Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വയംഭോഗംപോലും പാടില്ല, അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാൽ അവ ഒരു നോട്ട് ബുക്കിൽ എഴുതിവെച്ച് സംഘടനക്ക് നൽകണം; വിവാഹം, പ്രണയം എന്നിവക്കും നിരോധനം; കൂട്ടമായി വിവാഹ മോചനങ്ങൾ നിർബന്ധിപ്പിച്ച് ചെയ്യിപ്പിച്ച് കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റും; ഇസ്ലാമിസ്റ്റ് മാർക്സിസ്റ്റ് റാഡിക്കൽ സംഘടന എന്നറിയപ്പെട്ടിരുന്ന ഇറാനി ഗറില്ലാ സംഘടന മുജാഹിദീൻ ഇ ഖൽഖ് തകർന്നത് ലൈംഗിക വിലക്കുമൂലം

സ്വയംഭോഗംപോലും പാടില്ല, അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാൽ അവ ഒരു നോട്ട് ബുക്കിൽ എഴുതിവെച്ച് സംഘടനക്ക് നൽകണം; വിവാഹം, പ്രണയം എന്നിവക്കും നിരോധനം; കൂട്ടമായി വിവാഹ മോചനങ്ങൾ നിർബന്ധിപ്പിച്ച് ചെയ്യിപ്പിച്ച് കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റും; ഇസ്ലാമിസ്റ്റ് മാർക്സിസ്റ്റ് റാഡിക്കൽ സംഘടന എന്നറിയപ്പെട്ടിരുന്ന ഇറാനി ഗറില്ലാ സംഘടന മുജാഹിദീൻ ഇ ഖൽഖ് തകർന്നത് ലൈംഗിക വിലക്കുമൂലം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മനുഷ്യന്റെ അടിസ്ഥാന ചോദനയായ ലൈംഗികതയെ നിഷേധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ അതി ഭീകരം തന്നെതാണെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. കത്തോലിക്കാ സഭ തൊട്ട് വിവിധ സന്യാസ സഭകളിലും നക്സൽ സംഘടനകളുമൊക്കെ വൻ വിവാദ വിഷയമാണ് ലൈംഗിക വിലക്ക്. എന്നാൽ ഇതേകാര്യം കൊണ്ട് തകർന്നുപോയ ഒരു തീവ്രാവാദ സംഘടനയെകുറിച്ചാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ലൈംഗിക വിലക്ക് കർശനമാക്കിയതോടെ ഇറാനിയൻ ഗറില്ലാ സംഘടനയായ മുജാഹിദീൻ ഇ ഖൽഖിൽനിന്ന് വ്യാപക കൊഴിഞ്ഞുപോക്ക് ഉണ്ടായി സംഘടന തകർച്ചയുടെ വക്കിൽ എത്തി നിൽക്കയാണ്. ഇസ്ലാമിക തീവ്രാവാദ സംഘനയായ ഐസിസിനെ കുറിച്ചും നേരത്തെ സമാനമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഐഎസ് അടിമകളാക്കിയ യസീദി സ്ത്രീകൾ അടക്കം മോചനം പ്രാപിച്ചതോടെ, സെക്സ് കിട്ടാതെ ഈ ഭീകര സംഘടനയിൽനിന്നും വൻ കൊഴിഞ്ഞപോക്ക് ഉണ്ടായിരുന്നു.

കഴിഞ്ഞ ആറുവർഷമായി മുജാഹിദീൻ ഇ ഖൽഖ് ഈ സംഘടനയ്ക്ക് അഭയമൊരുക്കിയിരിക്കുന്നത്  അൽബേനിയയാണ്. അണികൾ സെക്സിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നതടക്കം സ്വകാര്യ ജീവിതത്തേക്കുറിച്ചുള്ള നിലപാട് കർശനമായതോടെ അണികൾ സംഘടന വിടാൻ തുടങ്ങി.സ്വന്തം വീടുമായി പോലും ബന്ധപ്പെടാൻ സംഘടനയുടെ ഭാഗമായവർക്ക് അനുമതിയില്ലെന്നാണ് ബിബിസി റിപ്പോർട്ട് വ്യക്തമാക്കുന്നത്. സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കഴിഞ്ഞതിനാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പോലും കഴിയാതെ നിരവധി യുവാക്കൾ കുടുങ്ങിയതായാണ് റിപ്പോർട്ട്. അൽബേനിയയിലെ ക്യാംപിൽ നിന്ന് പ്രായാധിക്യം നിമിത്തം പുറത്താക്കപ്പെട്ട ഖോലം മിർസായ് എന്നയാളുടെ സാക്ഷ്യപ്പെടുത്തലിന് ഒപ്പമാണ് ബിബിസി റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. മുപ്പത്തിയേഴ് വർഷം കുടുംബവുമായി സംസാരിക്കാൻ പോലും നിവൃത്തിയില്ലായിരുന്നു.താൻ മരിച്ചുപോയിയെന്നാണ് അവർ കരുതിയിരുന്നത്. താൻ അൽബേനിയയിൽ ആണെന്ന് പറഞ്ഞപ്പോൾ അവർ പൊട്ടിക്കരഞ്ഞുവെന്ന് മിർസായ് പറയുന്നു.

സൈനിക സ്വഭാവമുള്ള ക്യാംപിൽ നിന്ന് ജീവനുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. മരിക്കുന്നതിന് മുൻപ് വീടുമായി ബന്ധപ്പെടണമെന്ന ആഗ്രഹമായിരുന്നു ക്യാംപിൽ നിന്നുള്ള ഒളിച്ചോട്ടത്തിന് കാരണമെന്നും മിർസായ് ബിബിസിയോട് പ്രതികരിച്ചു.മുൻ മുജാഹിദീൻ നേതാക്കളെയാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമായി മിർസായ് കുറ്റപ്പെടുത്തുന്നത്.

മാർക്സിസവും ഇസ്ലാമിസവും കൂട്ടിക്കെട്ടിയ തീവ്രാദ സംഘടന

ഒരു പ്രത്യേക ലക്ഷ്യത്തിനായി തുടങ്ങിയ സംഘടനകൾ പിന്നീട് എങ്ങനെയാണ് വഴിതെറ്റിയത് എന്നതിന്റെ ഉത്തമ ഉദാഹരമാണ് മുജാഹിദീൻ എ ഖൾഖിന്റെ ചരിത്രം. വിമോചന സ്വപ്നവുമായി ഒരു സെമി നക്സൽ സംഘടനയെപ്പോലെ തുടങ്ങിയ ഇവർ, ഇസ്ലാമിനെ പൂർണ്ണമായും കൈയാഴിഞ്ഞില്ല. ഇസ്ലാമിസ്റ്റ് മാർക്സിസ്റ്റ് റാഡിക്കൽ സംഘടന എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. ഇസ്ലാമിലെ സ്വയം ശുദ്ധീകരണ സംഘടനയായും എന്നാൽ വിവിധ മാർക്സിസ്റ്റ് ഗ്രൂപ്പുകളിലെ ഗറില്ലാ മോഡൽ കടമെടുത്ത്, തിന്മക്കെതിരെ പോരാടാനും ആയിരുന്നു സംഘടന തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീടെപ്പോഴാ മുജാഹിദീൻ എ ഖൾഖ് പൂർണമായും ഇസ്ലാമിക സംഘടനയായി പരുവപ്പെടുകയായിരുന്നു.

1979ലെ ഇറാൻ വിപ്ലവത്തിന് പിന്തുണയായത് ഈ സംഘടനയായിരുന്നു. എന്നാൽ വിപ്ലവത്തിൽ വിജയിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുമായി ബന്ധം വഷളായതാണ് സംഘടനയുടെ നിൽനിൽപ് കുഴപ്പത്തിലാക്കിയത്. സർക്കാർ നിയമങ്ങൾ കർശനമാക്കിയതോടെ സംഘടനാംഗങ്ങൾക്ക് ഇറാനിൽനിന്ന് കൂട്ടമായി പലായനം ചെയ്യേണ്ടി വരികയായിരുന്നു. എന്നാൽ ഇറാഖ് ഇവർക്ക് അഭയം നൽകി. 1980 മുതൽ 1988 വരെ നടന്ന ഇറാൻ ഇറാഖ് യുദ്ധത്തിൽ മുജാഹിദീൻ സ്വന്തം രാജ്യമായ ഇറാനെതിരെ നിലനിന്ന് സദ്ദാം ഹുസൈനെ ശക്തമായി പിന്തുണക്കുകയായിരുന്നു. ഇറാൻ സൈനികനായിരുന്ന മിർസായിയെ സദ്ദാം ഹുസൈന്റെ സൈന്യം പിടിച്ചുകൊണ്ടുപോയി തടവുകാരനാക്കി. എട്ട് വർഷത്തെ തടവിന് ശേഷം നിർബന്ധപൂർവ്വം മുജാഹിദീനിൽ ചേർക്കുകയായിരുന്നെന്ന് മിർസായ് ബിബിസിയോട് പ്രതികരിച്ചു. മുജാഹിദീൻ ക്യാംപിൽ നിന്ന് വല്ലവിധേനയും രക്ഷപ്പെട്ട് വീട്ടുകാരുമായി ബന്ധപ്പെട്ട് പണം വാങ്ങി അത് കള്ളക്കടത്തുകാർക്ക് നൽകി അൽബേനിയയിൽ നിന്ന് യൂറോപ്പിലേക്ക് രക്ഷപ്പെടുകയാണ് ക്യാംപിൽ നിന്ന് ഇറങ്ങുന്നവർ ചെയ്യുന്നതെന്ന് മിർസായി പറയുന്നു.

സംഘടനയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതുകൊണ്ട് ഇറാനിലേക്ക് സാധാരണ മാർഗങ്ങളുപയോഗിച്ച് മടങ്ങിപ്പോക്ക് അസാധ്യമാണെന്ന് മിർസായി ബിബിസിയോട് പറഞ്ഞു. 2003ഓടെ സംഘടനയിലെ ജീവിതം ദുഷ്‌കരമായതെന്ന് മിർസായി പറയുന്നു. ഇറാഖിനെതിരെ നടന്ന സംയുക്ത ആക്രമണങ്ങളും സദ്ദാം ഹുസൈന്റെ മരണവും മുജാഹിദീന്റെ ഭാവി ദുഷ്‌കരമാക്കി. നൂറുകണക്കിന് സംഘടാനംഗങ്ങളാണ് ഈ കാലയളവിൽ കൊല്ലപ്പെട്ടത്. വ്യാപകമായ ആൾനാശമൊഴിവാക്കാൻ 3000ത്തോളം സംഘടനാംഗങ്ങളെ യുഎസിന്റെ ആവശ്യപ്രകാരമാണ് അൽബേനിയ അഭയം നൽകി. ആക്രമണത്തിൽ നിന്നും ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് രക്ഷയും നൽകി സാധാരണ ജീവിതം നയിക്കാൻ അവസരമൊരുക്കുമെന്നായിരുന്നു അൽബേനിയയിലെ അഭയ സമയത്ത് നൽകിയ വാഗ്ദാനം. എന്നാൽ ഇവയൊന്നും പാലിക്കപ്പെട്ടില്ലെന്ന് മിർസായ് പറയുന്നു.

സ്വയംഭോഗംപോലും നിയന്ത്രിക്കുന്ന സംഘടന

സ്വതന്ത്രമായ ജീവിതത്തിന് വലിയ തോതിൽ നിയന്ത്രണം വന്നതോടെ നിരവധി യുവാക്കളാണ് സംഘടന വിട്ടത്. ഇവരുടെ ചലനങ്ങൾ നിരന്തരം നിരീക്ഷണത്തിലായിരുന്നെന്നും മിർസായി ആരോപിക്കുന്നു. വീടുകളിലേക്ക് ബന്ധപ്പെടാൻ ശ്രമിക്കുന്നതിന് രൂക്ഷമായ പരിഹാസവും കയ്യേറ്റവും നേരിടേണ്ടി വന്നു. 2017ഓടെ മുജാഹിദീൻ അൽബേനിയയിൽ നിന്ന് 30കിലോമീറ്റർ അകലെയുള്ള ഒരിടത്തായി പുതിയ ആസ്ഥാനം സ്ഥാപിച്ചു. എനനാൽ ഇവിടെ സൈനിക ക്യാംപ് പോലെയുള്ള ഒരു പ്രദേശമായിരുന്നു. സർവ്വ സ്വാതന്ത്രവും വാഗ്ദാനം ചെയ്ത സംഘടനാ നേതാക്കൾ സ്വകാര്യജീവിത്തിലേക്ക് വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും മിർസായി പറയുന്നു.

സെക്സുമായി ബന്ധപ്പെട്ട എന്ത് സംഭവം, അവർ വിലക്കി. സ്വയംഭോഗം പോലും. അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാൽ അവ ഒരു നോട്ട് ബുക്കിൽ എഴുതി വക്കേണ്ട അവസ്ഥയായെന്നും മിർസായി വ്യക്തമാക്കി. വിവാഹങ്ങൾ, പ്രണയബന്ധം എന്നിവ സംഘടന നിരോധിച്ചു. സ്വകാര്യ ജീവിതവുമായി ഏറെ ബന്ധം പുലർത്തിയതാണ് സംഘടന തിരിച്ചടികൾ നേരിട്ടതിന് പിന്നിലെന്നായിരുന്നു നേതാക്കളുടെ കണ്ടെത്തലുകൾ. കൂട്ടമായി വിവാഹ മോചനങ്ങൾ നിർബന്ധിപ്പിച്ച് ചെയ്തു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഒരു സ്വപ്നം കണ്ടാൽപോലും അത് നോട്ടുബുക്കിൽ കുറിച്ചിടേണ്ട അവസ്ഥയിലേക്ക് സംഘടന കാര്യങ്ങൾ കർശനമാക്കി.

ഈ നോട്ട്ബുക്കുകൾ മറ്റ് അംഗങ്ങളുടെ മുൻപിൽ വച്ച് വായിച്ച് അപമാനിക്കലും പതിവ് കാഴ്ചയായി. യുവാക്കൾ സംഘടനയിൽ നിന്ന് ഒളിച്ചോടൽ പതിവായി. പ്രായമായി ആരോഗ്യം നഷ്ടമായവരെ സംഘടന പുറത്താക്കാനും തുടങ്ങി. ഇത്തരത്തിൽ ആരോഗ്യം മോശമാകാൻ തുടങ്ങിയതോടെ ചെറിയൊരു തുക നൽകി സംഘടന ക്യംപിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇറാൻ എംബസിയെ സമീപിച്ച മിർസായി ഇപ്പോഴുള്ളത് ടെഹ്റാനിലാണ്. ഇവിടെ ഇയാൾക്കെതിരെ കേസുകൾ ചുമത്തപ്പെട്ടിട്ടുണ്ട്. കുടുംബം എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂല നിലപാടല്ല ഇവർക്ക് ലഭിച്ചത്.

തന്റെ നിലവിലെ സാഹചര്യത്തിന് കാരണക്കാരൻ താൻ തന്നെയാണെന്ന് മിർസായി പറയുന്നു. നാൽപത് വയസ് പ്രായമുള്ള മകനെ കണ്ടാൽ തിരിച്ചറിയാൽ പോലും കഴിയില്ലെന്നാണ് മിർസായി ബിബിസിയോട് പ്രതികരിച്ചത്. ഫലമുണ്ടാകുമോയെന്ന് അറിയില്ലെങ്കിൽ പോലും ഇറാനിലേക്ക് മടങ്ങിപ്പോയ് ഭാര്യയേയും മകളേയും കാണണമെന്ന ആവശ്യവുമായി എംബസിയിൽ കയറിയിറങ്ങുകയാണ് മിർസായി ഇപ്പോൾ. ഇതേ അവസ്ഥയുമായി ജീവിക്കുന്ന നിരവധിപേർ ഉണ്ടെന്നാണ് ബിബിസി റിപ്പോർട്ട് പറയുന്നത്്. സംഘടനയുടെ പതനം ആസന്നമായതോടെ അവശേഷിക്കുന്ന ഭീകരരെ എങ്ങനെ പുനരധിവസിപ്പിക്കും എന്നകാര്യത്തിലും സർക്കാറിന് വ്യക്തതയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP