Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആൺവേഷം കെട്ടി നടത്തവും പുരുഷ ശബ്ദത്തിൽ പെൺകുട്ടികളെ വലയിലാക്കി മയക്ക് മരുന്ന് നൽകി പീഡനവും; സെക്‌സ് ടോയ് ഉപയോഗിച്ച് പെൺകുട്ടികളെ അതിക്രൂര ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിൽ ആന്ധ്രാ സ്വദേശി അറസ്റ്റലാകുന്നത് പതിനേഴുകാരിയുടെ പരാതിയിൽ; മൂന്ന് കെട്ടിയ യുവതിക്ക് ഹരം ചെറിയ പെൺകുട്ടികൾ; ഭാര്യ അറസ്റ്റിലായപ്പോൾ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി

ആൺവേഷം കെട്ടി നടത്തവും പുരുഷ ശബ്ദത്തിൽ പെൺകുട്ടികളെ വലയിലാക്കി മയക്ക് മരുന്ന് നൽകി പീഡനവും; സെക്‌സ് ടോയ് ഉപയോഗിച്ച് പെൺകുട്ടികളെ അതിക്രൂര ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിൽ ആന്ധ്രാ സ്വദേശി അറസ്റ്റലാകുന്നത് പതിനേഴുകാരിയുടെ പരാതിയിൽ; മൂന്ന് കെട്ടിയ യുവതിക്ക് ഹരം ചെറിയ പെൺകുട്ടികൾ; ഭാര്യ അറസ്റ്റിലായപ്പോൾ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ആൾമാറാട്ടം നടത്തി പെൺകുട്ടികളെ വലയിലാക്കിയ ശേഷം സെക്‌സ് ടോയ് ഉപയോഗിച്ച് അതിക്രൂരമായി  പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ആന്ധ്രാ പ്രദേശിലെ പ്രകാശമിലാണ് ഞെട്ടിക്കുന്ന സംഭവം. പരാതിയിൽ ഓംഗോൾടൗൺ സ്വദേശിനി സുമലത (32)യാണ് പൊലീസ് പിടിയിലായത്.

17കാരിയായ പെൺകുട്ടിയുടെ പീഡന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്.  മുമ്പ് രണ്ട് വിവാഹം കഴിച്ച സുമലത 2016ലാണ് ഓംഗോൾ ടൗണിലെത്തി മൂന്നാം വിവാഹം കഴിക്കുന്നത്.സംഭവത്തിൽ മനം നൊന്ത് യുവതിയുടെ ഭർത്താവ് ജീവനൊടുക്കി.

യുവതിയുടെ വീട് പരിശോധിച്ച പൊലീസ് ഒരു വലിയ കവർ നിറയെ സെക്‌സ് ടോയ്‌സ് പിടിച്ചെടുത്തു. റെയ്ഡിനുശേഷം ദമ്പതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് യുവതിയുടെ ഭർത്താവ് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. മൂന്നു നില കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ യുവാവ് തൽക്ഷണം മരിച്ചു. ആൺവേഷം കെട്ടിയാണ് യുവതി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്.

പീഡിപ്പിച്ചത് യുവാവാണെന്ന അന്വേഷണത്തിനൊടുവിലാണ് ആൺവേഷം കെട്ടിയ യുവതിയാണ് പീഡനത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സായി രമേഷ് റെഡ്ഡി എന്ന പേരിലാണ് സുമലത പെൺകുട്ടികളെ ഫോണിലൂടെ പരിചയപ്പെട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. വ്യത്യസ്ത ഫോൺനമ്പറുകളാണ് ഇതിനായി യുവതി ഉപയോഗിച്ചിരുന്നത്. പുരുഷശബ്ദത്തിൽ പെൺകുട്ടികളെ ഫോൺവിളിച്ച് സംസാരിച്ച് ബന്ധം സ്ഥാപിച്ചെടുത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. തുടർന്ന് മയക്കുമരുന്ന് നൽകി മയക്കി സെക്സ് ടോയ് ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ സുമലതയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു. യുവതിയുടെ വീട്ടിൽ നിന്ന് ഒരു വലിയ ബാഗിൽ നിന്ന് സെക്സ് ടോയികൾ പൊലീസ് കണ്ടെടുത്തു. യുവതിക്ക് സിം കാർഡുകൾ നൽകിയിരുന്ന വമസി കൃഷ്ണ എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയവരികയാണെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP