Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ കാലത്തും മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി 'വൈശാലി' നായിക; സിനിമ പുരുഷകേന്ദ്രീകൃതം; ഈ രംഗത്തെ വനിതാ കൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നതായും സുപർണ ആനന്ദ്  

തന്റെ കാലത്തും മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി 'വൈശാലി' നായിക; സിനിമ പുരുഷകേന്ദ്രീകൃതം; ഈ രംഗത്തെ വനിതാ കൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നതായും സുപർണ ആനന്ദ്   

മറുനാടൻ ഡെസ്‌ക്‌

 മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലാസിക്കുകളിൽ ഒന്നാണ് ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമ. അതിൽ വൈശാലിയായി എത്തിയ സുപർണാ ആനന്ദിനെ ആരും പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. ഏറെക്കാലമായി സിനിമയിൽ നിന്ന് വിട്ടുനിന്ന അവർ സിനമയിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചായിരുന്നു മുൻകാല നായികയുടെ വെളിപ്പെടുത്തൽ. തന്റെ കാലത്തും മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നു എന്നും അത് ദുഃഖകരമായ കാര്യമാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. സിനിമ പുരുഷകേന്ദ്രീകൃതമാണ്.

ഈ രംഗത്തെ വനിതാ കൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നു. ഇപ്പോഴത്തെ പ്രായത്തിന് അനുസരിച്ച് അവസരം ലഭിക്കുകയാണെങ്കിൽ ഇനിയും മലയാളത്തിൽ അഭിനയിക്കുമെന്നും സുപർണ പറഞ്ഞു. വൈശാലിയിൽ ഋഷ്യശൃംഗനായി എത്തിയ സഞ്ജയ്‌യെ ആണ് സുപർണയും വിവാഹം ചെയ്തത്. 2008-ൽ ഇവർ വിവാഹമോചനം നേടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP