Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്എഫ്‌ഐ ദേശീയ അധ്യക്ഷൻ വിപി സാനു വിവാഹിതനാകുന്നു; വധു ഗവേഷക വിദ്യാർത്ഥി ഗാഥ എം ദാസ്; വിവാഹത്തിന്റെ ക്ഷണക്കത്ത് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട് സാനു; ജെയ്ക്ക് സി തോമസിന് പിന്നാലെ മറ്റൊരു യുവനേതാവ് കൂടി വിവാഹ പന്തലിലേക്ക്

എസ്എഫ്‌ഐ ദേശീയ അധ്യക്ഷൻ വിപി സാനു വിവാഹിതനാകുന്നു; വധു ഗവേഷക വിദ്യാർത്ഥി ഗാഥ എം ദാസ്; വിവാഹത്തിന്റെ ക്ഷണക്കത്ത് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട് സാനു; ജെയ്ക്ക് സി തോമസിന് പിന്നാലെ മറ്റൊരു യുവനേതാവ് കൂടി വിവാഹ പന്തലിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സിപിഎം യുവനിരയ്ക്കിത് വിവാഹത്തിന്റെ കാലം. എസ്എഫ്‌ഐ മുൻ സംസ്ഥാന അധ്യക്ഷൻ ജെയ്ക് സി തോമസ് വിവാഹിതനായത് അടുത്തിടെയാണ്. ഇതിന് പിന്നാലെ ഇപ്പോൾ എസ്എഫ്‌ഐ ദേശീയ അധ്യക്ഷൻ വിപി സാനുവും വിവാഹ പന്തലിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഇടതു 
സ്ഥാനാർത്ഥിയായിരുന്നു വി പി സാനു.

രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിട്യൂട്ടിലെ ഗവേഷക വിദ്യാർത്ഥി ഗാഥ എം. ദാസാണ് വധു. ഡിസംബർ 30നാണ് വിവാഹം.സാനു തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. വിവാഹത്തിന്റെ ക്ഷണക്കത്ത് എസ്എഫ്ഐ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസും ഷെയർ ചെയ്തിട്ടുണ്ട്. ഡിസംബർ 30ന് മലപ്പുറം വളാഞ്ചേരിയിലെ സാഗർ ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിനും എട്ടിനും ഇടയിൽ വിവാഹ സത്കാരം നടക്കും. എസ്എഫ്ഐ ദേശീയ നേതാക്കൾ ഉൾപ്പെടെ നിരവധി പ്രവർത്തകരും സുഹൃത്തുക്കളും സാനുവിന് ആശംസകൾ നേർന്ന് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി പി സാനു 3.29 ലക്ഷം വോട്ടുകൾ നേടിയിരുന്നു. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സാനുവിന്റെ പിതാവ് വിപി സക്കരിയ സിപിഐഎം സ്ഥാനാർത്ഥിയായി കുഞ്ഞാലിക്കുട്ടിയോട് മത്സരിച്ചിരുന്നു.

അടുത്തിടെയാണ് എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായത്. ചെങ്ങളെ സ്രാമ്പിക്കൽ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകൾ ഗീതു തോമസ് ആണ് വധു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP