Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സുപ്രീംകോടതി വിധിയിൽ മുസ്ലീങ്ങൾ അങ്ങേയറ്റം നിരാശർ'; വിധിയിൽ പൊരുത്തക്കേടുണ്ടെന്നും രാജ്യത്തിന്റെ നിയമത്തെ ബഹുമാനിക്കണം എന്നതിനാൽ അങ്ങനെ ചെയ്യുന്നു എന്നും മുസ്ലിം ലീഗ്; അയോധ്യ കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ച് രാജ്യത്തെ എല്ലാ വിഭാഗം മുസ്ലീങ്ങളുമായും ചർച്ച നടത്താൻ സമിതിയെയും നിയോഗിച്ചത് പാർട്ടിയുടെ ഉന്നതാധികാര സമിതിയുടെയും ദേശീയ സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിൽ

'സുപ്രീംകോടതി വിധിയിൽ മുസ്ലീങ്ങൾ അങ്ങേയറ്റം നിരാശർ'; വിധിയിൽ പൊരുത്തക്കേടുണ്ടെന്നും രാജ്യത്തിന്റെ നിയമത്തെ ബഹുമാനിക്കണം എന്നതിനാൽ അങ്ങനെ ചെയ്യുന്നു എന്നും മുസ്ലിം ലീഗ്; അയോധ്യ കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ച് രാജ്യത്തെ എല്ലാ വിഭാഗം മുസ്ലീങ്ങളുമായും ചർച്ച നടത്താൻ സമിതിയെയും നിയോഗിച്ചത് പാർട്ടിയുടെ ഉന്നതാധികാര സമിതിയുടെയും ദേശീയ സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: അയോധ്യ കേസിലെ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി മുസ്ലിം ലീഗ്. കോടതി വിധിയിൽ മുസ്ലീങ്ങൾ അങ്ങേയറ്റം നിരാശരാണെന്ന് മുസ്‌ലിം ലീഗ്. ഇന്ന് ചേർന്ന മുസ്ലിം ലീഗ് ദേശീയ സംസ്ഥാന ഭാരവാഹികളുടേയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിലാണ് വിലയിരുത്തൽ. വിധിയിൽ വലിയ പൊരുത്തക്കേടുകളുണ്ട്. രാജ്യത്തിന്റെ നിയമം ബഹുമാനിക്കണമെന്നുള്ളതുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നും യോഗം ചൂണ്ടിക്കാട്ടി.

വിധിയിൽ കൂടുതൽ ചർച്ച നടക്കേണ്ടതുണ്ട്. പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞ കോടതി അവർക്ക് തന്നെ ഉടമസ്ഥാവകാശം നൽകി. രാജ്യത്തെ എല്ലാ മുസ്ലിം വിഭാഗവുമായും വിധിയെക്കുറിച്ച് ചർച്ച നടത്തും. ഇതിനായി സമിതിയെ രുപീകരിച്ചു. വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമിതിയിൽ ചർച്ച ചെയ്യുമെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കി.

വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അയോധ്യ ഭൂമിത്തർക്ക കേസിലെ വിധിയിൽ സംതൃപ്തനല്ലെന്ന് മുസ്ലിം ലീഗ് എംപി ഇ.ടി.മുഹമ്മദ് ബഷീർ നേരത്തെ പറഞ്ഞിരുന്നു. വിധി സന്തുലിതമാണെന്ന കാഴ്ചപ്പാടിനെ എതിർക്കുന്നു. എന്നാൽ, സുപ്രീം കോടതി വിധിയാണ് രാജ്യത്തെ നിയമം. വിധിയുമായി ബന്ധപ്പെട്ട് തുടർ നടപടികൾ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.

അയോധ്യ ഭൂമിത്തർക്ക കേസിലെ സുപ്രീം കോടതി വിധി മാനിക്കുമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. സംഘർഷമുണ്ടാക്കാൻ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. കോടതി വിധി പഠിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാം. സമാധാനപരമായി മുന്നോട്ടു പോകാനാണ് ആഹ്വാനം ചെയ്യുന്നതെന്നും കോടതി വിധി വന്നതിനു പിന്നാലെ ഹൈദരാലി ശിഹാബ് തങ്ങൾ പ്രതികരിച്ചിരുന്നു. ഇതിന് ശേഷം കോടതി വിധി വിശദമായി പരിശോധിക്കുകയും കൂട്ടായ ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് മുസ്ലിം ലീഗ് ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയത്.

തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും മുസ്ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നുമാണ് സുപ്രീം കോടതി വിധി. 2010ൽ അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി നിർമോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോർഡ് എന്നിവർക്കു തുല്യമായി വിഭജിച്ചു നൽകിയ അലഹബാദ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP