Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലത മങ്കേഷ്‌കർ ആശുപത്രിയിൽ; ബ്രീച്ച് കാൻഡിയിൽ പ്രവേശിപ്പിച്ചത് ശ്വാസ തടസ്സത്തെ തുടർന്ന്

ലത മങ്കേഷ്‌കർ ആശുപത്രിയിൽ; ബ്രീച്ച് കാൻഡിയിൽ പ്രവേശിപ്പിച്ചത് ശ്വാസ തടസ്സത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗായികയെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ്് ആശുപത്രിയിൽ ആക്കിയത്. ഗായികയുടെ നില ഗുരുതരമെന്നും ഐസി യുവിലാണെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന പിന്നണി ഗായകരിൽ ഒരാളാണ് ലത മങ്കേഷ്‌കർ. ആയിരത്തോളം ഹിന്ദി ചലച്ചിത്രങ്ങളിലും, 36 ലേറെ പ്രാദേശിക ഭാഷകളിലും, വിദേശ ഭാഷകളിലും പാടിയിട്ടുണ്ട്. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം, ഭാരത് രത്‌ന, മൂന്നുദേശീയ പുരസ്‌കാരങ്ങൾ എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങൾക്ക് അർഹയായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP