Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആടിനെ അഴിക്കാൻ പോയതോടെ ഇടിമിന്നലേറ്റു; പിറവത്ത് മിന്നലേറ്റ് മരിച്ച ശ്രീകലയുടെ സംസ്‌കാര ചടങ്ങുകൾ നാളെ

ആടിനെ അഴിക്കാൻ പോയതോടെ ഇടിമിന്നലേറ്റു; പിറവത്ത് മിന്നലേറ്റ് മരിച്ച ശ്രീകലയുടെ സംസ്‌കാര ചടങ്ങുകൾ നാളെ

പ്രകാശ് ചന്ദ്രശേഖർ

പിറവം: തുലാമഴക്കൊപ്പം വന്ന ഇടിമിന്നൽ കക്കാട്ടിൽ യുവതിയായ വീട്ടമ്മുടെ ജീവനെടുത്തു. കക്കാട് നെടുമലയിൽ- പരിയാരുമറ്റത്തിൽ ദിനേശിന്റെ ഭാര്യ ശ്രീകല (39) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. വീടിനടുത്തുള്ള നെടുമലയിലുള്ള പറമ്പിൽ ആടിനെ അഴിക്കാൻ പോയതായിരുന്നു. എന്നാൽ അവിടെയെത്തിയ വീട്ടമ്മ മിന്നലേറ്റ് വീഴുകയായരുന്നു.

പിന്നാലെ പശുവിനെ അഴിക്കാനെത്തിയ അയൽപ്പക്കത്തുള്ള മറ്റൊരു വീട്ടമ്മയാണ് ശ്രീകല വീണു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ വീട്ടുകാരെയും അയൽക്കാരെയും വിളിച്ചു കൂട്ടി ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു വെള്ളൂർ മൂത്തേലി മ്യാലിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീലക്ഷ്മി, ഗായത്രി. ഇരുവരും പിറവം എം.കെ.എം ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ്.

മൃതദേഹം പിറവം ജെ.എംപി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾക്ക് ശേഷം തിങ്കളാഴ്‌ച്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP