Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ഞൂറിലേറെ ഒഴിവുള്ള കെ.എപി അഞ്ചാം ബെറ്റാലിയനിൽ നിന്ന് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത് രണ്ടേ രണ്ട് ഒഴിവ്; വിവാദത്തിലായ കേരളാ ആംഡ് പൊലീസ് ബെറ്റാലിയൻ നിയമനത്തിന് ക്രൈംബ്രാഞ്ച് പച്ചക്കൊടി കാണിച്ചപ്പോഴും ആശങ്കയിലായത് കോട്ടയം-ഇടുക്കി ബെറ്റാലിയനിൽ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ; ഒഴിവുകൾ ഏറെയുണ്ടായിട്ടും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ ഡിപ്പാർട്ട്മെന്റിന്റെ തടിതപ്പൽ; നിയമനം നടന്നില്ലെങ്കിൽ ഇരുട്ടിലാകുന്നത് ഉറക്കമിളച്ച് പഠിച്ച കുറേപ്പേർ

അഞ്ഞൂറിലേറെ ഒഴിവുള്ള കെ.എപി അഞ്ചാം ബെറ്റാലിയനിൽ നിന്ന് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത് രണ്ടേ രണ്ട് ഒഴിവ്; വിവാദത്തിലായ കേരളാ ആംഡ് പൊലീസ് ബെറ്റാലിയൻ നിയമനത്തിന് ക്രൈംബ്രാഞ്ച് പച്ചക്കൊടി കാണിച്ചപ്പോഴും ആശങ്കയിലായത് കോട്ടയം-ഇടുക്കി ബെറ്റാലിയനിൽ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ; ഒഴിവുകൾ ഏറെയുണ്ടായിട്ടും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ  ഡിപ്പാർട്ട്മെന്റിന്റെ തടിതപ്പൽ; നിയമനം നടന്നില്ലെങ്കിൽ ഇരുട്ടിലാകുന്നത് ഉറക്കമിളച്ച് പഠിച്ച കുറേപ്പേർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിവാദത്തിലായ കേരളാ ആംഡ് പൊലീസ് കോൺസ്റ്റബിൾ തസ്തിക വീണ്ടും വെട്ടം കാണുമ്പോൾ പ്രതീക്ഷയിലുള്ളത് അനേകായിരം ഉദ്യോഗാർത്ഥികളാണ്. പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് വിവാദത്തിൽ നിൽക്കെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും ക്രമക്കേട് നടത്തിയ മൂന്ന്പേർ ഓഴികെ ബാക്കിയുള്ളവർക്ക് നിയമനം നൽകാമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഇതോടെ പിസിക്കൽ പാസായി ജോലിക്കായി കാത്തിരുന്ന മൂവായിരത്തിലധികം ഉദ്യോഗാർത്ഥികൾക്കാണ് ആശ്വാസമേകുന്നത്. ക്രൈംബ്രാഞ്ച നടപടിയിൽ പ്രതീക്ഷയിൽ ഉദ്യോഗാർത്ഥികൾ കാത്തിരിക്കുമ്പോൾ വീണ്ടും നിരാശയിലാകുന്നത് കോട്ടയം ഇടുക്കി ജില്ലകളിലേക്കായി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളാണ്.

500 ഒഴിവുകൾ കേരളാ പൊലീസ് ആംഡ് ബെറ്റാലിയൻ-5ൽ നിലനിൽക്കുമ്പോൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതാകട്ടെ വെറും രണ്ടേരണ്ട് ഒഴിവ്. ഇതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.ജില്ലയിൽ ആവശ്യത്തിന് പൊലീസുകാരില്ലെങ്കിലും ഒഴിവ് റിപ്പോർട്ട് ചെയ്യാതെ ഒളിച്ചുകളിക്കുകയാണ് വകുപ്പ്. കോട്ടയം, ഇടുക്കി പൊലീസ് ജില്ലകൾ ഉൾപ്പെടുന്ന കെ.എ.പി അഞ്ചാം ബെറ്റാലിയനിലാണ് ഇ ൈഒളിച്ചുകളി നടക്കുന്നത്.

2019 ജൂലായിലെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ കായിക ക്ഷമതാ പരീക്ഷയും വെരിഫിക്കേഷനും അടക്കം പൂർത്തിയായി ഉദ്യോഗാർത്ഥികൾ നിൽക്കുമ്പോഴാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത്. പൊലീസ് ഗ്രേഡ് പ്രെമോഷൻ കാലാവധി വെട്ടിക്കുറച്ചതിലൂടെ ഇനിയും ഒഴിവുകൾ വരാനുണ്ട്. മറ്റ് എല്ലാ ബറ്റാലിയനിലും 400 മുതൽ 600 ഒഴിവുകൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ അമിത ജോലി ചെയ്യിക്കുന്നതിൽ സേനാംഗങ്ങൾക്കിടയിലും പ്രതിഷേധം തുടരുമ്പോവാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ബെറ്റാലിയന്റെ നീക്കം.

55 കെ.എ.പി അഞ്ചാംബെറ്റാലിയനിൽ 500 ഒഴിവുകളാണ് നിലവിലുള്ളത്. രണ്ട് ഒഴിവുകൾ റിപ്പോർട്ട് ചെയ്തതോടെ സംശയം തോന്നിയ ഉദ്യോഗാർത്ഥികൾ വിവരാവകാശം സമർപ്പിച്ചപ്പോഴാണ് ഒഴിവുകളുടെ കൃത്യമായ കണക്ക് വ്യക്തമാകുന്നത്. കോട്ടയം സ്വദേശി നൽകിയ വിവരവാകാശത്തിൽ ചോദിച്ചത് 2017 മുതൽ 2019 വരെ കെ.എ.പി അഞ്ചാം ബറ്റാലിയനിൽ നിലവിലുള്ള ഒഴിവുകൾ എത്ര എന്നിവയടക്കമുള്ള ചോദ്യമാണ്. ിതിന് മറുപടിയായി എത്തുന്നത് രണ്ട് ഒഴിവ് എന്ന വാദത്തെ പൊളിക്കുന്ന രേഖകളും.

2018 ഇടുക്കി ജില്ലയിൽ റിപ്പോർട്ട് 68, 118,38 എന്നിങ്ങനെ ഓഴിവുകളും 2019ൽ 132, 60 എന്നീ ക്രമത്തിൽ ഇടുക്കി ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. കോട്ടയം ജില്ലയിലും ഇതേ രീതിയിൽ തന്നെ 118, 13, 56, 38 എന്നീ ക്രമത്തിൽ 2018ലും 61 ഒഴിവുകൾ 2019ലുമായി കോട്ടയം ജില്ലാ ഓഫീസിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. എന്നിട്ടും രണ്ട് ഒഴിവുകൾ മാത്രം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത്, ഉദ്യോഗാർത്ഥികളോടുള്ള വഞ്ചനയും നിയമനം തടയലുമാണെന്നാണ് വിദ്യാർത്ഥികളുടെ ആക്ഷേപം.കെ.എ.പി അഞ്ചാം ബെറ്റിലിയനിലേക്ക് പി.എസ്.സി എഴുതി നിയമനം കാത്തിരിക്കുന്നത് 1500ലധികം ഉദ്യോഗാർത്ഥികളാണ്. ലിസ്റ്റിലുള്ള 1500ൽ 500 പേരെങ്കിലും നിയമിതരാകുമോ എന്നാണ് ഇപ്പോൾ ഇവരുടെ ആശങ്ക.

മണ്ഡലകാലം ഉൾപ്പടെയുള്ള സമയത്തിൽ നിലവിൽ അധികജോലിയാണ് മിക്ക സ്റ്റേഷനിലേയും പൊലീസുകാർ ചെയ്യേണ്ടി വരുന്നത്. തിരുവനന്തപുരം ജില്ലയിൽ 639, കെ.എ.പി1 എറണാകുളം-29, കെ.എ.പി-3 പത്തനംതിട്ട-536, കെ.എ.പി4 കാസർഗോഡ് 368, കെ.എ.പിഇടുക്കി 2, എം.എസ്‌പി മലപ്പുറം 567 എന്നിങ്ങനെയാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകൾ. വിവാദത്തിൽ കേസ് നിൽതക്കുന്നതിനാൽ തന്നെ ഒനിയമനത്തിന്റെ ഒരുവർഷത്തിൽ നാലുമാസം കേസും വഴക്കുമായി പോയെന്നാണ് ഉദ്യോഗാർത്ഥികളുടെ വിഷമം.ഇനിയുള്ള എട്ട മാസത്തിനുള്ളിൽ നിയമനം നടന്നില്ലെങ്കിൽ ലിസ്റ്റ് അസാധുവാകുന്നതോടെ തകരുക കുറെയേറെ പേരുടെ പ്രതീക്ഷകളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP