Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബക്കർ ഒരു സംഭവമാണ്.... തത്തയെ വലയെറിഞ്ഞു പിടിച്ച ആദ്യത്തെ കേരളീയൻ...... ഇത് നൂറ് ഗ്രൂപ്പിൽ പോകും! മീൻ പിടിക്കുന്ന വല വീശി തത്തയെ കുടുക്കിയത് സുഹൃത്തുക്കൾ ചേർന്ന്; ലക്ഷ്യമിട്ടത് സോഷ്യൽ മീഡിയയിലെ താരമാകാനും; വിഡീയോ വൈറലായപ്പോൾ അനിമൽ ലീഗൽ ഫോഴ്‌സ് നൽകിയ പരാതി ഊരാക്കുടുക്കായി; ആ തത്തയുടെ സ്വാതന്ത്ര്യത്തിൽ കൗതുകത്തിന് ഇടപെട്ട യുവാക്കൾ ജാമ്യത്തിനായി നെട്ടോട്ടത്തിൽ; തത്തയെ പിടിച്ച് വെട്ടിലായ കൂട്ടുകാരുടെ കഥ

ബക്കർ ഒരു സംഭവമാണ്.... തത്തയെ വലയെറിഞ്ഞു പിടിച്ച ആദ്യത്തെ കേരളീയൻ...... ഇത് നൂറ് ഗ്രൂപ്പിൽ പോകും! മീൻ പിടിക്കുന്ന വല വീശി തത്തയെ കുടുക്കിയത് സുഹൃത്തുക്കൾ ചേർന്ന്; ലക്ഷ്യമിട്ടത് സോഷ്യൽ മീഡിയയിലെ താരമാകാനും; വിഡീയോ വൈറലായപ്പോൾ അനിമൽ ലീഗൽ ഫോഴ്‌സ് നൽകിയ പരാതി ഊരാക്കുടുക്കായി; ആ തത്തയുടെ സ്വാതന്ത്ര്യത്തിൽ കൗതുകത്തിന് ഇടപെട്ട യുവാക്കൾ ജാമ്യത്തിനായി നെട്ടോട്ടത്തിൽ; തത്തയെ പിടിച്ച് വെട്ടിലായ കൂട്ടുകാരുടെ കഥ

പ്രകാശ് ചന്ദ്രശേഖർ

തൃശ്ശൂർ: മീൻപിടിക്കുന്ന വല വീശി തത്തയെ പിടികൂടിയ വിരുതന്മാർ ആഗ്രഹിച്ചത് സോഷ്യൽ മീഡിയയിലെ ലൈക്കും ഷെയറും. എന്നാൽ ചെന്ന് പെട്ടത് കേസിലും വഴക്കിലും. കേസ്സ് വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്താതെയും അറസ്റ്റ് വൈകിപ്പിച്ചും വടക്കാഞ്ചേരി റെയിഞ്ചോഫീസറും തൃശ്ശൂർ ഡി എഫ് ഒയും സഹായിക്കുന്നത് മാത്രമാണ് ഏക ആശ്വാസം. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ആരും പുറത്തു പറയുന്നില്ല.

കഴിഞ്ഞ മാസം ആദ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ വലവീശലിന്റെ ദൃശ്യം പ്രത്യക്ഷപ്പെട്ടത്. തത്തകളെ പിടിക്കുന്നതും വളർത്തുന്നതും വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. ഇന്ത്യയിൽ സാധാരണ കണ്ടുവരുന്ന നാടൻ തത്ത ഈ നിയപ്രകാരം ഷെഡ്യൂൾ നാലിൽ ഉൾപ്പെട്ടിട്ടുള്ള പക്ഷിയാണ്.

ആങ്ങത്തോട് ഒരു കെട്ടിടത്തിന്റെ മുറ്റത്തു നിന്നും അതിർത്തിയായി നിർമ്മിച്ചിട്ടുള്ളതെന്ന് കരുതുന്ന മതിലിനുമപ്പുറത്തേയ്ക്ക് വലയെറിയുന്നതും വലയ്ക്കുള്ളിൽ നിന്നും തത്തയെ പിടികൂടുന്നതുമായ വീഡിയോയാണ് പുറത്തുവന്നത്. അനിമൽ ലീഗൽ ഫോഴ്സ് എന്ന സംഘടനയുടെ പ്രസിഡന്റ് അമ്മു സുധിൽ നൽകിയ പരാതിയെ തുടർന്നാണ് സംഭവത്തിൽ വനം വകുപ്പ് കേസെടുത്തത്.

ദൃശ്യങ്ങളിൽ ഉൾപ്പെട്ട 3 പേർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവർ ഒളിവിലാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ഇവർ നാട്ടിൽ തന്നെയുണ്ടെന്നും മുൻകൂർ ജാമ്യം നേടുന്നതിന് റെയിഞ്ചോഫീസറും ഡി എഫ് ഒയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതായിട്ടുമാണ് പരക്കെ ഉയർന്നിരിക്കുന്ന ആരോപണം.

തത്തയെപ്പിടിക്കുന്നത് കണ്ട് നിന്നവരിൽ ഒരാൾ ''ആ തത്തയുടെ സ്വാതന്ത്ര്യത്തെ കൈകടത്തിയിട്ട്.. എന്താടോ നിങ്ങളൊക്കെ ഇങ്ങനെയെന്ന്'' ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഇതു വകവയ്ക്കാതെ ''സമരം ചെയ്യാൻ അവകാശമുണ്ട് ''എന്നു പറഞ്ഞുകൊണ്ട് വലയിൽ കുടുങ്ങിയ തത്തയെ രണ്ടു പേർ ചേർന്ന് എടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ബക്കർ ഒരു സംഭവമാണ് ........ തത്തയെ വലയെറിഞ്ഞു പിടിച്ച ആദ്യത്തെ കേരളീയൻ ...... ഇത് നൂറ് ഗ്രൂപ്പിൽ പോകും എന്നും മറ്റും പറയുന്നതും കേൾക്കാം. ഈ വീഡിയോ നിരവധി ഗ്രൂപ്പുകളിൽ പോയിട്ടുണ്ടാവാമെന്നും മറ്റ് പലർക്കും ഇത്തരത്തിലുള്ള കൃത്യത്തിന് ഇത് പ്രചോദനമാവുമെന്നുമാണ് പരാതിക്കാർ ചൂണ്ടികാണിക്കുന്നത്.

ഒരു പക്ഷേ ഇത്തരത്തിൽ ഒരു കേസ്സ് കേരളത്തിൽ ആദ്യത്തേതാവാമെന്നും ഇതിൽ പ്രതികളായവർക്കെതിരെ ചട്ടപ്രകാരമുള്ള നടപടി വൈകുന്നത് ബന്ധപ്പെട്ട ഉദ്യോസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും പരാതിക്കാരായ തങ്ങളോട് ശത്രുക്കളോടെന്ന പോലെയാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും സംഘടന നേതാക്കൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP