Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറ്റസമ്മത വീഡിയോ അയച്ച വൈഫൈയെ തേടി മുംബൈയിലെത്തിയ കേരളാ പൊലീസ് കേട്ടത് പ്രതികളുടെ ആത്മഹത്യാ ശ്രമം; രന്നര വയസ്സുള്ള മകൾക്ക് വിഷം നൽകി മരണം ഉറപ്പാക്കിയ ശേഷം കാമുകനും കാമുകിയും ജീവനൊടുക്കാൻ ശ്രമിച്ചത് പിടിക്കുമെന്ന് ഉറപ്പായതിനാൽ; ശാന്തൻപാറയിലെ കൊലപാതകികളെ തിരിച്ചറിഞ്ഞത് ഹോട്ടൽ മുറിയിലെ ഐഡന്റിറ്റീ കാർഡിൽ നിന്ന്; റിജോഷിനും ലിജിക്കുമെതിരെ ജൊവാനയെ കൊന്നതിനും കേസ് വരും; ഇരുവരും അപകട നില തരണം ചെയ്തുവെന്ന് സൂചന

കുറ്റസമ്മത വീഡിയോ അയച്ച വൈഫൈയെ തേടി മുംബൈയിലെത്തിയ കേരളാ പൊലീസ് കേട്ടത് പ്രതികളുടെ ആത്മഹത്യാ ശ്രമം; രന്നര വയസ്സുള്ള മകൾക്ക് വിഷം നൽകി മരണം ഉറപ്പാക്കിയ ശേഷം കാമുകനും കാമുകിയും ജീവനൊടുക്കാൻ ശ്രമിച്ചത് പിടിക്കുമെന്ന് ഉറപ്പായതിനാൽ; ശാന്തൻപാറയിലെ കൊലപാതകികളെ തിരിച്ചറിഞ്ഞത് ഹോട്ടൽ മുറിയിലെ ഐഡന്റിറ്റീ കാർഡിൽ നിന്ന്; റിജോഷിനും ലിജിക്കുമെതിരെ ജൊവാനയെ കൊന്നതിനും കേസ് വരും; ഇരുവരും അപകട നില തരണം ചെയ്തുവെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശാന്തൻപാറ കൊലപാതക കേസിലെ പ്രതി വസീമും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും അപകട നില തരണം ചെയ്തതായി സൂചന. മുംബൈയിലെ ഒരു ലോഡ്ജിൽനിന്നാണ് ഇരുവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടര വയസുള്ള മകൾ ജൊവാനയെ മരിച്ച നിലയിലും കണ്ടെത്തി. മകൾക്ക് വിഷം നൽകിയ ശേഷം ഇരുവരും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അതുകൊണ്ട് വസീമിനും ലിജിക്കും എതിരെ മകളെ കൊലപ്പെടുത്തിയ കുറ്റവും വരും.

ഇവരെ കണ്ടെത്തിയതിനു പിന്നാലെ മഹാരാഷ്ട്രാ പൊലീസ് കേരളാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നിലവിൽ അതീവഗുരുതരാവസ്ഥയിലുള്ള വസീമും ലിജിയും പൻവേൽ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തുവെന്നാണ് സൂചന. ഫാം ഹൗസ് ജീവനക്കാരനായ ശാന്തമ്പാറ പുത്തടി മുല്ലൂർ റിജോഷിനെ, ഉടമ വസീം കൊലപ്പെടുത്തുകയായിരുന്നു. റിജോഷിന്റെ മൃതദേഹം കണ്ടെത്തിയ ശേഷം അന്വേഷണം നടക്കുന്നതിനിടെ, റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും പങ്കില്ലെന്നുമുള്ള വസീമിന്റെ കുറ്റസമ്മത വീഡിയോ പുറത്തുവരികയും ചെയ്തിരുന്നു. അന്വേഷണത്തിനിടെയാണ് പ്രതിയും ലിജിയും മുംബൈയിൽ വിഷം കഴിച്ച് ആശുപത്രിയിലാണെന്ന വിവരം പുറത്തു വരുന്നത്.

ആശുപത്രിയിലെത്തിക്കും മുൻപെ റിജോഷിന്റെ രണ്ടര വയസ്സുള്ള മകൾ മരിച്ചു. ഇടുക്കി, രാജകുമാരിയിൽനിന്ന് വസീമിനൊപ്പം കടന്നപ്പോൾ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു. വസീമിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഫോൺ രേഖകൾ പരിശോധിച്ച് നേരത്തേ കേരള പൊലീസ് സംഘം മുംബൈയിൽ എത്തിയിരുന്നു. അതിനിടെയാണ് ഹോട്ടൽ മുറിയിൽ വിഷം കഴിച്ച നിലയിൽ ഇവരെ കണ്ടെത്തിയ വിവരം ലഭ്യമാകുന്നത്. ഇന്നലെ ഉച്ചയോടെയാണ് മുംബൈ പൻവേലിലിലെ ഒരു ലോഡ്ജിൽ റിജോഷിന്റെ ഇളയ മകളെ മരിച്ച നിലയിലും വാസിമിനേയും ലിജിയേയും വിഷം കഴിച്ച നിലയിലും കണ്ടെത്തിയത്. മാനേജർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൻവേൽ സെൻട്രൽ സ്റ്റേഷനിലെ പൊലീസ് ലോഡ്ജിൽ എത്തി ഇവരെ പൻവേൽ സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

മുറിക്കുള്ളിൽ നിന്നും ലഭിച്ച ഇവരുടെ ഐ ഡി കാർഡിൽ നിന്നും ഇടുക്കി സ്വദേശികളാണെന്ന് മനസ്സിലാക്കിയ മുംബൈ പൊലീസ് കേരളാ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാസീം വീഡിയോ സന്ദേശമയക്കാൻ ഉപയോഗിച്ച വൈഫൈ മുംബൈയിൽ നിന്നാണെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയിരുന്നു. അതുകൊണ്ട് തന്നെ വിവരം ലഭിച്ച ഉടൻ ഇവർക്ക് സ്ഥലത്തെത്തി സംഭവം സ്ഥിരീകരിക്കാൻ കഴിഞ്ഞു. പൻവേൽ സർക്കാർ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയ കുട്ടിയുടെ മൃതദേഹം ഞായറാഴ്ച പോസ്റ്റ് മോർട്ടം ചെയ്യും. അന്വേഷണ സംഘത്തിലെ എസ് ഐ മാരായ സജി എൻ.പോൾ, എം.ആർ സതീഷ് , സി പി ഒ സിനോജ് എബ്രഹാം എന്നിവരാണ് മുംബൈ പനവേലിൽ ഉള്ളത്. സംഭവത്തിൽ പനവേൽ സെൻട്രൽ പൊലീസ് കേസ് എടുത്തിയിട്ടുണ്ട്.

കേസ് അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിക്കുകയും പ്രതികളെ രക്ഷപെടാൻ സഹായിക്കുകയും ചെയ്ത വസീമിന്റെ സഹോദരൻ ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച നെടുംങ്കണ്ടം കോടതിയിൽ ഹാജരാക്കിയ ഫഹദിനെ റിമാന്റ് ചെയ്തു. ഇത് മനസ്സിലായതോടെയാണ് റിജോഷും കാമുകിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാന്തമ്പാറയിലെ റിസോർട് ജീവനക്കാരൻ റിജോഷിനെ ഒക്ടോബർ 31 മുതലാണ് കാണാതായത്. നവംബർ ഒന്നിന് ബന്ധുക്കൾ നൽകിയ പരാതി അനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ നാലു മുതൽ റിജോഷിന്റെ ഭാര്യ ലിജി, ഫാം ഹൗസ് മാനേജർ വസീം എന്നിവർ ഒളിവിൽ പോയി. റിജോഷിനെ കഴിഞ്ഞ 31 മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ നാലാം തിയതിയോടെ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും മകൾ ജോവാനയെയും കാണാതായി. വസീമും ലിജിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും റിജോഷിനെ ഒഴിവാക്കാൻ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് നിഗമനം.

ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുത്തടിക്ക് സമീപം മഷ്‌റൂംഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽനിന്ന് റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതികത്തിക്കരിഞ്ഞ മൃതദേഹം ഫാം ഹൗസിന് 100 മീറ്റർ അകലെ ജലസംഭരണിക്ക് സമീപം ആറടി താഴ്ചയുള്ള കുഴിയിലാണ് കണ്ടെത്തിയത്. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കണ്ടെത്തിയ ശേഷം റിജോഷിനെ കൊന്നു കുഴിച്ചുമൂടിയതു താനാണെന്ന് ഏറ്റുപറയുന്ന ഫാം ഹൗസ് മാനേജർ കൂടിയായ വസീമിന്റെ വിഡിയോ സന്ദേശവും പിന്നാലെ പൊലീസിനു ലഭിച്ചു. പുത്തടിക്കു സമീപം മഷ്‌റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽ നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഒക്ടോബർ 31 മുതലും ഭാര്യ ലിജി , ഇളയ മകൾ ജൊവാന , ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട കോണത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീം എന്നിവരെ ഈ മാസം നാലു മുതലും കാണാനില്ലെന്ന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു.

റിജോഷിനെ കാണാതായതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് റിജോഷിന്റെ ഭാര്യ ലിജി മൊഴി നൽകിയിരുന്നു. ഏതാനും ദിവസം മുൻപ് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് റിജോഷ് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു എന്ന ലിജിയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഈ ഫോൺ നമ്പറുകളുടെ ഉടമകളെ കണ്ടെത്തിയത് നിർണായകമായി. കേസ് വഴിതിരിച്ചുവിടാൻ വസീമിന്റെ സഹോദരൻ ഏർപ്പെടുത്തിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കാണാതായശേഷം വസീം നെടുങ്കണ്ടത്തുള്ള എടിഎമ്മിൽ നിന്നു പണം പിൻവലിച്ചിരുന്നെന്നും കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP