Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴ- എറണാകുളം മെമു സർവീസുകൾ നിർത്തിയാൽ ഒപ്പം നഷ്ടമാകുന്നത് മറ്റ് നാല് സർവീസുകൾ കൂടി; ഒരേ റേക്ക് ലിങ്കിലുള്ള നാല് സർവീസുകൾ പിൻവലിച്ചാൽ പകരമെത്തുക പാസഞ്ചർ സർവീസ്; ഹ്രസ്വദൂരയാത്രയിൽ വേഗത്തിൽ കുതിക്കാൻ മെമ്മു മതിയെന്ന ആവശ്യവുമായി യാത്രക്കാരും

ആലപ്പുഴ- എറണാകുളം മെമു സർവീസുകൾ നിർത്തിയാൽ ഒപ്പം നഷ്ടമാകുന്നത് മറ്റ് നാല് സർവീസുകൾ കൂടി; ഒരേ റേക്ക് ലിങ്കിലുള്ള നാല് സർവീസുകൾ പിൻവലിച്ചാൽ പകരമെത്തുക പാസഞ്ചർ സർവീസ്; ഹ്രസ്വദൂരയാത്രയിൽ വേഗത്തിൽ കുതിക്കാൻ മെമ്മു മതിയെന്ന ആവശ്യവുമായി യാത്രക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴ-എറണാകുളം മെമ്മൂ സർവീസ് മാറ്റി പാസാഞ്ചറാക്കാനുള്ള നീക്കത്തിനെതിരെ യാത്രക്കാരുടെ പ്രതിഷേധം. ആലപ്പുഴ എറണാകുളം മെമു മാറ്റി പാസഞ്ചറാക്കാനുള്ള നീക്കം ഇതേ റേക്ക് ഉപയോഗിച്ചുള്ള 4 സർവീസുകളിൽ നിന്നു കൂടി മെമു പിൻവലിക്കാൻ ഇടയാക്കുമെന്ന് യാത്രക്കാർ പറയുന്നത്.

പുലർച്ചെ 3.25നുള്ള കൊല്ലം ആലപ്പുഴ, 10.10നുള്ള എറണാകുളം കായംകുളം, 1.55ന്റെ കായംകുളം എറണാകുളം, 3.40ന്റെ എറണാകുളം കൊല്ലം എന്നീ മെമു സർവീസുകളാണു പാസഞ്ചറാകുക. ഈ റേക്ക് ലിങ്കിലുള്ള 5 സർവീസുകളിൽ ഒന്നാണ് രാവിലെ 7.20ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ട് 9ന് എറണാകുളത്ത് എത്തുന്ന മെമു.

ഒരു സർവീസിന്റെ മാത്രമായി കോച്ചുകൾ മാറ്റാൻ കഴിയില്ല. പാസഞ്ചറാക്കുമ്പോൾ നിലവിലെ പ്രശ്‌നങ്ങൾക്കു താൽക്കാലിക പരിഹാരമാകുമെങ്കിലും ഭാവിയിൽ ദോഷം ചെയ്യും. ഹ്രസ്വദൂര യാത്രയ്ക്കു വേഗം കൂടിയ മെമു ട്രെയിനുകൾ മതിയെന്നാണു നയം.പരമ്പരാഗത കോച്ചുകളുടെ നിർമ്മാണം റെയിൽവേ നിർത്തിയതിനാൽ പഴകിയ പാസഞ്ചർ കോച്ചുകളാകും അവശേഷിക്കുക. പാസഞ്ചറിനെക്കാൾ ഇരട്ടിയിലേറെ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് മെമു. എന്നാൽ, ഇക്കാര്യം മനസ്സിലാക്കാതെയാണ് 16 കോച്ചിന്റെ പാസഞ്ചറിനു തുല്യം 16 കോച്ചുള്ള മെമു വേണമെന്ന ആവശ്യം ചിലർ ഉയർത്തിയതെന്ന് ആക്ഷേപമുണ്ട്.

കേരളത്തിനു ലഭിച്ച പുതിയ ത്രീ ഫേസ് മെമുവിൽ 8 കോച്ചുകളാണ്. ഇതിൽ 2,402 പേർക്കു യാത്ര ചെയ്യാം 614 പേർക്ക് ഇരുന്നും 1,788 പേർക്കു നിന്നും. 12 കോച്ചുള്ള ത്രീ ഫേസ് മെമു ഓടിക്കാൻ ഡിവിഷനു സാങ്കേതിക അനുമതിയില്ല.

അനുമതി ലഭിച്ചാൽ 12 കോച്ചുള്ള മെമുവിൽ മൂവായിരത്തിലധികം പേർക്കു യാത്ര ചെയ്യാനാകും. ഇതിനായി എംപിമാർ സമ്മർദം ശക്തമാക്കണമെന്ന് യാത്രക്കാർ പറയുന്നു. ഇപ്പോൾ പിൻവലിക്കുന്ന മെമു കേരളത്തിൽ തന്നെ സർവീസ് നടത്തണമെന്ന ആവശ്യവും ശക്തമാണ്. മലബാർ മേഖലയിൽ വൈദ്യുതീകരണം പൂർത്തിയാക്കി 3 കൊല്ലം കഴിഞ്ഞിട്ടും മെമു സർവീസുകളില്ല.

മെമു ഷെഡ് വികസനം: കാശില്ല കൊല്ലം മെമു ഷെഡിൽ 16 കോച്ചുകളുടെ അറ്റകുറ്റപ്പണിക്കു സൗകര്യമില്ല. 8 കോച്ചുകൾ മാത്രം നിർത്താനുള്ള പിറ്റ്ലൈനിന്റെ നീളം കൂട്ടാൻ 20 കോടി രൂപ പദ്ധതിയുടെ ശുപാർശ ഡിവിഷൻ 3 വർഷമായി ബോർഡിലേക്ക് അയയ്ക്കുന്നുണ്ടെങ്കിലും അനുമതി ലഭിച്ചില്ല. എംപിമാരുടെ ഇടപെടൽ ഷെഡ് വികസനത്തിനും അനുബന്ധ സൗകര്യങ്ങൾക്കും വഴിതുറക്കുമോ എന്നാണു ഡിവിഷൻ ഉറ്റുനോക്കുന്നത്. ബോർഡ് ഉത്തരവിട്ടാൽ കാര്യങ്ങൾ വേഗത്തിലാകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP