Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലരൂപിയായ രാമന് ജന്മഗൃഹം തിരികെ വാങ്ങിക്കൊടുത്ത അഭിഭാഷകൻ; ശ്രീരാമന്റെ അസ്തിത്വത്തെ പരമോന്നത കോടതിയെ കൊണ്ട് പോലും അംഗീകരിപ്പിച്ച പ്രതിഭ; രാമജന്മഭൂമി തർക്കം തീരുമ്പോൾ ആത്മസംതൃപ്തിയോടെ ചിരിക്കുന്നത് റാം ലല്ലാ വിരാജ്മാൻ അഥവാ ബാലരൂപിയായ രാമന്റെ വക്കീൽ അഡ്വ. പരാശരൻ തന്നെ; സഫലമായത് മരിക്കും മുമ്പ് കേസിന് യുക്തിസഹമായ അന്ത്യമുണ്ടാകണം എന്ന ആഗ്രഹവും

ബാലരൂപിയായ രാമന് ജന്മഗൃഹം തിരികെ വാങ്ങിക്കൊടുത്ത അഭിഭാഷകൻ; ശ്രീരാമന്റെ അസ്തിത്വത്തെ പരമോന്നത കോടതിയെ കൊണ്ട് പോലും അംഗീകരിപ്പിച്ച പ്രതിഭ; രാമജന്മഭൂമി തർക്കം തീരുമ്പോൾ ആത്മസംതൃപ്തിയോടെ ചിരിക്കുന്നത് റാം ലല്ലാ വിരാജ്മാൻ അഥവാ ബാലരൂപിയായ രാമന്റെ വക്കീൽ അഡ്വ. പരാശരൻ തന്നെ; സഫലമായത് മരിക്കും മുമ്പ് കേസിന് യുക്തിസഹമായ അന്ത്യമുണ്ടാകണം എന്ന ആഗ്രഹവും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഏഴ് പതിറ്റാണ്ടു നീണ്ട തർക്കങ്ങൾക്ക് സുപ്രീംകോടതി അന്തിമ തീർപ്പ് കൽപ്പിക്കുമ്പോൾ സംതൃപ്തിയോടെ ചിരിക്കുന്ന ഒരു അഭിഭാഷകനുണ്ട്. മരിക്കുന്നതിന് മുമ്പ് ഈ കേസിൽ യുക്തി സഹമായ അന്ത്യം കൊതിച്ച ഒരു മനുഷ്യൻ. പ്രായാധിക്യത്താൽ ഇരുന്ന് വാദിക്കാൻ കോടതി അനുവാദം നൽകിയിട്ടും കീഴ്‌വഴക്കത്തിന്റെ പേരിൽ നിന്ന് തന്നെ വാദിച്ച് അന്തിമ വിജയം നേടിയ മനുഷ്യൻ- അഡ്വക്കേറ്റ് പരാശരൻ. റാം ലല്ലാ വിരാജ്മാൻ അഥവാ ബാലരൂപിയായ ശ്രീരാമന്റെ വക്കീൽ. ഒടുവിൽ ബാലനായ ശ്രീരാമന്റെ വക്കീൽ വാദം ജയിച്ച് ജന്മഭൂമി തിരികെ നേടി കൊടുത്തിരിക്കുന്നു. മരിക്കുന്നതിന് മുമ്പുള്ള അവസാനത്തെ ആഗ്രഹവും 92കാരനായ പരാശരൻ പൂർത്തീകരിച്ചിരിക്കുന്നു. രാമന് തന്റെ ജന്മഭൂമി തിരികെ ലഭിച്ചിരിക്കുന്നു.

1989ലാണ് 'റാം ലല്ലാ വിരാജ്മാൻ' കേസിൽ കക്ഷിചേരുന്നത്. 1989 ജൂലൈ ഒന്നാം തീയതി റാം ലല്ലാ വിരാജ്മാൻ അഥവാ ബാലരൂപിയായ ശ്രീരാമനും ശ്രീരാമജന്മഭൂമിയും കേസിൽ കക്ഷിചേർന്ന് പുതിയ ടൈറ്റിൽ സ്യൂട്ട് ഫയൽ ചെയ്യുന്നു. ഈ രണ്ടു കക്ഷികൾക്കും വേണ്ടി കേസ് കൊടുക്കുന്നത് അവരുടെ ആത്മമിത്രം എന്നവകാശപ്പെട്ടുകൊണ്ട് വിശ്വഹിന്ദുപരിഷത്തുകാരനായ റിട്ട. ജസ്റ്റിസ് ദേവകി നന്ദൻ അഗർവാല ആണ്. മൂർത്തികളെ കക്ഷി ചേർക്കാൻ ഇന്ത്യൻ നിയമത്തിൽ വകുപ്പുണ്ടായിരുന്നു.

മൂർത്തിയുടെ വാദങ്ങൾ പ്രധാനമായും രണ്ടെണ്ണമായിരുന്നു. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ജന്മഭൂമിയാണ് അയോധ്യ. അതിന്റെ അവകാശം മൂർത്തിയായ തനിക്കും, പിന്നെ ശ്രീരാമജന്മഭൂമി എന്ന സങ്കല്പത്തിനും മാത്രമാണ്. അതുകൊണ്ടുതന്നെ മുഗളന്മാർ പ്രസ്തുത ഭൂമി വഖഫ് ആയി നൽകിയതിന് നിയമസാധുതയില്ല എന്നും റാം ലല്ല വിരാജ്മാൻ വാദിച്ചു. 1989 ഓഗസ്റ്റ് 14-ന് അലഹബാദ് ഹൈക്കോടതി അന്നേവരെ ഫയൽ ചെയ്യപ്പെട്ട അന്യായങ്ങളെയെല്ലാം ചേർത്തുവെച്ച് ഒറ്റക്കേസാക്കി പരിഗണിച്ചു. അപ്പോഴും ബാലരൂപിയായ ശ്രീരാമനും വാദി ഭാഗത്തുണ്ടായിരുന്നു.

അലഹബാദ് ഹൈക്കോതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അയോധ്യ കേസ് എത്തിയതോടെയാണ് അഡ്വ. പരാശരന്റെ വാദങ്ങൾ രാജ്യം ശ്രദ്ധയോടെ കേട്ടത്. സുപ്രീം കോടതിയിൽ നടന്ന 40 ദിവസത്തെ ഹിയറിംഗിൽ ഏറ്റവും ശ്രദ്ധേയമായ സംഭവമായിരുന്നു ബാലരൂപിയായ രാമന് വേണ്ടി വേണ്ടി വാദിച്ച 92 വയസ്സുള്ള അഡ്വ. പരാശരൻ. 'മരിക്കുന്നതിനുമുമ്പ് എന്റെ അവസാന ആഗ്രഹമാണ് ഈ കേസ് അതിന്റെ യുക്തിസഹമായ അന്ത്യത്തിലേക്ക് കൊണ്ടുപോകുക എന്നത്' എന്ന് അദേഹം ഒരോ പ്രതിബന്ധങ്ങൾ ഉണ്ടാക്കുമ്പോഴും പറയുമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ പോലും ശ്രദ്ധിക്കാതെ കർമ്മ നിരതനായ അഡ്വ. പരാശരനോട് ഹിയറിംഗിനിടെ ഇരിന്നു വാദിക്കാൻ ചീഫ് ജസ്റ്റിസ് അനുവാദം നൽകിയെങ്കിലും അദേഹം അത് സന്തോഷത്തോടെ നിരസ്സിക്കുകയായിരുന്നു. മൈ ലോഡ്, താങ്കൾ വളരെ ദയശീലനാണ്, എഴുന്നേറ്റുനിന്ന് വാദങ്ങൾ മുന്നോട്ട് വയ്ക്കുക എന്ന ഈ പാരമ്പര്യത്തെ ഞാൻ മാനിക്കുന്നുവെന്നും പരാശരൻ കോടതിയിൽ പറഞ്ഞിരുന്നു.

ഒടുവിൽ അഡ്വ. പരാശരന്റെ വാദങ്ങളെ അംഗീകരിക്കുന്നതായി സുപ്രീംകോടതി വിധി. രാമന്റെ അസ്തിത്വം അംഗീകരിക്കുന്നതായിരുന്നു സുപ്രീംകോടതി വിധി. രാമന് വ്യക്തിനിയമങ്ങൾ ബാധകമാണെന്ന പരാമർശത്തോടെ രാമന്റെ അഭിഭാഷകനായ പരാശരൻ ആദരിക്കപ്പെടുകയാണ് ചെയ്തത്. ഒരു മനുഷ്യന്റെ നിലപാടുകളിലൂടെ ദൈവത്തിന്റെ വ്യക്തിത്വത്തിന് പരമോന്നത നീതിപീഠം നിയമസാധുത നൽകുകയായിരുന്നു.

അടിയന്തരാവസ്ഥകാലത്ത് തമിഴ്‌നാടിന്റെ അഡ്വക്കേറ്റ് ജനറലായിരുന്നു പരാശരൻ. 1980 ൽ അദ്ദേഹത്തെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായി നിയമിച്ചു. തുടർന്ന് 1983 മുതൽ 1989 വരെ അദ്ദേഹം അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു. ഇദ്ദേഹം 2012 മുതൽ 2018 വരെ രാജ്യസഭാ അംഗവുമായിരുന്നു. പരാശരൻ നിരവധി സംസ്ഥാന സർക്കാരുകളുടെ പ്രിയപ്പെട്ട അഭിഭാഷകനാണ്. മതഗ്രന്ഥങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവ് കോടതിയിലെ വാദങ്ങൾക്കിടയിലും ഉപയോഗിക്കാറുണ്ട്. സ്വധർമ്മത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഇന്ത്യൻ നിയമത്തിനായി ധാരാളം സംഭാവന നൽകിയ അദേഹത്തെ മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പിതാമഹൻ എന്ന് അഭിസബോധന ചെയ്ത്തിരുന്നു.

ഹിന്ദു സംസ്‌കാരത്തിൽ വിദഗ്ദ്ധനായാണ് പരാശരൻ കണക്കാക്കപ്പെടുന്നത്. നിരവധി കാരണങ്ങൾ കൊണ്ട് 2016ന് ശേഷം വളരെ അപൂർവമായി മാത്രമേ അദ്ദേഹം കോടതിമുറിയിൽ എത്തിരുന്നുള്ളു. ശബരിമല കേസിലും അദ്ദേഹം വാദിച്ചിരുന്നു. യുവതി പ്രവേശനവുമായി ബന്ധപെട്ട ശബരിമല കേസിൽ അദ്ദേഹം ഭക്തർക്ക് വേണ്ടി വാദങ്ങൾ മുന്നോട്ടുവച്ചിരുന്നു. രാമസേതു കേസിൽ ഇരുവിഭാഗവും അദ്ദേഹത്തിനെ വാദിക്കാൻ ക്ഷണിച്ചെങ്കിലും അദ്ദേഹം രാമസേതുവിന് വേണ്ടിയാണ് വാദിച്ചത്. സേതുസമുദ്രം പദ്ധതി സംരക്ഷിക്കാനാണ് അദ്ദേഹം ഇത് ചെയ്തതെന്നും ഭഗവാനു വേണ്ടി താൻ ഇത്രയെങ്കിലും ചെയ്യണ്ടെയെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP