Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാട്‌സ് ആപ്പ് വോയ്‌സ് കോൾ നിലവിൽ വന്നു ; വാട്ട്‌സ് ആപ്പിലൂടെ ഇനി സൗജന്യമായി സംസാരിക്കാം; ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഏതാനും ആഴ്ചകൾ കാത്തിരിക്കണം

വാട്‌സ് ആപ്പ് വോയ്‌സ് കോൾ നിലവിൽ വന്നു ; വാട്ട്‌സ് ആപ്പിലൂടെ ഇനി സൗജന്യമായി സംസാരിക്കാം; ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഏതാനും ആഴ്ചകൾ കാത്തിരിക്കണം

കാത്തുകാത്തിരുന്ന് അവസാനം വാട്‌സ് ആപ്പ് വോയ്‌സ് കോൾ നിലവിലായി. വാട്‌സ് ആപ്പ് ഉപയോക്താക്കൾക്ക് ഇനി പരസ്പരം സൗജന്യമായി എത്ര നേരം വേണമെങ്കിലും സംസാരിക്കാം. എന്നാൽ ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താൻ ഏതാനും ആഴ്ചകൾ കൂടി കാത്തിരിക്കേണ്ടി വരും. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്ന ആർക്കും സൗജന്യമായി വോയ്‌സ് കോൾ നടത്താം.

പുതുതായി രൂപകല്പന ചെയ്തിരിക്കുന്ന വാട്‌സ് ആപ്പ് വേർഷന് കോൺടാക്‌സ്, കോൾസ്, ചാറ്റ് എന്നിവയ്ക്ക് വ്യത്യസ്ത ടാബുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കോൾസ് എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ യാതൊരു ചെലവുമില്ലാതെ നിങ്ങൾക്ക് സുഹൃത്തുക്കളുമായി സംസാരിക്കാം. എ്‌നാൽ വാട്‌സ് ആപ്പ് ഉപയോക്താക്കൾ തമ്മിൽ മാത്രമേ ഇത്തരത്തിൽ സൗജന്യ ഫോൺ കോൾ സാധ്യമാകൂ. കൂടാതെ ഇന്റർനെറ്റ് കണക്ഷൻ കൂടി വേണമെന്നു മാത്രം.

നിലവിൽ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവർ അത് അപ്‌ഡേറ്റ് ചെയ്തുവേണം സൗജന്യ വോയ്‌സ് കോൾ സൗകര്യം ഉപയോഗിക്കാൻ. വാട്‌സ് ആപ്പ് ആദ്യമായി ഉപയോഗിക്കുന്നവർക്കും ഇതിന്റെ ഏറ്റവും പുതിയ വേർഷൻ ഡൗൺലോഡ് ചെയ്ത് സേവനം ലഭ്യമാക്കാം. ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ പ്ലേ സ്റ്റോറിൽ നിന്നാണ് പുതിയ വേർഷൻ ഡൗൺ ലോഡ് ചെയ്യേണ്ടത്. പ്ലേ സ്റ്റോറിലെ വാട്‌സ് ആപ്പ് വേർഷൻ 2.11.528ലും വാട്‌സ് ആപ്പ് വെബ്‌സൈറ്റിലെ 2.11.531 വേർഷനിലും വോയ്‌സ് കോളിങ് സൗകര്യം ലഭ്യമാണ്.

പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാൽ വാട്‌സ് ആപ്പ് വോയ്‌സ് കോൾ നിലവിൽ ഉപയോഗിക്കുന്ന ആരെങ്കിലും നിങ്ങളുടെ നമ്പരിലേക്ക് വിളിക്കണം. ഈ കോൾ എത്തിയാൽ നിങ്ങളുടെ ഫോണിലും വാട്‌സ് ആപ് വോയ്‌സ് കോൾ ആക്ടിവേറ്റാകും.
വാട്‌സ് ആപ്പ് മെസേജിംഗിൽ നിന്നു വ്യത്യസ്തമായി വോയ്‌സ് കോളിന് ഇന്റർനെറ്റ് കണക്ഷൻ വേണമെന്നു മാത്രം. സ്‌കൈപ്പ്, വൈബർ പോലെ ഇന്റർനെറ്റ് അടിസ്ഥാനമാക്കി കോൾ ചെയ്യുന്നതു പോലെ തന്നെയാണ് വാട്‌സ് ആപ്പ് വോയ്‌സ് കോളിലും. voice over internet protocol or VoIP സർവീസ് ആണ് വാട്‌സ് ആപ് വോയ്‌സ് കോളിലും സ്വീകരിച്ചിട്ടുള്ളത്. നിലവിൽ മെസേജിംഗിന് ഒപ്പം തന്നെ സൗജന്യ വോയ്‌സ് കോളും ഓഫർ ചെയ്യുന്നത് വൈബർ ആണ്. എന്നാൽ വാട്‌സ് ആപ്പ് അപ്‌ഡേറ്റ് വൈബറിനെയും കടത്തിവെട്ടുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP