Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങൾക്കും ആകാം കോടീശ്വരനുമായി വീണ്ടും സുരേഷ് ഗോപി; ഇന്നു മുതൽ സംപ്രക്ഷേണം ചെയ്യുന്നത് മഴവിൽ മനോരമയിലൂടൈ രാത്രി 9ന്; ലോകം മുഴുവൻ ഏറ്റെടുത്ത റിയാലിറ്റിഷോയിലൂടെ വീണ്ടും മിനിസ്‌ക്രീനിലേക്ക് ചുവടുവച്ച് ആക്ഷൻ കിങ്ങും

നിങ്ങൾക്കും ആകാം കോടീശ്വരനുമായി വീണ്ടും സുരേഷ് ഗോപി; ഇന്നു മുതൽ സംപ്രക്ഷേണം ചെയ്യുന്നത് മഴവിൽ മനോരമയിലൂടൈ രാത്രി 9ന്; ലോകം മുഴുവൻ ഏറ്റെടുത്ത റിയാലിറ്റിഷോയിലൂടെ വീണ്ടും മിനിസ്‌ക്രീനിലേക്ക് ചുവടുവച്ച് ആക്ഷൻ കിങ്ങും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകം മുഴുവൻ ഏറ്റെടുത്ത ക്വിസ് റിയാലിറ്റി ഷോയുമായി വീണ്ടും സുരേഷ് ഗോപിയെത്തുന്നു. 67 രാജ്യങ്ങളിലായി, അത്രയും തന്നെ ഭാഷകളിലായി ടിവി പ്രേക്ഷകരുടെ ആവേശമായി മാറിയ ക്വിസ് റിയാലിറ്റി ഷോയായ 'നിങ്ങൾക്കും ആകാം കോടീശ്വരൻ' ഇന്ന് മുതൽ മഴവിൽ മനോരമ ചാനലിലൂടെയാണ് സംപ്രേഷണം ചെയ്യുക. സുരേഷ് ഗോപി അവതാരകനായി എത്തി ആദ്യ സീസണുകൾ പ്രേക്ഷകർക്ക് ആവേശമായിരുന്നു. ഇടവേളയ്ക്ക ശേഷം സിനിമയിലും മിനി സ്‌ക്രീനിലും ആക്ഷൻ കിങ് തരംഗമാകാൻ ഒരുങ്ങുന്നു എന്ന പ്രത്യേകത കൂടി ഈ രണ്ടാം വരവിനുണ്ട്.

തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9നാകും സംപ്രേഷണം ചെയ്യുക. സുരേഷ് ഗോപിയുടെ അവതരണ മികവാണ് 'നിങ്ങൾക്കും ആകാം കോടീശ്വരൻ' ഷോയുടെ മുഖ്യ ആകർഷണം.അവതരണത്തിലും സംപ്രേഷണത്തിലും ആകർഷകങ്ങളായ ഒട്ടേറെ പുതുമകളും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു. മലയാളത്തിൽ ഇതാദ്യമായി ഹോട്ട് സീറ്റിലിരിക്കുന്ന മത്സരാർഥിക്കൊപ്പം പ്രേക്ഷകർക്കും സമാന്തരമായി പരിപാടിയുടെ ഭാഗമാകാനുള്ള അവസരം മഴവിൽ മനോരമ ഒരുക്കുന്നു എന്നതാണ് ഈ മത്സര സീസണിന്റെ സവിശേഷത.

മത്സര പരിപാടിയുടെ സംപ്രേഷണം കാണുന്ന പ്രേക്ഷകർക്ക്, മനോരമ മാക്‌സ് ആപ്പിലൂടെ തത്സമയം പരിപാടിയുടെ ഭാഗമാകാനും സമ്മാനങ്ങൾ നേടാനും കഴിയും. മത്സര പരിപാടിയുടെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്ന സമയത്ത് പ്രേക്ഷകരോടുള്ള ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്താനും ആകർഷക സമ്മാനങ്ങൾ നേടാനുമുള്ള അവസരമാണുള്ളത്.

ഏറ്റവും മികവു പുലർത്തുന്ന ഒരു മത്സരാർഥിക്ക് 15 ചോദ്യങ്ങളിലൂടെ കോടിപതിയാകാനുള്ള അവസരമാണ് 'നിങ്ങൾക്കും ആകാം കോടീശ്വരൻ' ഷോയുടെ അടിസ്ഥാനഘടന വാഗ്ദാനം ചെയ്യുന്നത്. ഉത്തരങ്ങൾക്കു വേണ്ടി മത്സരാർഥികൾക്കു പരസഹായം സ്വീകരിക്കാൻ കോൾ എ ഫ്രണ്ട്, ഓഡിയൻസ് പോൾ, ഫിഫ്റ്റി ഫിഫ്റ്റി എന്നീ 3 ലൈഫ് ലൈനുകൾ ഉണ്ട്.

പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റുന്ന പ്രശസ്തമായ അവതരണ സംഗീതം ബോളിവുഡ് സംഗീത സംവിധായകരായ അജയ്അതുൽ കൂട്ടുകെട്ടിൽ മലയാളത്തിനായി റീ കംപോസ് ചെയ്ത രൂപത്തിൽ മഴവിൽ പ്രേക്ഷകർക്ക് ഇതാദ്യമായി അനുഭവിക്കാം.

അമിതാഭ് ബച്ചൻ അവതരിപ്പിച്ച 'കോൻ ബനേഗാ ക്രോർപതി' ഉൾപ്പെടെ നിരവധി ടെലിവിഷൻ ഷോകൾക്കു വേദിയൊരുക്കിയ വർഷ ജെയിൻ ആണ് മഴവിൽ മനോരമയ്ക്കു വേണ്ടി ദൃശ്യമികവാർന്ന സെറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. കോൻ ബനേഗാ ക്രോർപതി, കോക് സ്റ്റുഡിയോ, എ.െഎ.ബി തുടങ്ങിയ ടിവി ഷോകളുടെ ചിത്രീകരണമികവിനു പിന്നിൽ പ്രവർത്തിച്ച സുധീർ കൗശിക് മലയാളത്തിലും ക്യാമറയ്ക്കു പിന്നിലുണ്ട്. ഒപ്പം, മഴവിൽ മനോരമയിലെ പ്രോഗ്രാം പ്രൊഡക്ഷൻ വിഭാഗത്തിന്റെ വിപുലമായ സംഘവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP