Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യോർക്ക് ഷെയറിലും മിഡ്ലാൻഡ്സിലും പ്രളയം തുടരുന്നു; അനേകം വീടുകൾ വെള്ളത്തിനടിയിൽ; ഒരു മരണവും സ്ഥിരീകരിച്ചു; ബ്രിട്ടണിൽ ഒരു ഗ്രാമം മുഴുവൻ മാറ്റി പാർപ്പിച്ചു

യോർക്ക് ഷെയറിലും മിഡ്ലാൻഡ്സിലും പ്രളയം തുടരുന്നു; അനേകം വീടുകൾ വെള്ളത്തിനടിയിൽ; ഒരു മരണവും സ്ഥിരീകരിച്ചു; ബ്രിട്ടണിൽ ഒരു ഗ്രാമം മുഴുവൻ മാറ്റി പാർപ്പിച്ചു

സ്വന്തം ലേഖകൻ

ലണ്ടൻ: അതി ശക്തമായ മഴയെ തുടർന്ന് യോർക്ക് ഷെയറിലും മിഡ്ലാൻഡ്സിലും പ്രളയം തുടരുന്നു. നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ യോർക്ക്ഷെയർ ഗ്രാമത്തിലെ ജനങ്ങളെ മുഴുവനായി ഇവിടെ നിന്നും മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഇവിടെ അനേകം വീടുകൾ വെള്ളത്തിനടിയിലാണ്. അതിനിടെ ഒരു മരണവും സ്ഥിരീകരിച്ചു. വെള്ളപ്പൊക്കം രൂക്ഷമായതോടെ അകപ്പെട്ടുപോയ ആനി ഹാൾ എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ മൃതദേഹം രണ്ട് മൈൽ അഖലെ നിന്നാണ് കണ്ടെത്തിയത്. മാറ്റ്ലോക്കിനടുത്തുള്ള ഡാർളി ഡെയിലിൽ നിന്നും വെള്ളിയാഴ്ചയാണ് ഇവർ ഒഴുകി പോയത്. സൗത്ത് യോർക്ക് ഷെയറിലെ ഫിഷ്ലേക്കിലെ 700ഠഓളം വീടുകൾ ഇപ്പോളും വെള്ളത്തിനടിയിലാണ്. ഇതിനാൽ ഇവിടുത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും ഇലവിടെ തുടരുന്നത് ജീവന് ആപത്തായതിനാൽ സെവൺത് വാണിങ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ സൗത്ത് യോർകത്ക് ഷെയറിലെ ഷെഫീൽഡിൽ 84 മില്ലി മീിറ്റർ മഴയാണ് ലഭിച്ചത്. ഇത് യോർഡക്ക് ഷെയറിൽ ശരാശരി ഒരു മാസം ലഭിക്കുന്ന മഴയ്ക്ക് തുല്യമായി വരും. അതേസമയം തന്നെ നോട്ടിങ്ഹാം ഷെയറിലെ ഗ്രിങ്ഗ്ലിയിൽ 65 മില്ലീ മീറ്റർ മഴ പെയ്തു. ഡോൺകാസ്റ്റർ കൗൺസിലിൽ നിന്നും മുഴുവൻ ജനങ്ങളോടും അതായത് അവിടെയുള്ള 200ഓളം കുടുംബങ്ങളോട് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് വീട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വീടുകളിൽ വെള്ളം കയറിയതോടെ നേരത്തെ മുന്നറിയിപ്പ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് ചിലർ പ്രകോപിതരായി.

ഷെഫീൽഡ്, റോഥർധാം, ഡോൺകാസ്റ്റർ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന ഡോൺ നദിയിൽ റെക്കോർഡ് ജലനിരപ്പാണ്. വെള്ളിയാഴ്ച 21 അടി വെള്ളമാണ് ഇവിടെ രേഖപ്പെടുത്തിയത്. 2007ലെ വെള്ളപ്പൊക്കത്തിൽ രേഖപ്പെടുത്തിയതിനേക്കാളും കൂടുതലാണിത്. ജീവന് ആപത്തുണ്ടായേക്കാവുന്ന ഏഴ് വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് ശനിയാഴ്ച രാവിലെ എൻവിയോൺമെൻ് ഏജൻസി പുറപ്പെടുവിച്ചത്. ബാൺബി ഡണ്ണിലെ ഡോൺ നദി, ബെന്റ്ലി, ഫിഷ്ലേക്ക്, കിർക് ബ്രാംവിത്ത്, കിർക്ക് സാൻഡൽ, സൗത്ത് ബ്രാംവിത്ത്, വില്ലോ ബ്രിഡ്ജ് കരാവൻ സൈറ്റ് എന്നിവിടങ്ങളിലാണഅ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

വെള്ളപ്പൊക്കം ഉണ്ടായാൽ അതിനെ മറികടക്കാൻ ജനങ്ങൾ ഉടനടി തയ്യാറായിരിക്കണമെന്ന് 55 മുന്നറിയിപ്പുകളാണ് നിലനിൽക്കുന്നത്. താമസക്കാർ ജാഗ്രതയോടെ ഇരറിക്കണമെന്ന് 88 അലർട്ടുകളും നിലനിൽക്കുന്നുണ്ട്. ജെറമി കോർബിൻ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ സന്ദർശനം നടത്തി. വെള്ളപ്പൊക്കം തടയാനും റിവർ മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും എമർജൻസി സർവീസിനായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ഫയർ ആൻഡ് റെസ്‌ക്യൂ ടീമിനും എൻവയോൺമെന്റ് ഏജൻസിക്കും ഫണ്ടിങ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP