Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാചക തിരുമേനിക്ക് ഹൃദയത്തിൽ സിംഹാസനം ഒരുക്കുക-ശൈഖ് നിസാമുദ്ധീൻ സുൽത്താൻ

സ്വന്തം ലേഖകൻ

ജീലാനി ശരീഫ് : അല്ലാഹുവിന്റെ ഹബീബ് സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി (സ ) തങ്ങൾക്ക് , അല്ലാഹുവിനോടൊപ്പം ഹൃദയാന്തരങ്ങളിൽ സിംഹാസനം ഒരുക്കി പൂർണ്ണ ശോഭയോടെ ജീവിക്കുകയും അതിലേക്ക് മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് നബിദിനം നൽകുന്ന സന്ദേശം എന്ന് നാഇബ് ഖുതുബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്ത്തി പറഞ്ഞു.

ഏറ്റവും മഹോന്നതമായ ഈ അവസ്ഥയിലേക്ക് നമ്മെ പരിവർത്തനം നടത്തി മുഹ്മിനീങ്ങളുടെ പട്ടികയിൽ എത്തിപ്പെടാൻ അവസരം ഒരുക്കി തന്ന ഖുതുബുസ്സമാൻ ഉൃ. ശൈഖ് സൂഫീ മുഹമ്മദ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്ത്തി മഹാനവർകൾ ഇപ്പോഴും ആ ദൗത്യം പൂർവാധികം ഭംഗിയോടെ നിർവഹിച്ചു കൊണ്ടിരിക്കുന്നു. തിരു പ്രകാശത്തിൽ നിന്നും വിശ്വാസികളെ അകറ്റാൻ ഇബ്ലീസ് പലരുടെയും വേഷത്തിൽ വന്നു കൊണ്ടിരിക്കും . ഇവിടെയാണ് , മറ്റാരേക്കാളും ഒന്നാമതായി നിങ്ങൾ തിരു പ്രകാശത്തെ സ്‌നേഹിക്കുക എന്ന വചനം പ്രസക്തമാകുന്നത്. കളങ്കമില്ലാത്ത സ്‌നേഹം മാത്രമാണ് ഇബ്ലീസിന്റെ കെണിയിൽ നിന്നും ഉള്ള രക്ഷാ മാർഗം. അല്ലാഹുവിന്റെ ഖുദ്റത്തിൽ അടിയുറച്ചു വിശ്വസിച്ചു മുന്നോട്ട് പോകുവാൻ തൗഹീദ് ഉറച്ചവർക്ക് മാത്രമേ കഴിയുകയുള്ളൂ.

അതിനുള്ള തൗഫീഖിന് വേണ്ടി നബിദിനം പോലുള്ള പവിത്ര ദിനങ്ങളിൽ പ്രത്യേകം പ്രാർത്ഥനകൾ നടത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും നാഇബ് സുൽത്താൻ പറഞ്ഞു. റബീഉൽ അവ്വൽ 12 ശനിയാഴ്ച ജീലാനി ശരീഫിൽ നടന്ന മീലാദ് പരിപാടിയിൽ മഹാനവർകൾ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP