Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ..എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഹരീഷ് വാസുദേവനെതിരെ പൊങ്കാല; വിയോജിക്കുന്നവർ അത് രേഖപ്പെടുത്തി ഒപ്പിടുന്ന പതിവ് അയോദ്ധ്യ വിധിയിൽ ഉണ്ടായിട്ടില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് ഹരീഷ്; വിവാദ പോസ്റ്റിൽ എം.സ്വരാജിനെതിരെ യുവമോർച്ചയുടെ പരാതി ഡിജിപിക്ക്; കുത്തിത്തിരിപ്പെന്ന് സന്ദീപ് വാര്യർ

'ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ..എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഹരീഷ് വാസുദേവനെതിരെ പൊങ്കാല; വിയോജിക്കുന്നവർ അത് രേഖപ്പെടുത്തി ഒപ്പിടുന്ന പതിവ് അയോദ്ധ്യ വിധിയിൽ ഉണ്ടായിട്ടില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് ഹരീഷ്; വിവാദ പോസ്റ്റിൽ എം.സ്വരാജിനെതിരെ യുവമോർച്ചയുടെ പരാതി ഡിജിപിക്ക്; കുത്തിത്തിരിപ്പെന്ന് സന്ദീപ് വാര്യർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അയോധ്യ കേസ് വിധി വന്നപ്പോൾ എം.സ്വരാജിനെ പോലെ ആദ്യപ്രതികരണം ഫേസ്‌ബുക്കിൽ ഇട്ടയാളാണ് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. വിധി പകർപ്പ് കിട്ടും മുമ്പേയായിരുന്നു പോസ്റ്റ്. സ്വരാജിന്റെ പോസ്റ്റ് വിവാദമായത് പോലെ തന്നെ ഹരീഷിന്റെ പോസ്റ്റും വിവാദമായി. 'ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?(പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആർക്ക് പിറന്ന വിധിയാണിത്?)', ഹരീഷ് ചോദിച്ചു. എന്നാൽ എന്താണ് ഹരീഷ് ഉദ്ദേശിച്ചതെന്ന് പലർക്കും മനസ്സിലായില്ല. സംഘർഷം സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്ന് പൊലീസ് നിർദ്ദേശം ലംഘിച്ചുവെന്ന് ആരോപിച്ച് വിമർശനങ്ങളും കമന്റ് രൂപത്തിൽ വന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം ഹരീഷ് ഫേസ്‌ബുക്കിൽ വിശദീകരണവുമായി രംഗത്തെത്തി.

'ഏത് വിധിയും എഴുതിയ ആൾ own up ചെയ്യും. യോജിക്കുന്നവർ ഒപ്പിടും. വിയോജിക്കുന്നവർ അത് രേഖപ്പെടുത്തി ഒപ്പിടും.അയോദ്ധ്യ വിധിയിൽ അതുണ്ടായിട്ടില്ല. അതിനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല. അത് മനസിലാകാത്ത ആളുകൾ പൊങ്കാലയായി ഉപയോഗിച്ചിരുന്ന ആ പോസ്റ്റിൽ കമന്റ് ചെയ്തിട്ട് കാര്യമില്ല. ഞാനത് വായിക്കാൻ ഉദ്ദേശിക്കുന്നില്ല.വിധിയെപ്പറ്റി മെറിറ്റിൽ പ്രതികരണം വായന പൂർത്തിയാക്കിയ ശേഷം മാത്രം.'

അതേസമയം, അയോധ്യ വിധിയുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ എം സ്വരാജ് എംഎൽഎക്കെതിരെ പരാതി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവാണ് ഡിജിപിക്ക് പരാതി നൽകിയത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ വർഗ്ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് കൊച്ചിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തു.

വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ? എന്നാണ് സ്വരാജ് തന്റെ ഫേസബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡയയിൽ ഉണ്ടായത്.
ചരിത്രവിധിയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനാണ് സ്വരാജിന്റെ ശ്രമമെന്ന് യുവമോർച്ച സെക്രട്ടറി സന്ദീപ ജി. വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു. തൃപ്പൂണിത്തറ എംഎൽഎ എം .സ്വരാജ് ഇന്ന് ചെയ്ത കുത്തിതിരിപ്പ് വളരെ കാലമായി ഈ രാജ്യത്തെ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ബാക്കി മാത്രമാണ്. ഇന്ന് പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുകയും ഇരുപക്ഷവും സമചിത്തതയോടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ കുത്തിത്തിരിപ്പിനുള്ള അവസരം നഷ്ടപ്പെട്ട വേദനയാണ് സ്വരാജ് പ്രകടിപ്പിച്ചതെന്നും സന്ദീപ്.

സന്ദീപ് ജി. വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

അയോധ്യ തർക്കം എന്നേ തീരേണ്ടതായിരുന്നു. ശ്രീ രാമജന്മഭൂമി വിട്ടുനൽകാൻ ബാബറി മസ്ജിദ് ആക്ഷൻ കൗൺസിലും പകരം ഭൂമി നൽകാൻ ഹിന്ദു സംഘടനകളും തയ്യാറാവുകയും പ്രശ്നം പരിഹരിക്കപ്പെടുമെന്ന നിലയിലേക്ക് ചർച്ചകൾ എത്തുകയും ചെയ്തിരുന്നതാണ്.

എന്നാൽ അക്കാലത്ത് ഇർഫാൻ ഹബീബ് , റോമില ഥാപ്പർ, കെ എൻ പണിക്കർ തുടങ്ങിയ ഇടത് ചരിത്രകാരന്മാർ ചേർന്ന് ബാബരി മസ്ജിദ് ആക്ഷൻ കൗൺസിലിനെ സ്വാധീനിക്കുകയും രാമജന്മഭൂമി വിട്ടു നൽകാതിരിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുകയാണുണ്ടായത്. എന്തുവന്നാലും സ്ഥലംവിട്ടു നൽകേണ്ടി വരില്ല എന്ന് ബാബരി മസ്ജിദ് ആക്ഷൻ കൗൺസിൽ ഭാരവാഹികളെ വിശ്വസിപ്പിക്കാൻ ഇടത് ചരിത്രകാരന്മാർക്ക് കഴിഞ്ഞു.

അതായത് തൃപ്പൂണിത്തറ എംഎൽഎ എം .സ്വരാജ് ഇന്ന് ചെയ്ത കുത്തിതിരിപ്പ് വളരെ കാലമായി ഈ രാജ്യത്തെ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ബാക്കി മാത്രമാണ്. ഇന്ന് പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുകയും ഇരുപക്ഷവും സമചിത്തതയോടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ കുത്തിത്തിരിപ്പിനുള്ള അവസരം നഷ്ടപ്പെട്ട വേദനയാണ് സ്വരാജ് പ്രകടിപ്പിച്ചത്.

ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിയെ ഉയർത്തിപ്പിടിച്ച് വാചകക്കസർത്തു നടത്തിയിരുന്ന സ്വരാജിന് ഇപ്പോൾ എങ്ങനെയാണ് പെട്ടെന്ന് സുപ്രീം കോടതിയുടെ വിധിയിലും രാജ്യത്തെ നിയമ സംവിധാനത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടത്? ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമമായ വിധി വരാനിരിക്കുന്നതേയുള്ളൂ.രാജ്യത്ത് ക്രമസമാധാനവും മതസൗഹാർദവും പാലിക്കാൻ ഏവരും ജാഗ്രത്തായിരിക്കുന്ന സമയത്ത് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു ജനപ്രതിനിധി ജനങ്ങളെ ഇളക്കിവിടാൻ നടത്തിയ പരിശ്രമം ലജ്ജാവഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP