Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെയിൽസിലെയും സ്‌കോട്ട്ലൻഡിലെയും ചിലയിടങ്ങളിൽ ഇന്നലെ മഞ്ഞു പെയ്തു;ഗ്രീഷ്മ കാലം മാറും മുൻപ് മഞ്ഞിന്റെ കടന്ന് വരവ്; ഇംഗ്ലണ്ടിൽ മഴ തുടരുന്നു; എങ്ങും തണുപ്പിന്റെ പിടിയിൽ

വെയിൽസിലെയും സ്‌കോട്ട്ലൻഡിലെയും ചിലയിടങ്ങളിൽ ഇന്നലെ മഞ്ഞു പെയ്തു;ഗ്രീഷ്മ കാലം മാറും മുൻപ് മഞ്ഞിന്റെ കടന്ന് വരവ്; ഇംഗ്ലണ്ടിൽ മഴ തുടരുന്നു; എങ്ങും തണുപ്പിന്റെ പിടിയിൽ

സ്വന്തം ലേഖകൻ

ലണ്ടൻ: ഗ്രീഷ്മ കാലം മാറും മുൻപ് തന്നെ മഞ്ഞ് ബ്രിട്ടനെ പിടിമുറുക്കാൻ ഒരുങ്ങുന്നു. വെയിൽസിലെയും സ്‌കോട്ട്ലൻഡിലെയും ചിലയിടങ്ങളിൽ ഇന്നലെ മഞ്ഞു പെയ്തു. മഞ്ഞും തണുപ്പും വെയിൽസിൽ അതിശക്തമായതോടെബ്രിട്ടന്റെ പല ഭാഗങ്ങളിലും ഇന്നലെ താപനില 18 ഫാരൻഹീറ്റിലേക്ക് താഴ്ന്നിരുന്നു. അതേസമയം ഇംഗ്ലണ്ടിൽ ഇപ്പോഴും ഏഴിടങ്ങളിലാണ് വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നത്. അതിനിടെ ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും തണുത്ത് മരച്ച കാലാവസ്ഥയും മഞ്ഞുമായിരുന്നു.

ഗ്രീഷ്മകാലത്തെ ഏറ്റവും തണുപ്പേറിയ ദിവസത്തിനാണ് ഇന്നലെ സ്‌കോട്ലൻഡ് സാക്ഷ്യം വഹിച്ചത്. സ്‌കോട്ലൻഡിലെ ബ്രെയ്മറിൽ (braemar) മൈനസ് ഏഴ് ആയിരുന്നു ഇന്നലത്തെ താപനില. പല കിഴക്കൻ പ്രദേശങ്ങളിലും മൂടൽ മഞ്ഞും ഇളം സൂര്യപ്രകാശവും പരന്നതോടെ വളരെ നല്ല ദിനമായിരുന്നു ഇവിടങ്ങളിൽ ഇന്നലെ. ഫ്ളിന്റ് ഷെയർ, നോർത്ത് വെയിൽസ്, സ്‌കോട്ലൻഡ് എന്നിവിടങ്ങളിൽ വിന്ററിന് സമാനമായ കാലാവസ്ഥയാണ് ഉള്ളത്. വെയിൽസിൽ ഒരാൾ മഞ്ഞിൽ അകപ്പെടുകയും ചെയ്തിരുന്നു.


ആടുകൾ മഞ്ഞ് മൂടിയ റോഡുകൾ മുറിച്ചു കടക്കുന്ന കാഴ്ച ബിൽത്ത് വെൽസ്, പോയിസ്, വെയിൽസ് എന്നിവിടങ്ങളിൽ കാണാമായിരുന്നു. കാറുകളുടെ മുകളിലേക്കും അതിശക്തമായി തന്നെ മഞ്ഞു പെയ്യുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. വിന്ററിന് സമാനമായ കാലാവസ്ഥയെ തുടർന്ന് പോയിസ്, വെയിൽസ് എന്നിവിടങ്ങളിലെ A458 റോഡ് ഇന്നലെ രാവിലെ അടക്കുകയും പിന്നീട് തുറക്കുകയും ചെയ്തു. അതേസമയം നോർത്ത് വെയിൽസ് പൊലീസ് മഞ്ഞ് ശക്തമായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൗത്ത് വെസ്റ്റ് സ്‌കോട്ലൻഡിന്റെ ഭാഗങ്ങളിലും കംബ്രിയയിലും മഞ്ഞ് വീണു. വെയിൽസിലെ കുന്നുകളിലും അതിശക്തമായി തന്നെ മഞ്ഞ് വീഴ്ചയുണ്ടായി. വീടുകളുടെ മുകളിൽ മഞ്ഞ് മൂടിയതിന്റെ ഫോട്ടോകളും മറ്റും പലരും തങ്ങളുടെ സോഷ്യൽ നെറ്റ് വർക്ക് പേജുകളിലൂടെ പുറത്ത് വിട്ടു. അതേസമയം മെറ്റ് ഓഫിസ് യുകെയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് രണ്ട് യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്ലോസ്റ്റർ ഷെയർ, ഈസ്റ്റ്ബേൺ, പോർട്സ്മൗത്ത് എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ അർദ്ധരാത്രി വരെയും നോർത്ത് അയർലൻഡ് മുതൽ ബാലികാസിൽ വരെയും ന്യൂറിയിലും രാവിലെ അഞ്ച് മുതൽ രാത്രി എട്ട് വരെയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നോർത്ത് അയർലൻഡിൽ ശനിയാഴ്ച 50 മില്ലി മീറ്റർ മഴ പെയ്തിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പെയ്ത ശക്തമായ മഴയിൽ യോർക് ഷെയർ, മിഡ്ലാൻഡ്സ് എന്നിവിടങ്ങളെ ദുരിതത്തിലാക്കിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP