Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൻസർ വന്നാൽ മരണമെന്ന വിധിയെഴുത്തിന് അന്ത്യമാകുന്നു; ലോകത്തിന് പ്രതീക്ഷ ഏകി കാൻസറിനെ കൊല്ലുന്ന മരുന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ; ക്ലിനിക്കൽ ട്രയലിലും വിജയിച്ചതോടെ സമാധാന ദൂതൻ ഉടൻ വിപണിയിൽ; സകല കാൻസർ രോഗങ്ങളും സുഖപ്പെടുത്തുന്ന പുത്തൻ മരുന്നിന്റെ കഥ

കാൻസർ വന്നാൽ മരണമെന്ന വിധിയെഴുത്തിന് അന്ത്യമാകുന്നു; ലോകത്തിന് പ്രതീക്ഷ ഏകി കാൻസറിനെ കൊല്ലുന്ന മരുന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ; ക്ലിനിക്കൽ ട്രയലിലും വിജയിച്ചതോടെ സമാധാന ദൂതൻ ഉടൻ വിപണിയിൽ; സകല കാൻസർ രോഗങ്ങളും സുഖപ്പെടുത്തുന്ന പുത്തൻ മരുന്നിന്റെ കഥ

സ്വന്തം ലേഖകൻ

ലണ്ടൻ: കാൻസർ വന്നാൽ മരണമെന്ന പേടി ഇനി വേണ്ട. കാൻസറിനെ കൊല്ലാനുള്ള മരുന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. കാൻസറിൽ നിന്നും രക്ഷപ്പെടാൻ പുതിയ കൗ പോക്സ് സ്റ്റൈൽ വൈറസാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സിഎഫ് 33 എന്ന് പേരിട്ടിരിക്കുന്ന ഈ ട്രീറ്റ്മെന്റിലൂടെ എല്ലാ തരത്തിലുമുള്ള കാൻസറിനെയും കൊല്ലാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ പരീക്ഷണം വിജയകരാമായതായാണ് റിപ്പോർട്ട്. അമേരിക്കൻ കാൻസർ വിദഗ്ദനായ പ്രൊഫസർ യുമാൻ ഫോങ് ആണ് ഈ ട്രീറ്റ്മെന്റിന് ചുക്കാൻ പിടിച്ചത്. ഓസ്ട്രേലിയൻ ബയോടെക് കമ്പനിയായ ഇമുജീൻ ആണ് ഇത് വികസിപ്പിച്ചെടുത്തത്.

അടുത്ത വർഷത്തോട് കൂടി ബ്രെസ്റ്റ് കാൻസർ അടക്കമുള്ള എല്ലാത്തരം കാൻസർ രോഗികളിലും ഈ ട്രീറ്റ്മെന്റ് പരീക്ഷിച്ചു തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നതിന് വേണ്ടി പ്രൊഫസർ ഫോങ് ഇപ്പോൾ ഓസ്ട്രേലിയയിലാണ് ഉള്ളത്. പിന്നീട് ഇത് മറ്റ് രാജ്യങ്ങളിലേക്കും എത്തി തുടങ്ങും. ബ്രെസ്റ്റ് കാൻസർ, മെലനോമ, ലങ് കാൻസർ, ബ്ലാഡർ,ഗസ്സ്ട്രിക്, ബൗൾഡ കാൻസർ രോഗികളിൽ വരെ ഈ മരുന്നിന്റെ പ്രാഥമിക പരീക്ഷണം നടത്തും. എലികളിൽ പരീക്ഷണം വിജയകരമായെങ്കിലും മനുഷ്യരിൽ അത് വിജയകരമാകുമോ എന്ന് ഉറപ്പില്ല. എന്നാലും പ്രൊഫസർ ഫോങ് നല്ല പ്രതീക്ഷയിലാണ്.

അമേരിക്കയിൽ ജലദോഷത്തിന് കാരണമാകുന്ന വൈറസിനെ മസ്തിഷ്‌ക കാൻസറിനുള്ള ചികിത്സയായി യുഎസിലെ ശാസ്ത്രജ്ഞർ മാറ്റിയിരുന്നു. ഇത് ചില രോഗികളിലെ അർബുദം തിരികെ വരുന്നതിന് മുമ്പ് വർഷങ്ങളോളം അപ്രത്യക്ഷമാക്കി നിർത്തി. മറ്റുള്ളവരിൽ മുഴകൾ ഗണ്യമായി ചുരുങ്ങുന്നത് കണ്ടു. വൈറസുകൾ കാൻസറിനെ കൊല്ലുമെന്ന് 1900ത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ വൈറസുകൾ കൂടുതൽ വിഷകാരികാളാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതായത് ഈ വൈറസുകൾ കാൻസറിനെ കൊല്ലാൻ മാത്രം വിഷകാരികളാണെങ്കിൽ അതു മനുഷ്യന്റെ ജീവനും കൂടി ആപത്തായി ഭവിക്കുമോ എന്ന പേടിയും നിലനിൽക്കുന്നുണ്ട്.

എന്നാൽ കൗപോക്സ് വൈറസുകൾ 200 വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യരെ വസൂരിയിൽ നിന്നും കരകയറ്റിയിരുന്നു. അതിനാൽ തന്നെ മനുഷ്യരിൽ ഇവ അപകടകാരികളല്ല. ഈ പ്രതീക്ഷയിലാണ് പ്രൊഫസർ ഫോങും. കൗപോക്സും മറ്റ് വൈറസുകളുമായി മിക്സ് ചെയ്തുള്ള പരീക്ഷണം കാൻസറിനെ കൊല്ലുമെന്നാണ് പരീക്ഷണത്തിൽ മനസിലായത്. പുതിയ വൈറസ് ട്യൂമറുകളിലേക്ക് നേരിട്ട് ഇൻജക്ട് ചെയ്യുന്ന രീതിയയാണ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. ഈ വൈറസ് കാൻസർ സെല്ലുകളെ ഇൻഫെക്ട് ചെയ്യുകയും അവയെ ഇല്ലാതാക്കുകയും ചെയ്യും. ഇതോടെ രോഗ പ്രതിരോധ സംവിധാനം മറ്റ് കാൻസർ സെല്ലുകളെ കുറിച്ച് അലേർട്ട് ആയി ഇരിക്കുകയും ഡിസീസ്ഡ് സെല്ലുകളെ കൊല്ലാൻ ജാഗ്രത പാലിക്കുമെന്നും കരുതുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP