Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേലികെട്ടിയിട്ടും ക്യാമറ വെച്ചിട്ടും കാര്യമില്ല; പൊതു നിരത്തുകളിൽ തള്ളുന്നത് മനുഷ്യ വിസർജ്യമടക്കമുള്ള വേസ്റ്റുകൾ; ദുരിതം പേറി വഴിയാത്രക്കാർ; കൊച്ചി നഗരത്തിൽ മാലിന്യം കുന്നുകൂടിയിട്ടും കാര്യക്ഷമമാകാതെ നഗരസഭ; മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പുതിയ സ്വകാഡ് രൂപീകരിക്കുമെന്ന് വാഗ്ദാനം

വേലികെട്ടിയിട്ടും ക്യാമറ വെച്ചിട്ടും കാര്യമില്ല; പൊതു നിരത്തുകളിൽ തള്ളുന്നത് മനുഷ്യ വിസർജ്യമടക്കമുള്ള വേസ്റ്റുകൾ; ദുരിതം പേറി വഴിയാത്രക്കാർ; കൊച്ചി നഗരത്തിൽ മാലിന്യം കുന്നുകൂടിയിട്ടും കാര്യക്ഷമമാകാതെ നഗരസഭ; മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പുതിയ സ്വകാഡ് രൂപീകരിക്കുമെന്ന് വാഗ്ദാനം

സുവർണ പിഎസ്

കൊച്ചി; വേലികെട്ടിയിട്ടും സിസിടിവികൾ സ്ഥിപിച്ചിട്ടും കാര്യമില്ല. പൊതു നിരത്തുകളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കവറുകളിൽ കെട്ടിയ നിലയിൽ വഴിയോരങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞിട്ടിരിക്കുന്നതും തെരുവു നായ്കൾ ഉൾപ്പടെയുള്ള ജീവികൾ അത് കടിച്ചുവലിച്ച് റോഡുകളിൽ ഇടുന്നതും പതിവാകുന്നു. ഇത്തരത്തിൽ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ പലയിടത്തും കൂമ്പാരമാകുന്നുണ്ടെന്നും നടപടികളൊന്നും നഗരസഭ കൈകൊള്ളുന്നില്ലെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

ദുർഗന്ധം ശ്വാസിച്ച് ദുരിതം പേറിയാണ് പൊതുനിരത്തുവഴിയുള്ള കാൽനടയാത്രികർ പോകുന്നത്. കൊച്ചി നഗരത്തിലെ പ്രധാന റോഡുകളുടെയൊക്കെ അവസ്ഥ ഇത് തന്നെയാണ്. മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല എന്നാണ് പലയിടത്തു നിന്നു വരുന്ന പരാതികൾ. അതേസമയം നരസഭാ അതിർത്തിപ്രദേശങ്ങളിലും വലിയതോതിൽ തന്നെ മാലിന്യം കുമിഞ്ഞുകൂടുന്നുണ്ട്. ചേരാനല്ലൂർ പഞ്ചായത്തും കൊച്ചി കോർപ്പറേഷനും അതിർത്തി പങ്കിടുന്ന ചിറ്റൂരിലും കളമശ്ശേരി മുനിസിപ്പാലിറ്റിയും കോർപ്പറേഷനുമായി അതിർത്തി പങ്കിടുന്ന ഇടപ്പള്ളിത്തോട് പരിസരത്തുമാണ് മാലിന്യം കൂടുതലും കുമിഞ്ഞുകൂടുന്നത്.

ഇടപ്പള്ളി റയിൽവേ മേൽപ്പാലം വഴി യാത്ര ചെയ്യുന്നവർ ഇടപ്പള്ളി തോടിന് സമീപം മാലിന്യം തള്ളുന്നതും പതിവാണ്. നിക്ഷേപത്തിന്റെ പ്രധാന കേന്ദ്രം ചമ്പോക്കടവ് പാലം പരിസരമാണ് ഒരു വശത്തുള്ള കോർപ്പറേഷന്റെ സ്ഥലത്തായിരുന്നു ആദ്യമെല്ലാം മാലിന്യം തള്ളിയിരുന്നത്. എന്നാൽ ആ ഭാഗത്ത് ക്യാമറ സ്ഥാപിച്ചതോടെ മാലിന്യം നിക്ഷേപിക്കൽ നിന്നെങ്കിലും പിന്നാലെ പാലത്തിന്റെ ക്യാമറയില്ലാത്ത ഭാഗത്ത് പുതിയ കേന്ദ്രമാക്കി. ഗതികെടുമ്പോൾ നാട്ടുകാർ കൊടുക്കുന്ന പരാതിയിൽമേൽ കളമശ്ശേരി നഗരസഭാ അധികൃതർ പൊടിക്കൈ പ്രയോഗിക്കും.

വീണ്ടും രണ്ടുദിവസം കഴിയുമ്പോൾ അവസ്ഥ പഴയതിനെക്കാളും കൂടുതലാകും. ഇടപ്പള്ളി ഇന്ദിരാജി പാലത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്. എന്നാൽ ഇവിടെ കളമശ്ശേരി നഗരസഭയുടെ ഭാഗം വൃത്തിയാണ്. അതേസമയം കോർപ്പറേഷൻ പരിധിയിൽ സ്ഥിതി രൂക്ഷമാണ്. അതുകൊണ്ട് തന്നെ മാലിന്യം തള്ളുന്നത് തടയുന്നതിനായി ഇരുവശങ്ങളിലും ഉയരത്തിൽ വേലി കെട്ടിയിട്ടുണ്ട്. എന്നിട്ടും മാലിന്യം സ്ഥിതിയിൽ മാറ്റമില്ല. സൗത്ത് ചിറ്റൂരിൽ പെട്രോൾ പമ്പ് മുതൽ പാലം വരെയുള്ള പരിസരത്തും റോഡിന്റെ ഇരുവശവും പ്ലാസ്റ്റിക്കും ആഹാരത്തിന്റെ വേസ്റ്റുമടക്കമുള്ളവായാണ് നിരനിരയായി തള്ളിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP