Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ അതീവ ജാഗ്രത; സമ്മേളനങ്ങളും പ്രകടനങ്ങളും നിരോധിച്ചു

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ അതീവ ജാഗ്രത; സമ്മേളനങ്ങളും പ്രകടനങ്ങളും നിരോധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അയോധ്യ കേസിൽ സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി പൊലീസ്. ഏഴു ദിവസത്തേക്ക് അനുമതിയില്ലാതെ പ്രകടനങ്ങളും സമ്മേളനങ്ങളും റാലികളും നടത്താൻ കഴിയില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മതസൗഹാർദം, സുരക്ഷ എന്നിവയെ ബാധിക്കാവുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല എന്നും മുന്നറിയിപ്പുണ്ട്.

നശീകരണ വസ്തുക്കൾ സ്‌ഫോടക വസ്തുക്കൾ വെടിമരുന്ന്, ആയുധങ്ങൾ എന്നിവ ശേഖരിക്കാനോ കൊണ്ടുപോകാനോ പാടില്ല. മതവികാരം ആളിക്കത്തിക്കുന്നതും സമാധാനത്തെ ബാധിക്കുന്നതുമായ ചിത്രങ്ങൾ, ചിഹ്നങ്ങൾ, പ്ലക്കാർഡുകൾ, അച്ചടിച്ച കടലാസുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ, ഓഡിയോ, വിഡിയോ റിക്കോർഡിംഗുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവ തയ്യാറാക്കാനോ പ്രദർശിപ്പിക്കാനോ വിതരണം ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല എന്നും അറിയിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP