Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൃഥ്വിരാജിന്റെ ആഡംബര കാറിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായത് കമ്പനി വിലയുടെ 21 ശതമാനം തുക നികുതിയായി നൽകിയതോടെ; നികുതി ഇളവ് നേടാൻ ബില്ലിൽ വരുത്തിയ തിരുത്തൽ താരം അറിയണമെന്നില്ലെന്ന് അധികൃതർ

പൃഥ്വിരാജിന്റെ ആഡംബര കാറിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായത് കമ്പനി വിലയുടെ 21 ശതമാനം തുക നികുതിയായി നൽകിയതോടെ; നികുതി ഇളവ് നേടാൻ ബില്ലിൽ വരുത്തിയ തിരുത്തൽ താരം അറിയണമെന്നില്ലെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നികുതി തുക മുഴുവൻ അടച്ചതോടെ നടൻ പൃഥ്വിരാജിന്റെ ആഡംബര കാർ രജിസ്റ്റർ ചെയ്തു. കാറിന്റെ വില കുറച്ചുകാട്ടിയതിനെ തുടർന്ന് രജിസ്ട്രേഷൻ ആർടിഒ തടഞ്ഞിരുന്നു. തുടർന്ന് നികുതിയുടെ ബാക്കി തുകയായ 9,54,350 രൂപ ഇന്നലെ നടൻ അടച്ചു. ഇതോടെയാണ് കാറിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. 1.64 കോടി രൂപ കമ്പനി വിലയുള്ള ആഡംബര കാറിന്റെ രജിസ്ട്രേഷനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ 1.34 കോടി രൂപയാണ് രേഖപ്പെടുത്തിയിരുന്നത്.

നേരത്തെ താരം 42,42,000 രൂപ നേരത്തെ അടച്ചിരുന്നെങ്കിലും വാഹനത്തിന്റെ യഥാർത്ഥ വിലയ്ക്കുള്ള നികുതി ആയില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ തടഞ്ഞത്. 30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തിൽ വിലകുറച്ചു നൽകിയതായാണ് വാഹനം വിറ്റ സ്ഥാപനം പറയുന്നത്. ഡിസ്‌കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്ക് യഥാർത്ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ രജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മോട്ടോർ വാഹന വകുപ്പ്. നികുതിയിളവ് നേടാൻ ഡീലർ ബില്ലിൽ തിരുത്തൽ വരുത്തിയത് താരം അറിയണമെന്നില്ലെന്ന് ആർടിഒ അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP