Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കമ്പനി വാഹനം കൂട്ടിയിടിച്ചത് സ്വദേശി വാഹനവുമായി; അമിത വേഗതയിലെ കൂട്ടിയിടിയിൽ പുറത്തേക്ക് തെറിച്ച മലയാളി കുടുങ്ങിയത് പിൻഭാഗത്തിലുള്ള ചക്രത്തിനിടെയിൽ; കുവൈത്തിലെ സിക്സ്ത് റിങ് റോഡിനും അഹമ്മദി റോഡിനും ഇടയിലുണ്ടായ അപകടത്തിൽ മരിച്ചത് കെഒസി ആശുപത്രിയിലെ നേഴ്‌സ്; മേഴ്‌സി മറിയക്കുട്ടിയുടെ അപകടമരണത്തിൽ അശ്രുപൂജയുമായി കുവൈത്തിലെ മലയാളികൾ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു.അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കെ.ഒ.സി.ആശുപത്രിയിൽ കെ.ആർ.എച്ച് കമ്പനിയുടെ കീഴിൽ നഴ്സായി ജോലി ചെയ്യുന്ന മേഴ്‌സി മറിയക്കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു ദുരന്തം.

ഒമ്പത് മണിയോടെ സിക്സ്ത് റിങ് റോഡിനും അഹമ്മദി റോഡിനും ഇടയിലാണു അപകടം സംഭവിച്ചത്. നഴ്സ്മാരുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മേഴ്‌സി വാഹനത്തിന്റെ പിൻഭാഗത്തുള്ള ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു. മേഴ്‌സി തൽക്ഷണം മരിച്ചെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.

പരിക്കേറ്റ മറ്റു നഴ്സുമാരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം. മരിച്ച മേഴ്‌സി അബ്ബാസിയയിലാണു താമസിച്ചിരുന്നത്. ഭർത്താവ് ബിജു കുവൈത്തിലുണ്ട്. ഒരു മകൾ നാട്ടിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP