Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊതുക് കടിയേറ്റ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും പണികിട്ടും; ലൈംഗികബന്ധത്തിലൂടെ ഡെങ്കിപ്പനി പടർന്ന ആദ്യകേസ് സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തു; ഡെങ്കി പടർന്നത് പുരുഷ സുഹൃത്തുമായുള്ള ലൈംഗിക വേഴ്ചയിൽ

കൊതുക് കടിയേറ്റ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും പണികിട്ടും; ലൈംഗികബന്ധത്തിലൂടെ ഡെങ്കിപ്പനി പടർന്ന ആദ്യകേസ് സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തു; ഡെങ്കി പടർന്നത് പുരുഷ സുഹൃത്തുമായുള്ള ലൈംഗിക വേഴ്ചയിൽ

മറുനാടൻ മലയാളി ബ്യൂറോ

സ്‌പെയിൻ: ഇനി കൊതുക് കടിയേറ്റ ഇണയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാലും സൂക്ഷിക്കണം! ലൈംഗിക ബന്ധത്തിലൂടെ ഡെങ്കിപ്പനി പകരുമെന്ന് സ്ഥിരീകരിച്ച ആദ്യ കേസ് സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തു. മാഡ്രിഡിൽ നിന്നുള്ള 41കാരനാണ് ഡെങ്കിപ്പനി ബാധിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പക്ഷേ രോഗി താമസിക്കുന്ന ചുറ്റുപാടും പരിസരവും വൃത്തിയായിരുന്നിട്ടും ഡെങ്കി എങ്ങനെ പരന്നു എന്ന ചോദ്യമാണ് ഡോക്ടർമാരെ പോലും വട്ടം കറക്കിയത്. യാത്രയ്ക്കിടയിലോ മറ്റോ രോഗം ബാധിച്ചതാവാം എന്നായിരുന്നു ഡോക്ടർമാരുടെ അനുമാനം.

എന്നാൽ രോഗിയുടെ പുരുഷസുഹൃത്തും സമാനമായ രോഗലക്ഷണങ്ങളോ ചികിത്സ തേടിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് രോഗബാധയെ കുറിച്ച് വ്യക്തമായത്. ഇയാൾ തന്റെ പുരുഷസുഹൃത്തുമായി ലൈംഗിക ബന്ധം പുലർത്തിയതിലൂടെയാണ് രോഗബാധ ഉണ്ടായതെന്ന് ഡോക്ടർമാർ കണ്ടെത്തി. ശുക്ലത്തിലും വൈറസിന് ജീവിക്കാനാവുമെന്ന പഠനങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ലൈഗീക ബന്ധത്തിലൂടെ ഡെങ്കി വൈറസ് ബാധയുണ്ടാവാമെന്ന പഠനങ്ങൾ പുറത്തുവന്നിരുന്നെങ്കിലും കേസ് റിപ്പോർട്ട് ചെയ്തത് ഇതാദ്യമായാണെന്ന് യൂറോപ്യൻ സെന്റർ ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ അധികൃതർ പ്രതികരിച്ചു. വളരെ സാധാരണ കണ്ടുവരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കി. പ്രത്യേകിച്ച് ഏഷ്യ, തെക്കേ അമേരിക്ക, കരീബിയൻ തുടങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ. ഉയർന്ന താപനില, തലവേദന, കണ്ണിനു പിന്നിലും പേശികളിലും വേദന, ഛർദ്ദി, കടുത്ത പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP