Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത കാട്ടി മദ്യപസംഘം; ഗർഭിണിയായ പൂച്ചയെ കെട്ടിതൂക്കി കൊന്നു; പരാതിയുമായി മൃഗസ്‌നേഹികൾ രംഗത്തെത്തിയതോടെ കേസെടുത്ത് വഞ്ചിയൂർ പൊലീസ്; മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും; തുടർ നടപടികൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം കൈകൊള്ളുമെന്ന് പൊലീസ്; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും പ്രതിഷേധ സ്വരങ്ങൾ

മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത കാട്ടി മദ്യപസംഘം; ഗർഭിണിയായ പൂച്ചയെ കെട്ടിതൂക്കി കൊന്നു; പരാതിയുമായി മൃഗസ്‌നേഹികൾ രംഗത്തെത്തിയതോടെ കേസെടുത്ത് വഞ്ചിയൂർ പൊലീസ്; മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും; തുടർ നടപടികൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം കൈകൊള്ളുമെന്ന് പൊലീസ്; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും പ്രതിഷേധ സ്വരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മിണ്ടാപ്രാണികളോട് കണ്ണില്ലാത്ത ക്രൂരത കാണിക്കുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ അടക്കം ഉണ്ടായിട്ടുണ്ട. എന്നാൽ, ഇത്തരം സംഭവങ്ങളിലെല്ലാം കുറ്റക്കാരായവർ രക്ഷപെട്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. പൊലീസ് കേസടുക്കാൻ പോലും ഇത്തരം സംഭവങ്ങളിൽ മടികാണിക്കാറാണ് പതിവ്. എന്നാൽ, തിരുവനന്തപുരത്ത് പാൽക്കുളങ്ങരയിൽ ഗർഭിണിയായ പൂച്ചയെ കയറിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ മദ്യപാന സംഘത്തിനെതിരെ ശക്തമായി പോരാടാൻ ഉറപ്പിച്ചിരിക്കയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ആനിമൽ പ്രോട്ടക്ഷൻ ഓർഗനൈസേഷൻ.

പാൽക്കുളങ്ങരയിലെ ഒരു ക്ലബിലെത്തിയവർ മദ്യപിച്ചതിന് ശേഷം പൂച്ചയെ കെട്ടിതൂക്കി കൊല്ലുകയായിരുന്നു എന്ന പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ആനിമൽ പ്രോട്ടക്ഷൻ ഓർഗനൈസേഷന്റെ ക്യാമ്പയിൻ കോർഡിനേറ്റർ പാർവ്വതി മോഹന്റേയും, പീപ്പിൾസ് ഫോർ ആനിമൽസിന്റെ സെക്രട്ടറി ലത ഇന്ദിരയുടേയും പരാതിയിലാണ് പൊലീസ് കേസെടുത്തതതത്. പൂച്ചയുടെ ജഡം പോസ്റ്റ് മോർട്ടത്തിന് അയച്ചു.

ക്ലബ്ബിൽ മദ്യപാനവും ചീട്ടുകളിയുമാണ് ഇവിടെ വരുന്ന ആളുകൾ മദ്യപിച്ചതിനുശേഷം പൂച്ചയെ കെട്ടിതൂക്കി കൊല്ലുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവം നടന്നതറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വഞ്ചിയൂർ പൊലീസ് പൂച്ചയെ കുഴിച്ചിട്ടാൻ നിർബന്ധിച്ചതെന്നും കേസെടുക്കുന്നില്ലെന്ന് പറഞ്ഞ് വിഷയം മൂടിവെക്കാൻ ശ്രമിച്ചുവെന്നും പാർവ്വതി മോഹൻ ആരോപിക്കുന്നു. ഇത് ചെയ്തവർ ആരായാലും അവരെ കണ്ടുപിടിക്കാൻവേണ്ടി നിയമപരമായിതന്നെ മുന്നോട്ടുപോകുമെന്നും പാർവ്വതി മോഹൻ പറയുന്നു.

പരാതിയിൽ കേസെടുത്തുവെന്നും, അന്വേഷണം നടത്തുന്നുണ്ടെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മറ്റ് നടപടികൾ കൈകൊള്ളും. സെക്ഷൻ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും, കൊല്ലുകയും ചെയ്തതിനും. സെക്ഷൻ 268 പ്രകാരം പൊതുശല്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കുറ്റകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുവരുത്തുമെന്നാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ആനിമൽ പ്രോട്ടക്ഷൻ ഓർഗനൈസേഷന്റെ തീരുമാനം

വിഷയം സജീവമായി നിർത്താൻ വേണ്ടി സോഷ്യൽ മീഡിയ വഴിയും കാമ്പയിൻ ശക്തമാക്കാനാണ് മൃഗസ്‌നേഹികളുടെ തീരുമാനം. മിണ്ടാപ്രാണിയോട് ക്രൂരത പ്രവർത്തിച്ചവർക്ക് തക്കതായ ശിക്ഷ നൽകണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്. നിരവധി പേരാണ് ഈ ആവശ്യം ഉന്നയിച്ചുള്ള്ള പാർവ്വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നുണ്ട്.

പാർവതിയുടെ പ്രതികരണം:

ഞാൻ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ആനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷന്റെ തിരുവനന്തപുരം ക്യാമ്പയിൻ കോ-ഓർഡിനെറ്റർ ആണ്. ഇന്നലെ രാവിലെ എനിക്ക് ഫോൺ വന്നിരുന്നു. പൂച്ചയെ കെട്ടിയിട്ട നിലയിൽ കാണുന്നു എന്നാണ് പറഞ്ഞത്. ഞാൻ പാൽക്കുളങ്ങര പോയി നോക്കി. അവിടെയുള്ള പേരില്ലാത്ത ഒരു ക്ലബിന്റെ അടുത്ത് ഒരു പൂച്ചയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടു. ഞാൻ നോക്കിയപ്പോൾ കെട്ടിത്തൂക്കിയിട്ട പൂച്ച ഗർഭിണി കൂടിയാണ്. ഒരു റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനോ മറ്റോ ആണ് അവിടെ താമസിക്കുന്നത്. ഇവരുടെ വീടിനോടു ചേർന്ന് ഒരു ക്ലബ് ഉണ്ട്. പേരില്ലാത്ത ക്ലബ്. ആ ക്ലബിലുള്ളവർ അവിടെ ഒത്തുകൂടിയിരുന്നു. അവിടെ മദ്യപാനവും ചീട്ടുകളിയുമുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇവിടെ വന്നവർ ആണ് പൂച്ചയെ കെട്ടിത്തൂക്കിയത് എന്നാണ് ഞങ്ങൾ സംശയിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഇന്നലെ രാവിലെയാണ് പൂച്ചയെ കെട്ടിത്തൂക്കിയ നിലയിൽ കാണുന്നത്. വഞ്ചിയൂർ പൊലീസും അവിടെയുണ്ടായിരുന്നു. ക്ലബിലുള്ളവർ ആളെയും കൂട്ടി വന്നു. പൂച്ചയെ കുഴിച്ചിടാനാണ് അവരുടെ നീക്കം. ഞങ്ങൾ അവരെ തടഞ്ഞു. പൂച്ചയുടെ ബോഡി പാലോട് കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം ചെയ്യണം. പക്ഷെ ഇന്നലെ ഒഴിവ് ആയതിനാൽ
പീപ്പിൾ ഫോർ ആനിമൽസ് ഓഫീസ് ഷെൽട്ടറിലേക്ക് മാറ്റി. ഇന്ന് പാലോടേക്ക് മാറ്റിയിട്ടുണ്ട്. കേസ് ആകും എന്ന് അറിഞ്ഞതോടെ ഇവർ ക്ലബ് ക്ലീൻ ചെയ്ത് എടുത്തിട്ടുണ്ട്. അത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്തായാലും വഞ്ചിയൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ക്ലബിന്റെ ഭാരവാഹികൾക്കെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസ് എടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP