Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒക്കലഹോമയിൽ ഫ്ളൂ വാക്സിനു പകരം ഇൻസുലിൻ കുത്തിവെച്ചു; പത്തുപേർ ആശുപത്രിയിൽ

ഒക്കലഹോമയിൽ ഫ്ളൂ വാക്സിനു പകരം ഇൻസുലിൻ കുത്തിവെച്ചു; പത്തുപേർ ആശുപത്രിയിൽ

പി.പി. ചെറിയാൻ

ഒക്കലഹോമ: ഫ്ളൂ വാക്സിൻ കുത്തിവെച്ചതിനു പകരം തെറ്റായി ഇൻസുലിൻ കുത്തിവെച്ചതിനെ തുടർന്നു പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവം ഒക്കലഹോമയിൽ നിന്നും റിപ്പോർട്ട് ചെയ്തു. അംഗവൈകല്യം സംഭവിച്ചവർക്കുവേണ്ടിയുള്ള ബാർട്ടിസ് വില്ലയിലെ ജാക്വിലിൻ ഹൗസിൽ നവംബർ ആറിനായിരുന്നു സംഭവം.

ഇൻസുലിൻ കുത്തിവെച്ചതോടെ ബ്ലഡ് ഷുഗർ തോത് വളരെ താഴുകയും പലരും അബോധാവസ്ഥയിലാകുകയും ചെയ്തതായി ബാർട്ടിസ് വില്ല പൊലീസ് ചീഫ് ട്രേയ്സി റോൾസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ എട്ടിനു വെള്ളിയാഴ്ചയോടെ ചികിത്സയ്ക്കുശേഷം എല്ലാവരും ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. ജാക്വിലിൻ ഹൗസിലെ എട്ട് അന്തേവാസികളും, രണ്ടു ജീവനക്കാരുമാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. സംഭവം നടന്ന ഉടൻ പൊലീസ് എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവാക്കപ്പെട്ടത്.

നാൽപ്പതു വർഷമായി ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന ആളാണ് ഫ്ളൂ വാക്സിനു പകരം ഇൻസുലിൻ കുത്തിവെച്ചത്. ഇതൊരു മെഡിക്കൽ ആക്സിഡന്റാണെന്നും, ഫാർമസിസ്റ്റിനു തെറ്റുപറ്റിയതാണെന്നും, അദ്ദേഹം പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP