Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവാക്കളിലെ ഹൃദയ രോഗങ്ങളെ പ്രതിരോധിക്കാൻ വിദഗ്ധ സംഗമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവാക്കളിലെ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് വിദഗ്ധ സംഗമം നടന്നു. മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിൽ കോൺക്ലേവ് ഓൺ പ്രിവന്റീവ് കാർഡിയോളജി ഇൻ ദി യങ്ങ് എന്ന പേരിൽ നടന്ന സെമിനാർ ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എം കെ സി നായർ ഉദ്ഘാടനം ചെയ്തു. എസ് എ ടി ആശുപത്രി പീഡിയാട്രിക് വിഭാഗം മുൻ മേധാവി ഡോ സുൽഫിക്കർ അഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. ഡോ എസ് ശിവശങ്കരൻ, ഡോ മനുരാജ്, ഡോ സുനിത വിശ്വനാഥൻ, ഡോ സാജൻ അഹമ്മദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ, സി ഡി സി ഡയറക്ടർ ഡോ ബാബു ജോർജ്, ഡോ കെ ഇ എലിസബത്ത് എന്നിവർ സെമിനാർ സെമിനാറിന് നേതൃത്വം നൽകി.

പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ ഡി പ്രഭാകരൻ ഫാമിലി ഒറേഷൻ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ ഖോബ്രഗഡെ കൗമാരക്കാരിലും യുവാക്കളിലും ഉണ്ടാകുന്ന കാർഡിയോ വാസ്‌കൂലാർ രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാമെന്നതിനെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഡോ ഐ റിയാസ്, ഡോ വി രാമൻകുട്ടി, ഡോ ലിസ് മറിയ സ്‌കറിയ എന്നിവരുടെയും പ്രബന്ധാവതരണം ഉണ്ടായിരുന്നു. തുടർന്നു നടന്ന പാനൽ ചർച്ചയിൽ ഡോ കെ ഇ എലിസബത്ത്, ഡോ ലളിത കൈലാസ്, ഡോ ലക്ഷ്മി എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം ക്വിസ് മത്സരവും ഉണ്ടായിരുന്നു. ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്, ചൈൽഡ് ഡവലപ്‌മെന്റ് സെന്റർ എന്നിവരുടെ ആഭിമുഖ്യത്തിലാണ് സെമിനാർ നടന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP