Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇക്കുറി ഇടശ്ശേരി പുരസ്‌കാരം പങ്കിട്ടത് നാല് കഥാകൃത്തുക്കൾ; ഉണ്ണി ആർ, വി ആർ സുധീഷ്, ജി ആർ ഇന്ദുഗോപൻ, ഇ സന്ധ്യ എന്നിവർക്ക് പുരസ്‌കാരം സമ്മാനിക്കുക ജനുവരിയിൽ

ഇക്കുറി ഇടശ്ശേരി പുരസ്‌കാരം പങ്കിട്ടത് നാല് കഥാകൃത്തുക്കൾ; ഉണ്ണി ആർ, വി ആർ സുധീഷ്, ജി ആർ ഇന്ദുഗോപൻ, ഇ സന്ധ്യ എന്നിവർക്ക് പുരസ്‌കാരം സമ്മാനിക്കുക ജനുവരിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഈ വർഷത്തെ ഇടശ്ശേരി പുരസ്‌കാരം നാല് പേർ പങ്കിടും. കഥാകൃത്തുക്കളായ ഉണ്ണി ആർ, വി ആർ സുധീഷ്, ജി ആർ ഇന്ദുഗോപൻ, ഇ സന്ധ്യ എന്നിവരാണ് പുരസ്‌കാരം പങ്കിടുക. ഉണ്ണി ആറിന്റെ 'വാങ്ക്', വി ആർ സുധീഷിന്റെ 'ശ്രീകൃഷ്ണൻ', ജി ആർ ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ', ഇ സന്ധ്യയുടെ 'അനന്തരം ചാരുലത' എന്നീ കൃതികൾക്കാണ് പുരസ്‌കാരമെന്ന് സമിതി സെക്രട്ടറി ഇ മാധവൻ അറിയിച്ചു.

പുരസ്‌കാരത്തുകയായ 50,000 രൂപ പങ്കുവയ്ക്കും. ജനുവരിയിൽ പൊന്നാനിയിൽ സംഘടിപ്പിക്കുന്ന ഇടശ്ശേരി അനുസ്മരണവേളയിൽ പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ. കെ വി രാമകൃഷ്ണനും ഡോ. ഇ ദിവാകരനുമാണ് കൃതികൾ തെരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം നാല് കവികളാണ് പുരസ്‌കാരം പങ്കിട്ടത്. പ്രഭാവർമ്മയുടെ 'അപരിഗ്രഹം', ലോപയുടെ 'വൈക്കോൽപ്പാവ', കണിമോളുടെ 'നിലത്തെഴുത്ത്', ആര്യാംബികയുടെ 'കാറ്റിലോടുന്ന തീവണ്ടി' എന്നീ കൃതികൾക്കാണ് കഴിഞ്ഞ തവണ പുരസ്‌കാരം ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP