Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ ഐ ജി വെസ്റ്റ്: ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കെ ഐ ജി വെസ്റ്റ്: ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകൻ

അബ്ബാസിയ: കേരള ഇസ് ലാമിക് ഗ്രൂപ്പ് വെസ്റ്റ് മേഖല നടത്തിയ ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുരുഷ വിഭാഗത്തിൽ അജ്മൽ വടക്കേക്കാട്, നൗഫൽ കൊടുങ്ങല്ലൂർ എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി. സ്ത്രീ വിഭാഗത്തിൽ സമീറ മുനീർ, നാദിയ മുനീർ എന്നിവരും ഒന്നാം റാങ്ക് നേടി.

അബ്ദുൽ റഹ്മാൻ ഉലൂജി, മുഹമ്മദ് റഫീഖ്, സോജ സാബിഖ്, സൽമത്ത് മുഹമ്മദ്, ജെസ്നാസ് ഹഫ്സൽ, ഫാത്വിമ ഫിർദൗസ്, ഷെജു മുഫീദ്, ഷീജ ബീഗം, ഷഹല ഫെബിൻ, ഷെറിൻ, ഫസ്ന നസീർ, ഷംല ഹഫീസ്, ഹിബ ഷെരീഫ്, തസ്ലീന റസാഖ്, , റസീല അഷ്നബ് എന്നിവർ രണ്ടാം റാങ്കും അബ്ദുൽ റസാഖ് എൻ പി, ഫൈസൽ വടക്കേക്കാട്, സബീറ ഷാഫി, സീനത്ത് പർവീൺ എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി.

വെസ്റ്റ് മേഖലയിലെ അബ്ബാസിയ, ഫർവാനിയ, റിഗ്ഗായ്, കുവൈത്ത് സിറ്റി ഏരിയകളിലെ 24 സെന്ററുകളിലായിട്ടായിരുന്നു പരീക്ഷ നടന്നത്. കേന്ദ്ര കൺവീനർ ഖലീലുർറഹ്മാന്റെ നേതൃത്വത്തിൽ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗ്രൂപ്പ് വാല്യുവേഷനിൽ മേഖലയിലെ ഖുർആൻ സ്റ്റഡി സെന്റർ അദ്ധ്യാപകർ പങ്കെടുത്തു. സൂറ: അൽബഖറയിലെ അവസാന ഭാഗം ഉൾക്കൊള്ളുന്ന കോഴ്‌സ് ഉടൻ ആരംഭിക്കുമെന്ന് മേഖലാ കൺവീനർ അൻസാർ കെ എം അറിയിച്ചു. ടെലിഫോൺ: 60008149

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP