Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാചക പ്രകീർത്തനങ്ങൾ പെയ്തിറങ്ങി; ജന നിബിഡമായി മീലാദ് കോൺഫറൻസ്

പ്രവാചക പ്രകീർത്തനങ്ങൾ പെയ്തിറങ്ങി; ജന നിബിഡമായി മീലാദ് കോൺഫറൻസ്

സ്വന്തം ലേഖകൻ

ദുബൈ: ദുബൈ കെ.എം.സി.സി മതകാര്യ വിഭാഗവും ഹാദിയയും സംയുക്തമായി സംഘടിപ്പിച്ച പ്രവാചക കീർത്തന സദസ്സിന് വൻജനാവലി സാക്ഷികളായെത്തി. മൗലിദ് പാരായണം, കാവ്യ സദസ്സ്, പ്രവാചക സന്ദേശങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ തുടങ്ങി അഞ്ചു ഘട്ടങ്ങളിലായി നടന്ന പരിപാടികൾക്ക് ദുബൈ സുന്നി സെന്റർ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ നേതൃത്വം നൽകി. മത പണ്ഡിതന്മാരും പൗരപ്രമുഖരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ പ്രവാചക പ്രകീർത്തന സദസ്സിൽ അണിനിരന്നു. ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന യു.എ.ഇ ദേശീയദിനാഘോഷത്തിന്റെയും സഹിഷ്ണുതാ വർഷാചരണത്തിന്റെയും കെ.എം.സി.സിയുടെ നാല്പത്തിയഞ്ചാം വാർഷികത്തിന്റെയും ഔപചാരിക തുടക്കമായിരുന്നു മീലാദ് കോൺഫറൻസ്. 

ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, അബ്ദുസ്സലാം ബാഖവി, ഡോ.പി.എ ഇബ്രാഹിം ഹാജി, കായക്കൊടി ഇബ്രാഹിം മുസ്ലിയാർ, സി.കെ അബ്ദുൽ മജീദ്, യഹ്യ തളങ്കര, മുസ്തഫ വേങ്ങര, കുട്ടി ഹസൻ ദാരിമി, മുഹമ്മദ് കുട്ടി ഫൈസി, ഷൗക്കത്തലി ഹുദവി, അലവിക്കുട്ടി ഹുദവി, അബ്ദുൽ റഹിമാൻ തങ്ങൾ, സകരിയ ദാരിമി, സിദ്ധീഖ് ലത്തീഫി വരദൂർ, ഇബ്രാഹിം ഫൈസി പെരുമളാബാദ്, ഹുസൈൻ ദാരിമി, കെ.എം.സി.സി ഭാരവാഹികൾ നേതൃത്വം നൽകി. ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ഹാദിയ' പ്രവർത്തകരുടെ കാവ്യ സദസ്സ് വേറിട്ട അനുഭവമായി.

കെ.എം.സി.സി മതകാര്യ വിഭാഗം ചെയർമാൻ യൂസുഫ് മാസ്റ്റർ സ്വാഗതവും മൊയ്തീൻ പൊന്നാനി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP