Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താണ്ഡവമാടി ബുൾ ബുൾ ചുഴലിക്കാറ്റ് ബംഗാൾ തീരം തൊട്ടു; ഇന്നലെ അർദ്ധരാത്രിയോടെ പശ്ചിമബംഗാൾ ബംഗാൾ തീരം തൊട്ട ചുഴലിക്കാറ്റ് കനത്ത നാശം സൃഷ്ടിച്ച് മുന്നോട്ട്; കാറ്റിലും കനത്തമഴയിലും ഇതുവരെ റിപ്പോർട്ട് ചെയ്തത് രണ്ട് മരണം; വിമാന സർവീസുകളും ട്രെയിൻ സർവീസുകളും നിർത്തലാക്കി; മത്സ്യത്തൊഴിലാളികൾക്കും അതീവജാഗ്രതാ നിർദ്ദേശം; ബംഗ്ലാദേശും ജാഗ്രതയിൽ

താണ്ഡവമാടി ബുൾ ബുൾ ചുഴലിക്കാറ്റ് ബംഗാൾ തീരം തൊട്ടു; ഇന്നലെ അർദ്ധരാത്രിയോടെ പശ്ചിമബംഗാൾ ബംഗാൾ തീരം തൊട്ട ചുഴലിക്കാറ്റ് കനത്ത നാശം സൃഷ്ടിച്ച് മുന്നോട്ട്; കാറ്റിലും കനത്തമഴയിലും ഇതുവരെ റിപ്പോർട്ട് ചെയ്തത് രണ്ട് മരണം; വിമാന സർവീസുകളും ട്രെയിൻ സർവീസുകളും നിർത്തലാക്കി; മത്സ്യത്തൊഴിലാളികൾക്കും അതീവജാഗ്രതാ നിർദ്ദേശം; ബംഗ്ലാദേശും ജാഗ്രതയിൽ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങളിൽ കനത്ത നാശം വിതച്ച് ബുൾബുൾ ചുഴലിക്കാറ്റ്. ബംഗാൾ ഉടൾക്കടലിനു മുകളിലൂടെ രൂപപ്പെട്ട ബുൾബുൾ ചുഴലിക്കാറ്റ് ഇന്നലെ രാത്രിയിലോടെയാമ് ശക്തി പ്രാപിച്ചത്. ബംഗാൾ തീരത്തെത്തിയ കാറ്റ് കനത്ത നാശങ്ങൾ സൃഷ്ടിക്കുകയാണ്. ഇന്നലെ രാത്രിയോടെ കാറ്റും മഴയും ശക്തമായതോടെ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ശനിയാഴ്ച അർധരാത്രിയോടെ ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു. രാത്രി 12ഓടെ സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാരക്കും ഇടയ്ക്കാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഒഡിഷയിലും ബംഗാളിലുമായി രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ശക്തമായ കാറ്റിൽ തീരപ്രദേശങ്ങളിലെ വീടുകൾക്കും വൈദ്യുത ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചു.

115 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. റേഡുകൾ തകർന്നു. ഹൗറ , ഹൂഗ്ലി, മുഷിദാബാജി ജില്ലകളിൽ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മത്സ്യ ബന്ധനം, ബോട്ട് സർവീസുകൾ, റോഡ്,റെയിൽ ഗതാഗതങ്ങൾക്കുള്ള നിയന്ത്രണം ഇന്നും തുടരും. തീരപ്രദേശത്തെ നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് ഇതിനോടകം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും ജാഗ്രത തുടരുകയാണ്.

താഴ്ന്ന ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കടത്തു വള്ളങ്ങൾക്കും, മീൻ പിടുത്തത്തിനുംബംഗ്ലാദേശ് സർക്കാരും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിലേക്ക് കടക്കും തോറും കാറ്റിന്റെ വേഗത കുറഞ്ഞേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് കേന്ദ്രം വ്യക്തമാക്കി. ചുഴലിക്കാറ്റിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

ശക്തമായ കാറ്റിൽ തീരപ്രദേശങ്ങളിലും സമീപ ജില്ലകളിലും വീടുകൾ, റോഡുകൾ, വൈദ്യുതി ലൈനുകൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനങ്ങളുമായി പശ്തിമബംഗാൾ സർക്കാർ മുന്നോട്ട് പോകുന്നുണ്ട്. വെസ്റ്റ് മിഡ്നാപുർ, കൊൽക്കത്ത, ഹൂഗ്ലി ജില്ലകളിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. നാദിയ, മുർഷിദാബാദ് ജില്ലകളിലും കാറ്റ് വീശാം. ഒന്നുരണ്ട് ദുരിതബാധിത പ്രദേശങ്ങളിലും കനത്ത മഴ ശക്തമാണ്.

കിഴക്കൻ മിഡ്നാപൂർ, നോർത്ത്‌സൗത്ത് 24 പർഗാനാസ്, കൊൽക്കത്ത, ഹൗറ, ഹൂഗ്ലി, നാദിയ, മുർഷിദാബാദ് ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മത്സ്യബന്ധന പ്രവർത്തനങ്ങൾ, ബോട്ട് സർവീസുകൾ, റെയിൽറോഡ് ഗതാഗതം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുൾബുൾ ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ നിന്നും ദ്വീപുകളിൽ നിന്നും 18 ലക്ഷത്തോളം പേരെ ഒഴിപ്പിക്കാൻ ബംഗ്ലാദേശ് അധികൃതർ ഉത്തരവിട്ടു. 10 തീരപ്രദേശ ജില്ലകളിൽനിന്ന് മൂന്നു ലക്ഷത്തോളം പേരെ ഇതിനകം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായി ബംഗ്ലാദേശ് ദുരന്തനിവാരണ മന്ത്രി എനാമൂർ റഹ്മാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബംഗാൾ ഉൾക്കടലിന്റെ വടക്കൻ മേഖലയിൽ മത്സ്യബന്ധന ബോട്ടുകൾക്കും നദീതടങ്ങളിലെ കടത്തുവള്ളങ്ങൾക്കും ബംഗ്ലാദേശ് സർക്കാർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP