Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അൽപം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തി; ശബരിമല നിലയ്ക്കൽ പ്രശ്‌നം ആങ്ങാമൂഴിയിൽ അഞ്ചേക്കർ സ്ഥലം പള്ളി പണിയാൻ പതിച്ചു കൊടുത്തു പരിഹരിച്ച കെ കരുണാകരനെ ഓർത്ത് അഡ്വ. എ ജയശങ്കർ

അൽപം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തി; ശബരിമല നിലയ്ക്കൽ പ്രശ്‌നം ആങ്ങാമൂഴിയിൽ അഞ്ചേക്കർ സ്ഥലം പള്ളി പണിയാൻ പതിച്ചു കൊടുത്തു പരിഹരിച്ച കെ കരുണാകരനെ ഓർത്ത് അഡ്വ. എ ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല നിലയ്ക്കൽ പ്രശ്‌നത്തെ ഓർത്തെടുത്തു അഡ്വ. എ ജയശങ്കർ. അയ്യപ്പന്റെ പൂങ്കാവനത്തെ ചൊല്ലിയുണ്ടായ തർക്കങ്ങൾ ഓർത്തെടുത്തു കൊണ്ടാണ് പ്രതികരണം ഉണ്ടായിരിക്കുന്നത്. നിലയ്ക്കലിന് അടുത്ത് ഒരു കുരിശു പ്രത്യക്ഷപ്പെടുകയും അന്നത്തെ കാഞ്ഞിരപ്പള്ളി മെത്രാൻ അത് മാർ തോമാശ്ലീഹാ സ്ഥാപിച്ചതാണെന്ന് തിരിച്ചറിഞ്ഞ കാര്യവും ഓർത്തെടുത്തു കൊണ്ടാണ് അഡ്വ. ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചത്. അന്ന് പ്രശ്‌നം തീർക്കാൻ പള്ളി പണിയാൻ അഞ്ചേക്കർ സ്ഥലം പതിച്ചു കൊടുക്കുകയാണ് കെ കരുണാകരൻ ചെയ്തത്. ഇക്കാര്യമാണ് ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചത്. അൽപം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തി എന്നാണ് അദ്ദേഹം കുറിച്ചത്.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അയോധ്യ കേസിലെ വിധി വന്നപ്പോൾ മൺമറഞ്ഞ നമ്മുടെ ലീഡർ കണ്ണോത്ത് കരുണാകരനെ ഓർമ്മ വന്നു.

1983ൽ ശബരിമലയ്ക്കടുത്ത് നിലക്കലിൽ ഒരു കുരിശു പ്രത്യക്ഷപ്പെടുകയും അന്നത്തെ കാഞ്ഞിരപ്പള്ളി മെത്രാൻ അത് മാർ തോമാശ്ലീഹാ സ്ഥാപിച്ചതാണെന്ന് തിരിച്ചറിഞ്ഞ് പള്ളി പണിയാൻ തീരുമാനിക്കുകയും ചെയ്തു. ഹിന്ദു മുന്നണിയും ബിജെപിയും ശക്തമായി എതിർത്തു. അയ്യപ്പന്റെ പൂങ്കാവനത്തിൽ പള്ളി പണിയാൻ പാടില്ല എന്ന് ശഠിച്ചു. മുഖ്യമന്ത്രി കരുണാകരൻ, പൂങ്കാവനത്തിനു പുറത്ത് ആങ്ങാമൂഴിയിൽ അഞ്ചേക്കർ സ്ഥലം പള്ളിപണിയാൻ പതിച്ചു കൊടുത്തു. അതോടെ നിലക്കൽ പ്രശ്‌നം
കെട്ടടങ്ങി.

അൽപം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP