Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത്തവണത്തെ മണ്ഡലകാല സീസണിൽ കൂടുതൽ ട്രെയിനുകൾ; ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുടെ ഒഴുക്ക് കൂടിയതോടെ പ്രത്യേക സർവീസ് അനുവദിച്ച് ദക്ഷിണ റെയിൽവേ; 16ന് നട തുറക്കും; ഒരുക്കങ്ങൾ പൂർണം

ഇത്തവണത്തെ മണ്ഡലകാല സീസണിൽ കൂടുതൽ ട്രെയിനുകൾ; ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുടെ ഒഴുക്ക് കൂടിയതോടെ പ്രത്യേക സർവീസ് അനുവദിച്ച് ദക്ഷിണ റെയിൽവേ; 16ന് നട തുറക്കും; ഒരുക്കങ്ങൾ പൂർണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല ഉത്സവകാല തിരക്കു പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. ഡിസംബർ 10നു കാക്കിനഡ കൊല്ലം (07215), 11നു കൊല്ലം കാക്കിനഡ (07216) 12നും 16നും ഹൈദരാബാദ് കൊല്ലം (07143), 14നും 18നും കൊല്ലം ഹൈദരാബാദ് (07144), 20നു ഹൈദരാബാദ് കൊല്ലം (07135), 22 നു കൊല്ലം ഹൈദരാബാദ് (07136), ജനുവരി 1നു കാച്ചേഗൗഡ കൊല്ലം (07625), 3നു കൊല്ലം കാച്ചേഗൗഡ (07626), 7നും 11നും മച്ചിലിപട്ടണം കൊല്ലം (07223), 9നും 13നും കൊല്ലം മച്ചിലിപട്ടണം (07224) എന്നിവയാണു ട്രെയിനുകൾ.

അതേസമയം അറുപത്തിയേഴു ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട 15നു വൈകിട്ട് അഞ്ചിനു തുറക്കും. നിലവിലുള്ള മേൽശാന്തി ടി.എം.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുക. ചാലക്കുടി കൊടകര മംഗലത്ത് അഴകത്ത് മനയിൽ എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശബരിമലയിലും കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേൽക്കും. വൈകിട്ട് ആറിനു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കലശംപൂജിച്ച് അഭിഷേകം ചെയ്തു ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞു കൊടുത്താണ് സ്ഥാനാരോഹണം നടത്തുക. 16ന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തി നട തുറക്കും.

ദിവസവും പുലർച്ചെ മൂന്നിനു നട തുറക്കും. 3.30 മുതൽ 11.30 വരെ നെയ്യഭിഷേകം. ഉച്ചയ്ക്ക് ഒന്നിനു നടയടച്ചാൽ മൂന്നിനു വീണ്ടും തുറക്കും. രാത്രി 11നു നട അടയ്ക്കുംവരെ ദർശന സൗകര്യം ലഭിക്കും. വഴിപാട് പ്രസാദമായ അപ്പം, അരവണ എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള കരുതൽ ശേഖരമായി.

തീർത്ഥാടന ഒരുക്കങ്ങളും പുരോഗമിക്കുന്നു. ദേവസ്വം ബോർഡിന്റെ എല്ലാ പണികളും 12നു പൂർത്തിയാക്കും. സേവനത്തിനുള്ള പൊലീസ് 14ന് എത്തും. കെഎസ്ആർടിസി പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നു 10 മുതൽ പ്രത്യേക സർവീസ് തുടങ്ങും. മണ്ഡല പൂജ കഴിഞ്ഞ് ഡിസംബർ 26നു നട അടയ്ക്കും. മകരവിളക്കിനായി 30നു തുറക്കും. ജനുവരി പതിനാലിനാണ് മകരവിളക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP