Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാവ്യയുടെ ആ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചു; അന്നത്തേ കാര്യം കാവ്യ മനഃപൂർവ്വം മറന്നു; ദിലീപ് ചിത്രത്തിനിടയിലെ ദുരനുഭവം തുറന്നു പറഞ്ഞ് ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ

കാവ്യയുടെ ആ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചു; അന്നത്തേ കാര്യം കാവ്യ മനഃപൂർവ്വം മറന്നു; ദിലീപ് ചിത്രത്തിനിടയിലെ ദുരനുഭവം തുറന്നു പറഞ്ഞ് ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ

മറുനാടൻ ഡെസ്‌ക്‌

ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മീശമാധവനാണ് നടിയെന്ന നിലയിൽ കാവ്യാമാധവന് നിരവധി പ്രശംസകൾ നേടികൊടുത്ത ചിത്രം. അതിൽ കാവ്യയ്ക്ക് ശബ്ദം നൽകിയത് ഡബ്ബിങ് ആർട്ടിസ്റ്റ് ആയ ശ്രീജ ആയിരുന്നു. ആ ശബ്ദത്തെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ സമയത്തു സംഭവിച്ച ഒരു ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീജ.

മീശമാധവനിൽ ശബ്ദം നൽകി ആ കഥാപാത്രത്തെ മികച്ചതാക്കി തീർത്ത തന്നെ കാവ്യ പോലും മറന്നുവെന്നും ചിത്രത്തിന്റെ വിജയാഘോഷ ദിനത്തിൽ ലൈറ്റ് ബോയ് അടക്കമുള്ള എല്ലാവർക്കും നന്ദി പറഞ്ഞെന്നും എന്നാൽ രുക്മിണിക്ക് ശബ്ദം നൽകി ആ കഥാപാത്രത്തെ മികച്ചതാക്കി തീർത്ത എന്നെ കാവ്യ മറന്നെന്നും ശ്രീജ പറഞ്ഞു.

പല താരങ്ങളും ഇതുപോലെ തന്നെയാണെന്നുംഡബ്ബിങ് ആർട്ടിസ്റ്റുകളെ മറന്ന് പോകാറാണ് പതിവെന്നും ശ്രീജ ആരോപിച്ചു. എന്നാൽ ആ വേളയിൽ കാവ്യ ഒരു കാര്യം പറഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നെന്നും ശ്രീജ കൂട്ടിച്ചേർത്തു.മീശമാധവനിൽ ആരാധകർ കരുതിയത് തന്റെ ശബ്ദം തന്നെയായിരിക്കും അത് എന്നാണ്. ഇവിടെയാണ് ഒരു ഡബ്ബിങ് ആർട്ടിസിറ്റിന്റെ വിജയമെന്നും ശ്രീജ വ്യക്തമാക്കി. അതേസമയം ഈ കാരണത്താൽ കാവ്യയ്ക്ക് പിന്നീട് ശബ്ദം നൽകില്ല എന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ലെന്നും ശ്രീജ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP