Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനം: പ്രാദേശിക പ്രവർത്തകസമിതി നിലവിൽ വന്നു

ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനം: പ്രാദേശിക പ്രവർത്തകസമിതി നിലവിൽ വന്നു

ഫിലിപ്പ് തോമസ് ഡാളസ്

ഡാളസ്: 25- മത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനത്തിന്റെ പ്രാദേശിക സമിതി നിലവിൽ വന്നു. 2020 ജൂലൈയിൽ നടക്കുന്ന സമ്മേളനങ്ങളുടെ സുഗമമായ നടത്തിപ്പിലക്കാണു ഡാളസിൽ കൂടിയ ആലോചനാ യോഗത്തിൽ പ്രസ്തുത കമ്മറ്റിയെ തിരഞ്ഞെടുത്തത്.

പാസ്റ്റർ എബി മാമ്മൻ ( ലോക്കൽ കൺവീനർ), ജോഷുവ ജോസഫ് ( ലോക്കൽ കോർഡിനേറ്റർ), റോബിൻ രാജു ( ലോക്കൽ സെക്രട്ടറി), വർഗ്ഗീസ് തോമസ് (ലോക്കൽ ട്രഷറർ), പാസ്റ്റർ ഫിനോയ് ജോൺസൺ, ജോയൽ മാത്യു ( ലോക്കൽ യൂത്ത് കോർഡിനേറ്റേഴ്‌സ്) എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റികളും നിലവിൽ വന്നു.

വിജു തോമസ് ( രജിസ്‌ട്രേഷൻ), പാസ്റ്റർ പ്രകാശ് മാത്യു (പ്രയർ), വർഗ്ഗീസ് വർഗ്ഗീസ് (കർതൃമേശ), ജോമോൻ തോമസ് (വർഷിപ്പ്), അലക്‌സ് മാത്യു, ആനി മാത്യു (ചിൽഡ്രൻസ് മിനിസ്ട്രി), അലൻ മാത്യു ( ഓഡിയോ/വിഷ്വൽ), ഫിലിപ്പ് തോമസ് (മീഡിയ), ജയ്‌സൺ മരുതരേത്ത് (അക്കോമഡേഷൻ), സാം അലക്‌സാണ്ടർ (ട്രാൻസ്‌പോർട്ടേഷൻ), ഷാജി ശാമുവേൽ ( റിസപ്ഷൻ), ബ്ലസൻ ഏബ്രഹാം (അഷേഴ്‌സ്), ബിജു തോമസ് (ഫുഡ്), ഐസക് ജോർജ്ജ് ( സെക്യൂരിറ്റി), ജെറോമി ജോസ് (സംഗീതം - ഇംഗ്ലീഷ്), ജോഷ് മാത്യു ( സ്പോർട്സ്), ജോബ് അലക്‌സ് (ഹോസ്പിറ്റാലിറ്റി), റെനി ചെറിയാൻ (സോഷ്യൽ മീഡിയ), എലിസബത്ത് നൈനാൻ, ഷേർലി ശാമുവേൽ (മെഡിക്കൽ), ഡെയ്‌സി തോമസ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

നാഷണൽ ഭാരവാഹികളായി പാസ്റ്റർ ജോസ് ആനിക്കാട് ( പ്രസിഡന്റ്),പാസ്റ്റർ സണ്ണി താഴാമ്പള്ളം ( വൈസ് പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം തോമസ് ( സെക്രട്ടറി), വിൽസൺ വർഗ്ഗീസ് ( ട്രഷറർ), സോബി കുരുവിള ( യൂത്ത് കോർഡിനേറ്റർ) എന്നിവരും പ്രവർത്തിക്കുന്നു.

2020 ജൂലൈ 16-19 വരെ ഡാളസ്, മെസ്‌കിറ്റിലുള്ള ഹാംപ്ടൺ ഹോട്ടലിൽ വെച്ച് നടക്കുന്ന സിൽവർ ജൂബിലി സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം ' നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക എന്നതാണു''. വടക്കേ അമേരിക്കയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭകളുടെ സംയുക്ത സമ്മേളനമായ ഈ കോൺഫ്രൻസിനു ഇതു നാലാം തവണയാണു ഡാളസ് വേദിയാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP