Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയോധ്യ ഹിന്ദുവിന് എന്ന് തുടങ്ങി മധുര വിതരണം വരെ നടത്തിയിട്ടും പ്രതീഷ് വിശ്വനാഥിന് വിലക്കുകൾ ഒന്നുമില്ല; വൈകുന്നേരമായതോടെ 'ദീപാവലി' ആഘോഷിച്ചതും അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ; പ്രകോപന പോസ്റ്റുകൾ നിരന്തരം ഇട്ടിട്ടും തീവ്രഹിന്ദു നേതാവിനെ തൊടാൻ മടിച്ച് പിണറായി പൊലീസും

അയോധ്യ ഹിന്ദുവിന് എന്ന് തുടങ്ങി മധുര വിതരണം വരെ നടത്തിയിട്ടും പ്രതീഷ് വിശ്വനാഥിന് വിലക്കുകൾ ഒന്നുമില്ല; വൈകുന്നേരമായതോടെ 'ദീപാവലി' ആഘോഷിച്ചതും അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ; പ്രകോപന പോസ്റ്റുകൾ നിരന്തരം ഇട്ടിട്ടും തീവ്രഹിന്ദു നേതാവിനെ തൊടാൻ മടിച്ച് പിണറായി പൊലീസും

മറുനാടൻ ഡെസ്‌ക്‌

അയോധ്യ കേസിൽ വിധി വന്ന ദിവസം നീതിന്യായ വ്യവസ്ഥയേയും ഭരണകൂടത്തേയും വെല്ലുവിളിച്ച് രാഷ്ട്രീയ ബജ്‌റംഗ്ദൾ നേതാവ് പ്രതീഷ് വിശ്വനാഥ്. കോടതി വിധിക്ക് പിന്നാലെ പ്രകോപനപരമായ പോസ്റ്റുകളുമായാണ് പ്രജീഷ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കോടതി വിധി പറഞ്ഞതോടെ 'ജയ് ശ്രീറാം, അയോധ്യ ഹിന്ദുവിന്' എന്നായിരുന്നു ഇയാളുടെ ആദ്യ പോസ്റ്റ്. പിന്നാലെ സ്വന്തം ടൈംലൈനിലും വിവിധ ഗ്രൂപ്പുകളിലും ഇയാൾ എല്ലാ മുൻകരുതൽ നിർദ്ദേശങ്ങളെയും തള്ളി പോസ്റ്റുകൾ ഇട്ടു. ലഡു വിതരണവും പായസ വിതരണവും മുതൽ സന്ധ്യക്ക് ഇന്നാണ് യഥാർത്ഥ ദീപാവലി എന്ന അടിക്കുറിപ്പോടെ പൂത്തിരി കത്തിച്ച് ആഘോഷിച്ചിട്ടും പൊലീസ് ഇയാൾക്കെതിരെ ചെറുവിരൽ പോലും അനക്കിയിട്ടില്ല.

നേരത്തെ നിരവധി പ്രകോപന പോസ്റ്റുകളിടുകയും വിദ്വേഷപ്രചാരണം നടത്തുകയും ചെയ്തിരുന്ന രാഷ്ട്രീയ ബജ്റംഗ്ദൾ നേതാവ് പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമൾ എന്നിവരാണ് ഇക്കുറിയും പൊലീസ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി ഫേസ്‌ബുക്ക് പോസ്റ്റിട്ടിട്ടുള്ളത്. ദീപം കത്തിച്ചുകൊണ്ട്, മധുരം വിതരണം ചെയ്ത് വമ്പിച്ച തോതിൽ വിജയം ആഘോഷിക്കണമെന്നാണ് പ്രതീഷ് വിശ്വനാഥ് ആവശ്യപ്പെടുന്നത്. ആലപ്പുഴയിൽ എഎച്ച്പി പ്രവർത്തകർ ഹിന്ദു ഗൃഹങ്ങളിൽ മധുരം വിതരണം ചെയ്യുന്ന ചിത്രമാണ് ശ്രീരാജ് കൈമൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

അയോധ്യകേസിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ പ്രകോപനപരമായി പോസ്റ്റിടുകയും ആഘോഷിക്കുകയും ചെയ്തവർക്കെതിരെ കേരളത്തിലും കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തീവ്ര ഹിന്ദുത്വവാദികളായ ഇവർക്കെതിരെ കേസെടുക്കാനോ അറസ്റ്റ് രേഖപ്പെടുത്താനോ പൊലീസ് തയ്യാറാകാത്തത് സോഷ്യൽ മീഡിയയിലും വലിയ വിമർശനങ്ങളാണ് ഉയർത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP