Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരാഴ്‌ച്ച കൊണ്ട് കേരളത്തിലെ ഗതാഗത നിയമലംഘകരിൽ നിന്നും പിരിച്ചെടുത്തത് 6.66 കോടി രൂപ; അഞ്ച് ദിവസം കൊണ്ട് 1.23 കോടി രൂപ പിഴ നൽകി പാലക്കാട് ഒന്നാം സ്ഥാനത്ത്

ഒരാഴ്‌ച്ച കൊണ്ട് കേരളത്തിലെ ഗതാഗത നിയമലംഘകരിൽ നിന്നും പിരിച്ചെടുത്തത് 6.66 കോടി രൂപ; അഞ്ച് ദിവസം കൊണ്ട് 1.23 കോടി രൂപ പിഴ നൽകി പാലക്കാട് ഒന്നാം സ്ഥാനത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതി അനുസരിച്ച് നിലവിൽ വന്ന കനത്ത പിഴത്തുക സംബന്ധിച്ച് രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്. ജനരോഷം ഭയന്ന് കേരളം പിഴത്തുകയിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ നിയമങ്ങൾ കർശനമാക്കുകയും പരിശോധന വ്യാപകമാക്കുകയും ചെയ്തിട്ടും നിയമലംഘനങ്ങൾക്ക് കുറവൊന്നുമില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടുമാത്രം കേരളത്തിൽ നിന്നും മാത്രം പിരിച്ചെടുത്ത പിഴത്തുക 6 കോടി 66 ലക്ഷം രൂപയാണ്. എൻഎ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 26 വരെ പിഴ ഈടാക്കിയിട്ടില്ലെന്നും പിഴത്തുക കുറച്ച ശേഷമാണ് പിഴ ഈടാക്കി തുടങ്ങിയതെന്നും മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. ഒക്ടോബർ 26 മുതൽ നവംബർ 1 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നത്. പാലക്കാട് നിന്നാണ് ഏറ്റവും കൂടുതൽ തുക പിരിച്ചത്. 5 ദിവസം കൊണ്ട് 1.23 കോടി. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടൻ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയർന്ന പിഴ ഈടാക്കുന്നതിൽ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP