Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ എസ്‌സി - എസ്ടി കമ്മീഷൻ കേസെടുത്തു; മുപ്പത് ദിവസത്തിനകം സംഭവത്തിൽ ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷന് നിർദ്ദേശം

തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ എസ്‌സി - എസ്ടി കമ്മീഷൻ കേസെടുത്തു; മുപ്പത് ദിവസത്തിനകം സംഭവത്തിൽ ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷന് നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിങ് വിദ്യാർത്ഥി രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പട്ടികജാതി പട്ടികവർഗ കമ്മീഷൻ കേസെടുത്തു. ആദിവാസകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്താൻ കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകി. മുപ്പത് ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ പൊലീസിനോട് നിർദ്ദേശിച്ചു. സംഭവമുണ്ടായ ശ്രീകാര്യം സിഇടിയിൽ കമ്മീഷൻ സന്ദർശനം നടത്തി. രണ്ട് ദിവസം മുൻപ് കാണാതായ രതീഷിനെ കോളേജിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ രാത്രിയാണ് കണ്ടെത്തിയത്.

ശ്രീകാര്യം സിഇടിയിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ രതീഷിനെ വെള്ളിയാഴ്ച വൈകിട്ട് പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങിയ ശേഷമാണ് കാണാതായത്. കോളേജിനും ചുറ്റുവട്ടത്തും വിദ്യാർത്ഥികളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാത്രി കോളേജിലെ സുരക്ഷാജീവനക്കാരാണ് ശുചിമുറിയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

നെയ്യാറ്റിൻകരയിലെ കഞ്ചാവ് മാഫിയക്കെതിരെ രതീഷ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ തന്റെ ഭർത്താവിന്റെ നേതൃത്വത്തിൽ കഞ്ചാവ് മാഫിയ രതീഷിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി വളർത്തമ്മ ഗിരിജ ആരോപിക്കുന്നു. കഞ്ചാവ് മാഫിയായിൽ നിന്ന് ഭീഷണി ഉണ്ടെന്ന് രതീഷ് പറഞ്ഞിട്ടുള്ളതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. കാണാതായ വിവരം അറിയിച്ചിട്ടും പൊലീസ് അലംഭാവം കാണിച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. രതീഷിന്റെ മൊബൈൽ നെറ്റ്‌വർക്ക് പരിശോധിച്ചപ്പോൾ കോളേജിനുള്ളിൽ തന്നെയെന്ന് തെളിഞ്ഞിട്ടും കാര്യമായ പരിശോധന ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

വെള്ളിയാഴ്ച പതിനൊന്നര മണിയോടെയാണ് കോളേജ് ക്യാമ്പസിൽ നിന്നും ഒന്നാം വർഷ സിവിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയെ കാണാതായത്. അപ്പോൾ മുതൽ വിദ്യാർത്ഥികൾ രതീഷ് കുമാറിനുവേണ്ടി തിരിച്ചലായിരുന്നു. അപ്പോഴൊന്നും കാണപ്പെടാത്ത മൃതദേഹമാണ് ഇന്നലെ രാത്രി ഒമ്പതര മണിയോടെ കോളെജ് ശുചിമുറിയിൽ കാണപ്പെട്ടത്.

ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ കുട്ടിയാണ് രതീഷ്. അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചപ്പോൾ അമ്മയുടെ അനിയത്തിയാണ് രതീഷിനെ എടുത്ത് വളർത്തിയത്. പരിമിതികൾ മുന്നിൽ നിൽക്കെതന്നെയാണ് പഠിത്തത്തിൽ മുന്നോട്ടു പോവുകയും എഞ്ചിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായി മാറുകയും ചെയ്തത്. ജീവിത വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയായതിനാൽ ഉറ്റ ബന്ധുക്കളുടെ ശ്രദ്ധ എപ്പോഴും രതീഷ് കുമാറിന് മേലുണ്ടായിരുന്നു. വിദ്യാർത്ഥിയെ അധ്യയനത്തിന്നിടയിൽ കാണാതായി എന്ന മനസിലായപ്പോൾ തന്നെ ബന്ധുക്കൾ സൈബർ സെൽ സഹായത്തോടെ രതീഷ് കുമാറിന്റെ മൊബൈൽ ഫോൺ ടവർ മനസിലാക്കിയിരുന്നു.

വിദ്യാർത്ഥി കോളേജ് കാമ്പസിൽ തന്നെയുണ്ട് എന്നാണ് ബന്ധുക്കൾ കോളേജ് അദ്ധ്യാപകരെയും പൊലീസിനെയും വിവരം അറിയിച്ചത്. എന്നിട്ടും വെള്ളിയാഴ്ച കാണാതെ ഇന്നലെ രാത്രിയാണ് കാമ്പസിലെ ശുചിമുറിയിൽ രതീഷ് കുമാർ തൂങ്ങി നിൽക്കുന്നതായി കണ്ടത്. കഞ്ചാവ് വിൽപ്പനക്കാരുടെ ഭീഷണി രതീഷ് കുമാറിന് നിലനിൽക്കുന്നുണ്ട് എന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. നെയ്യാറ്റിൻകര വഴുതൂരാണ് രതീഷ്‌കുമാർ താമസിച്ചിരുന്നത്. ഇവിടം കഞ്ചാവ് വിൽപ്പനക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു.

വീട്ടിൽ ഘടിപ്പിച്ച സിസിടിവി ക്യാമറകൾ വഴി രതീഷ് കുമാർ ആണ് പൊലീസിന് വിവരം നൽകുന്നത് എന്ന സംശയം ചിലർക്ക് ഉണ്ടായിരുന്നു. അതിന്റെ പേരിൽ ഭീഷണികളും നിലനിന്നിരുന്നു എന്നാണ് ബന്ധുക്കൾ പറഞ്ഞത്. രതീഷ്‌കുമാർ വാടകയ്ക്ക് താമസിച്ച വീട്ടിൽ സിസിടിവി വെച്ചിരുന്നു. ഈ സിസിടിവിയിലെ വിവരങ്ങൾ കൈമാറി എന്നാണ് ആരോപണം വന്നത്. ഇത് പക്ഷെ ബന്ധുക്കൾ നിഷേധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച രതീഷ്‌കുമാറിന്റെ കാർ കത്തിക്കാനും ശ്രമം നടന്നിരുന്നു. ഇതോടെയാണ് രതീഷ് കുമാർ താമസം കോളേജ് കാമ്പസിനടുത്തെക്ക് മാറ്റിയത്. പക്ഷെ വെള്ളിയാഴ്ച രതീഷ് കുമാറിനെ കാണാതാവുകയും ശനിയാഴ്ച രാത്രിയിൽ കോളേജ് ശുചിമുറിയിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ കാണപ്പെടുകയും ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP