Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അധികാരമേറ്റ് നൂറ് ദിവസത്തിനകം കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളയൽ; പിന്നാലെ മുത്തലാഖ് ബിൽ പാസാക്കി മുത്തലാഖ് നിയമ വിരുദ്ധമാക്കി; ഏറ്റവും ഒടുവിൽ സുപ്രീംകോടതിയിൽ നിന്നും രാമക്ഷേത്ര നിർമ്മാണത്തിനുള്ള അനുമതിയും നേടി; പ്രതിപക്ഷം ദുർബലമായതോടെ രണ്ടാം മോദി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നത് അതിവേഗം; അടുത്തതായി മോദി സർക്കാർ ലക്ഷ്യം വെക്കുന്നത് ഏകീകൃത സിവിൽകോഡിലേക്ക് തന്നെ; ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ പറ്റിയ സമയമെന്ന് രാജ്‌നാഥ് സിങ്

അധികാരമേറ്റ് നൂറ് ദിവസത്തിനകം കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളയൽ; പിന്നാലെ മുത്തലാഖ് ബിൽ പാസാക്കി മുത്തലാഖ് നിയമ വിരുദ്ധമാക്കി; ഏറ്റവും ഒടുവിൽ സുപ്രീംകോടതിയിൽ നിന്നും രാമക്ഷേത്ര നിർമ്മാണത്തിനുള്ള അനുമതിയും നേടി; പ്രതിപക്ഷം ദുർബലമായതോടെ രണ്ടാം മോദി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നത് അതിവേഗം; അടുത്തതായി മോദി സർക്കാർ ലക്ഷ്യം വെക്കുന്നത് ഏകീകൃത സിവിൽകോഡിലേക്ക് തന്നെ; ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ പറ്റിയ സമയമെന്ന് രാജ്‌നാഥ് സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ എല്ലാ കാര്യങ്ങളിലും അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. അത് സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുന്ന കാര്യത്തിലാണ്. ബിജെപിയുടെ തുടക്കം മുതലുള്ള അജണ്ടയായ രാമക്ഷേത്രം പണിയുക എന്നത് സുപ്രീംകോടതി വിധിയോടെ പ്രാവർത്തികമാക്കാൻ പോകുന്നു. കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്ക് ശേഷം മുത്തലാഖ് നിയമവിരുദ്ധമാക്കിയതും രണ്ടാം മോദി സർക്കാറിന്റെ വേഗതയ്ക്കുള്ള തെളിവായി. അടുത്തതായി ബിജെപി ലക്ഷ്യം വെക്കുന്നത് കാലങ്ങളായി ഉയരുന്ന ഒരു ആവശ്യത്തിലേക്കാണ്. ഏകീകൃത സിവിൽകോഡിലേക്കാണ് മോദിയും കൂട്ടരും അടുത്തതായി ലക്ഷ്യം വെക്കുന്നത്.

ബാബരി ഭൂമി തർക്ക കേസിലെ വിധിക്ക് പിന്നാലെ ഏകീകൃത സിവിൽ കോഡിന് സമയമായെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ പറ്റിയ സമയം ഇതാണെന്ന് രാജ്നാഥ് സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികൾ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നവംബർ 15 ന് വാദം കേൾക്കാനിരിക്കേയാണ്.

രാമക്ഷേത്രമെന്ന വാഗ്ദാനം പാലിക്കാൻ സാധിക്കുന്നതിന്റെ ആത്മവിശ്വസത്തിലാണ് ബിജെപി അടുത്ത നടപടികളുമായി മുന്നോട്ടു നീങ്ങുന്നത്. ബിജെപിയുടെ വിജയശിൽപ്പിയായ അമിത്ഷാ ആഭ്യന്തര മന്ത്രി ആയതോടെയാണ് മുൻഗാമികൾ പോലും തൊടാൻ മടിക്കുന്ന വിഷയങ്ങളിൽ ബിജെപി അതിവേഗം മുന്നോട്ടു പോകുന്നത്. മോദി പ്രധാനമന്ത്രി കസേരയിൽ ഇരിക്കുമ്പോഴും അമിത് ഷായാണ് ഭരണത്തിന്റെ കടിഞ്ഞാൺ ഏന്തുന്നത്. ഷായുടെ വരവ് തന്നെയാണ് ബിജെപി ഭരണത്തിന്റെ വേഗത കൂട്ടുന്നത്.

അധികാരമേറ്റ് നൂറു ദിവസങ്ങൾ തികയും മുൻപേ ഓഗസ്റ്റ് 5നു ജമ്മുകാശ്മീരിന് ഭരണഘടന കൽപ്പിച്ചു നൽകിയ സവിശേഷാധികാരങ്ങളടങ്ങിയ ആർട്ടിക്കിൾ 370 പിൻവലിച്ചാണ് ബിജെപി ആദ്യ വാഗ്ദാനം പാലിച്ചത്. തുടർന്നങ്ങളോട്ട് ഞെട്ടിക്കുന്ന തീരുമാനങ്ങൾ പലതും ഉണ്ടായി. കർശന സുരക്ഷ നടപടികൾ ജമ്മുവിൽ കൈക്കൊണ്ട ശേഷമാണ് അമിത് ഷാ ഇതു സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. രാജ്യത്തിനകത്തു നിന്നും അയൽ രാജ്യത്തുനിന്നും കടുത്ത എതിർപ്പുയർന്നിട്ടും കാശ്മീരിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറായിട്ടില്ല. രണ്ട് എംപിമാരിൽ നിന്നും ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച സംഭവമായിരുന്നു അയോദ്ധ്യയിലെ രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനം.

ആർ.എസ്.എസിനും സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും രാമക്ഷേത്രമെന്ന ആവശ്യം ബിജെപി ഊതിക്കാച്ചി രാഷ്ട്രീയ ആയുധമാക്കി എക്കാലവും ഉപയോഗിച്ചു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ സർക്കാർ അധികാരങ്ങൾ പരിമിതപ്പെടുത്തേണ്ടി വന്നതിനാൽ രാമക്ഷേത്ര നിർമ്മാണം തിരഞ്ഞെടുപ്പ് വാഗ്ദാനമായി മാത്രം അവശേഷിക്കുകയായിരുന്നു ഇത്രയും നാൾ. എന്നാൽ നൂറ്റാണ്ടുകളായുള്ള തർക്കം തീർത്ത് അയോദ്ധ്യാ കേസിൽ സുപ്രീംകോടതി ചരിത്രപരമായ വിധി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയായിരുന്നു. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം നിർമ്മിക്കാം. കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിനാവും ഇതിന്റെ നിർമ്മാണ ചുമതല.

അതേസമയം ബാബ്‌റി പള്ളി കർസേവകർ തകർത്തത് ഗുരുതരമായ നിയമലംഘനമെന്ന് നിരീക്ഷിച്ച കോടതി നഷ്ടപരിഹാരമായി അയോദ്ധ്യയിൽ തന്നെ പ്രധാന സ്ഥലത്ത് പള്ളി നിർമ്മിക്കാൻ സുന്നി വഖഫ് ബോർഡിന് 5 ഏക്കർ സ്ഥലം നൽകാനും ഉത്തരവിട്ടു. മോദിസർക്കാരിന്റെ കാലാവധി പൂർത്തിയാകും മുൻപേ അയോദ്ധ്യയിൽ പാർട്ടി നൽകിയിരുന്ന വാഗ്ദാനങ്ങൾ മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ പാലിക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.ബിജെപിയുടെ എക്കാലത്തെ ഹൈലൈറ്റ് വാഗ്ദാനങ്ങളായ ആർട്ടിക്കിൾ 370 നിർത്തലാക്കലും, രാമക്ഷേത്ര നിർമ്മാണവും തീരുമാനമായതോടെ ഇനി എന്ത് എന്ന ചോദ്യം ഉയർന്നിരിക്കുകയാണ്.

എല്ലാവർക്കും തുല്യ നീതി എന്ന മുദ്രാവാക്യവുമായി യൂണിഫോം സിവിൽകോഡ് രാജ്യത്ത് നടപ്പിലാക്കന്ന നടപടിയാണോ അടുത്ത ലക്ഷ്യമെന്ന ചോദ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ സംശയത്തിൻ മേലുള്ള നിവാരണത്തിനായി കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞത് ആഗയ സമയ് ( സമയം ആയി ) എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഏകീകൃത സിവിൽകോഡിൽ ബിജെപിക്ക് കാര്യമായ എതിർപ്പ് നേരിടേണ്ട സാഹചര്യം ഉണ്ടാകില്ല. കാരണം പ്രതിപക്ഷത്തിന് അപ്പുറത്തേക്ക് ഈ വിഷയത്തിൽ ഒരുമിച്ചു നിൽക്കുന്നവർ ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP