാപിപ്പിക്കാനാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മുപ്പത് വർഷമായി മാറ്റമില്ലാതെ തുടരുന്ന ഹോസ്‌ററൽ ഫീസിലാണ് ഇപ്പോൾ വർധനവ് വരുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ ഹോസ്റ്റലിൽ ഇതുവരെ തുച്ഛമായ ഹോസ്റ്റൽ ഫീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സിംഗിൾ റൂമിന് പ്രതിമാസം വെറും പത്തുരൂപ ആയിരുന്നു ഹോസ്റ്റൽ ഫീസ്. അത് 300 രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. ഡബിൾ റൂമിന് 20 രൂപയിൽ നിന്നും അറുന്നൂറ് രൂപയായി ഫീസ് വർധിപ്പിച്ചു. ഹോസ്റ്റൽ ഒഴിയുമ്പോൾ തിരികെ നൽകുന്ന മെസ്സ് ഡെപോസിറ്റ് തുക 5500 ൽ നിന്നും 12,000 ആയാണ് ഉയർത്തിയത്.

നേരത്തേ വൈദ്യുതിയും വെള്ളവും ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായിരുന്നു. എന്നാൽ ഇപ്പോൾ അതിന് ഉപയോഗിക്കുന്നതിന്റെ പണം നൽകണം എന്നാണ് സർവകലാശാല നിയമം കൊണ്ടുവന്നത്. ഇതിന് പുറമേ സർവീസ് ചാർജ്ജായി ഓരോ വിദ്യാർത്ഥിയും പ്രതിമാസം 1700 രൂപയോ അതിൽ കൂടുതലോ നൽകേണ്ടി വരും. കഴിഞ്ഞ മുപ്പത് വർഷമായി മാറ്റമില്ലാതെ തുടരുന്ന ഫീസുകളിൽ കാലാനുസൃതമായ മാത്രമാണ് ചെയ്തത് എന്നാണ് സർവകലാശാല അധികൃതരുടെ വാദം.

എന്നാൽ, ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനം ഏകപക്ഷീയമെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.. ഹോസ്റ്റൽ സമിതികളുടെയും വിദ്യാർത്ഥികളുടെയും സമ്മതമില്ലാതെയാണ് ഫീസ് വർധിപ്പിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വൈസ് ചാൻസലർ നേരിട്ടെത്തി പ്രശ്‌നപരിഹാരത്തിന് മുൻകൈ എടുത്തില്ലെങ്കിൽ ക്യാംപസ് അടച്ചിട്ട് പ്രതിഷേധിക്കാനാണ് വിദ്യാർത്ഥിസംഘടനകളുടെ തീരുമാനം.

പുതിയ ഹോസ്റ്റൽ മാനുവലിനെതിരെ ജെഎൻയു സർവകലാശാലയിൽ കഴിഞ്ഞ രണ്ടാഴ്‌ച്ചയായി വിദ്യാർത്ഥികൾ നടത്തിവന്ന സമരമാണ് ഇന്ന് വലിയ പ്രതിഷേധത്തിലേക്ക് വഴിവെച്ചത്. ക്യാംപസിലെ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് ഫീസ് കൂട്ടിയതെന്ന അധികൃതരുടെ വാദം അംഗീകരിക്കാനാവില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥിസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ധ്യാപകരും രംഗത്തുവന്നു.

മുപ്പത് വർഷത്തിനിടെ ഇതാദ്യമായാണ് ഫീസ് വർദ്ധിപ്പിച്ചതെന്നും മെസ്ഫീസ് അടയ്ക്കാതെ കുടിശ്ശിക വരുത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിവരുന്നതുമാണ് സംഭവത്തിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ കേന്ദ്രസേനയെ അടക്കം ഉപയോഗിച്ച് സമരം അടിച്ചമർത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP