Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിത്ഷായുടേയും പിണറായി വിജയന്റേയും ശബ്ദം ഒന്നാന്നെന്നു തെളിയുന്നു; യുഎപിഎയുടേയും മാവോയിസ്റ്റ് വേട്ടയുടേയും കാര്യത്തിൽ മോദി - ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അക്കാര്യം പിണറായി അക്ഷരംപ്രതി നടപ്പാക്കുന്നു; അമിത്ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക് പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ജന്മഭൂമിയിൽ വന്ന മുഖ്യമന്ത്രിയെ പ്രതീർത്തിച്ചു വന്ന ലേഖനം; 'ജന്മഭൂമി'യുടെ പിണറായി സ്തുതിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തല

അമിത്ഷായുടേയും പിണറായി വിജയന്റേയും ശബ്ദം ഒന്നാന്നെന്നു തെളിയുന്നു; യുഎപിഎയുടേയും മാവോയിസ്റ്റ് വേട്ടയുടേയും കാര്യത്തിൽ മോദി - ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അക്കാര്യം പിണറായി അക്ഷരംപ്രതി നടപ്പാക്കുന്നു; അമിത്ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക് പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ജന്മഭൂമിയിൽ വന്ന മുഖ്യമന്ത്രിയെ പ്രതീർത്തിച്ചു വന്ന ലേഖനം; 'ജന്മഭൂമി'യുടെ പിണറായി സ്തുതിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നൽകി കൊണ്ട് ബിജെപി മുഖപത്രം ജന്മഭൂമിയിൽ വന്ന ലേഖനം ആയുധമാക്കി പ്രതിപക്ഷം. ലേഖനത്തെ പരിഹസിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. അമിത്ഷായുടേയും പിണറായി വിജയന്റേയും ശബ്ദം ഒന്നാന്നെന്നു തെളിയിക്കുന്നതാണ് ജന്മഭൂമിയിൽ കുഞ്ഞിക്കണ്ണൻ എഴുതിയ ലേഖനമെന്ന് ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു.

നാഴികയ്ക്ക് നാൽപത് വട്ടം സംഘപരിവാറിനെ എതിർക്കാൻ തങ്ങൾ മാത്രമേ ഉള്ളൂ എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നൽകിയത് സമാന ചിന്തയുടെ ഘട്ടത്തിലാണെന്നാണ് ചെന്നിത്തലയുടെ പക്ഷം. യുഎപിഎയുടേയും മാവോയിസ്റ്റ് വേട്ടയുടേയും കാര്യത്തിൽ മോദി - ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അക്കാര്യം പിണറായി അക്ഷരംപ്രതി നടപ്പാക്കുന്നുവെന്നും ചെന്നിത്തല വിമർശിച്ചു. സി പി എം - ബിജെപി അന്തർധാരയുടെ പരസ്യമായ അംഗീകാരമാണ് സംഘപരിവാരം നൽകിയ ഈ ബിഗ് സല്യൂട്ട്. അമിത്ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക് പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ജന്മഭൂമിയിൽ കുഞ്ഞികണ്ണൻ എഴുതിയ ലേഖനം.- ചെന്നിത്തല ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

കോൺഗ്രസ്സ് വിമുക്ത ഭാരതം എന്ന ബിജെപിയുടെ ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്നതുകൊണ്ട് സംഘ പരിവാറിനും പിണറായി പ്രിയങ്കരനാകുന്നു. ബിജെപിയുടെ കൊലക്കത്തിക്കിരയായ പാവം രക്തസാക്ഷികളെയും സ്വന്തം പാർട്ടിയിലെ ബഹു ഭൂരിപക്ഷത്തെയും അന്ധകാരത്തിൽനിർത്തിയാണ് പിണറായി ഈ തീക്കളി കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നിപ്പോൾ ആർഎസ്എസ് പിണറായിക്ക് നൽകിയിരിക്കുന്ന വലിയ സല്യൂട്ടിന് കേരള ജനത വലിയ വില നൽകേണ്ടി വരും. ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെയും സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയും മുൻജനറൽ സെക്രട്ടറിയും നടത്തിയ അഭിപ്രായത്തെക്കാൾ അമിത് ഷായുടെ അഭിപ്രായത്തിനാണ് പിണറായി വില കൽപ്പിക്കുന്നത് എങ്കിൽ അതിന് ആർഎസ്എസ് ബിഗ് സല്യൂട്ട് നൽകിയതിൽ അത്ഭുതപ്പെടാനില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

നാഴികയ്ക്ക് നാൽപത് വട്ടം സംഘപരിവാറിനെ എതിർക്കാൻ തങ്ങൾ മാത്രമേ ഉള്ളൂ എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നൽകിയിരിക്കുകയാണ് ബിജെപി മുഖപത്രം ജന്മഭൂമിയെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഎപിഎയുടേയും മാവോയിസ്റ്റ് വേട്ടയുടേയും കാര്യത്തിൽ മോദി - ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അക്കാര്യം പിണറായി അക്ഷരംപ്രതി നടപ്പാക്കുന്നുവെന്നാണ് ബിജെപി പത്രം പറയുന്നത്. സി പി എം - ബിജെപി അന്തർധാരയുടെ പരസ്യമായ അംഗീകാരമാണ് സംഘപരിവാരം നൽകിയ ഈ ബിഗ് സല്യൂട്ട്. അമിത്ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക് പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ജന്മഭൂമിയിൽ കുഞ്ഞികണ്ണൻ എഴുതിയ ലേഖനം.

കഴിഞ്ഞ കുറേ നാളുകളായി മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന പല നിലപാടുകളും ബിജെപിയുടെ കേരളത്തിലെ വളർച്ചയ്ക്ക് സഹായകരമാണ്. ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമില്ലാതെ മതേതരമായി ചിന്തിക്കുന്ന വലിയ ഒരു ജനവിഭാഗമാണ് കോൺഗ്രസ്സിന്റെ ജനകീയ അടിത്തറ. ജനങ്ങളെ വർഗ്ഗീയമായും, ജാതീയമായും വേർതിരിച്ച് അധികാരത്തിൽ എത്താനാണ് ബിജെപി എന്നും ശ്രമിക്കുന്നത്. ഒരേ സമയം വർഗ്ഗീയ ധ്രുവീകരണം വരുന്ന നിലപാടുകളിലൂടെ ബിജെപിയിലേക്ക് ആളെകൂട്ടാൻ ശ്രമിക്കുകയും, ജാതി വിദ്വേഷം വളർത്തി തങ്ങളുടെ വോട്ട് ബാങ്ക് വളർത്തുകയും, അതു വഴി കോൺഗ്രസ്സിനെ തളർത്തി, അധികാരത്തിൽ തുടരുക എന്ന മിനിമം ലക്ഷ്യം ആണ് പിണറായിയെ നയിക്കുന്നത്.

കോൺഗ്രസ്സ് വിമുക്ത ഭാരതം എന്ന ബിജെപിയുടെ ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്നതുകൊണ്ട് സംഘ പരിവാറിനും പിണറായി പ്രിയങ്കരനാകുന്നു. ബിജെപിയുടെ കൊലക്കത്തിക്കിരയായ പാവം രക്തസാക്ഷികളെയും സ്വന്തം പാർട്ടിയിലെ ബഹു ഭൂരിപക്ഷത്തെയും അന്ധകാരത്തിൽനിർത്തിയാണ് പിണറായി ഈ തീക്കളി കളിക്കുന്നത്. ഇന്നിപ്പോൾ RSS പിണറായിക്ക് നൽകിയിരിക്കുന്ന വലിയ സല്യൂട്ടിന് കേരള ജനത വലിയ വില നൽകേണ്ടി വരും. ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെയും സി പി എമ്മിന്റെ ജനറൽ സെക്രട്ടറിയും മുൻജനറൽ സെക്രട്ടറിയും നടത്തിയ അഭിപ്രായത്തെക്കാൾ അമിത് ഷായുടെ അഭിപ്രായത്തിനാണ് പിണറായി വില കൽപ്പിക്കുന്നത് എങ്കിൽ അതിന് RSS ബിഗ് സല്യൂട്ട് നൽകിയതിൽ അത്ഭുതപ്പെടാനില്ല.

ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് വളരെ അകലെയാണ് പിണറായിയുടെ പിടിയിൽപ്പെട്ട സി പി എം. ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ് ഇതുകൊണ്ട് ഉണ്ടാകുന്നത് എന്ന് യഥാർത്ഥ ഇടത് പക്ഷത്തിനു മനസ്സിലായിട്ടുണ്ട്. അത്കൊണ്ട് തന്നെയാണ് അവർ പിണറായിയെ എതിർക്കുന്നത്. ന്യൂനപക്ഷ സ്നേഹം പറഞ്ഞ് വോട്ടു തേടുന്ന പിണറായിക്ക് ന്യൂനപക്ഷ താൽപ്പര്യങ്ങൾ ഹനിക്കുന്നതിൽ മുൻപിൽ നിൽക്കുന്ന ബിജെപി യോട് കൈകൊരുക്കുന്നതിൽ മന:സാക്ഷി കുത്തൊന്നുമില്ലേ?

കേരളത്തിലെമ്പാടും പരസ്പരം വെല്ലുവിളിച്ചും വകവരുത്തിയും നടക്കുന്ന ബിജെപിയുടെയും സി പി എമ്മിന്റെയും അണികളും അറിയണം പിണറായിയുടെ നേതൃത്വത്തിൽ ഇരുട്ടിന്റെ മറവിൽ നിങ്ങളുടെ നേതാക്കൾ പരസ്പരം നൽകുന്ന ഈ കൊടും ചതിയുടെ വലിയ സലാം. നരേന്ദ്ര മോദിയുടെയും, അമിത് ഷായുടേയും പാത പിന്തുടരുന്നതിലൂടെ ഇടപക്ഷത്തേയും, കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനേയും ആണ് പിണറായി ഒറ്റു കൊടുക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP