Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാല് മാവോയിസ്റ്റുകളിൽ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു; ബന്ധുക്കൾ തിരിച്ചറിഞ്ഞത് ചെന്നൈ സ്വദേശി ശ്രീനിവാസനെ

നാല് മാവോയിസ്റ്റുകളിൽ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു; ബന്ധുക്കൾ തിരിച്ചറിഞ്ഞത് ചെന്നൈ സ്വദേശി ശ്രീനിവാസനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അട്ടപ്പാടി മേലേ മഞ്ചക്കണ്ടി വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളിൽ ഒരാളുടെ കൂടി മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. അരവിന്ദൻ എന്ന പേരിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ചെന്നൈ സ്വദേശി ശ്രീനിവാസന്റേതെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ചെന്നൈയിൽ നിന്നെത്തിയ സഹോദരങ്ങളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ശ്രീനിവാസനെ കുറിച്ച് ബന്ധുക്കൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ല. ഇയാൾ എട്ടു വർഷം മുമ്പ് വീടും നാടും ഉപേക്ഷിച്ച് പോയതാണ്. ചെന്നൈയിലെ സിപിഎം പ്രവർത്തകനായിരുന്നു ശ്രീനിവാസനെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. എന്നാൽ മൃതദേഹം ശ്രീനിവാസന്റേതെന്ന് ശാസ്ത്രീയമായി വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന ആവശ്യമാണ്. ഇതിനായി സഹോദരങ്ങളിൽ നിന്ന് രക്ത സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP