Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എത്ര വലിയ മനുഷ്യൻ!! മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിനയത്തെ പ്രശംസിച്ച് പാക് വിദേശകാര്യമന്ത്രി; മന്മോഹൻ സിംങ്ങിന്റെ വീട് സന്ദർശിച്ചതും മാധ്യമങ്ങളോട് വിവരിച്ച് ഷാ മെഹ്മൂദ് ഖുറേഷി

എത്ര വലിയ മനുഷ്യൻ!! മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിനയത്തെ പ്രശംസിച്ച് പാക് വിദേശകാര്യമന്ത്രി; മന്മോഹൻ സിംങ്ങിന്റെ വീട് സന്ദർശിച്ചതും മാധ്യമങ്ങളോട് വിവരിച്ച് ഷാ മെഹ്മൂദ് ഖുറേഷി

മറുനാടൻ മലയാളി ബ്യൂറോ

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ വിനയത്തെ പ്രശംസിച്ച് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള ചടങ്ങിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാക് മന്ത്രി. കർത്താർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ ശനിയാഴ്ച പ്രാർത്ഥന നടത്താനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു മന്മോഹൻ സിങ്ങും അദ്ദേഹത്തിന്റെ ഭാര്യ ഗുർഷരൺ കൗറും.

1990കളിൽ മന്മോഹൻ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. മന്മോഹൻ സിങ്ങിന്റെ വീട് സന്ദർശിച്ചതും തുടർന്നുള്ള സംഭവങ്ങളുമാണ് അദ്ദേഹം ഓർത്തെടുത്തത്. അന്ന് സിങ്ങിന്റെ ഭാര്യ ഉണ്ടാക്കിയ ചായ താൻ കുടിച്ചെന്നും മന്മോഹൻ സിങ് തന്നെയായിരുന്നു അന്ന് തനിക്കായി ചായ കൊണ്ടുവന്നതെന്നും ഖുറേഷി പറഞ്ഞു.

'ഞാൻ നിങ്ങളുടെ വീട് സന്ദർശിച്ചു. ബീഗം അന്ന് എനിക്കായി ചായ ഉണ്ടാക്കി. മന്മോഹൻ സിങ് തന്നെ ആ ചായ എനിക്ക് കൊണ്ടുവന്നു തന്നു. തിരിച്ച് നാട്ടിലെത്തിയ ഞാൻ ഈ കഥ ജനങ്ങളോട് പറഞ്ഞു. എത്ര വലിയ മനുഷ്യൻ'- ഖുറേഷി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പാക്കിസ്ഥാനിലെ നരോവാലിലുള്ള സിഖുകാരുടെ പുണ്യ ആരാധനാലം സന്ദർശിക്കാൻ ഇന്ത്യൻ തീർത്ഥാടകർക്ക് അവസരം നൽകുന്ന കർത്താർപൂർ ഇടനാഴി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP