Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയുടെ പിറന്നാളാഘോഷത്തിനിടെ ഭർത്താവിനെ സ്രാവ് തിന്നു; തെളിവായത് വിവാഹ മോതിരം; കൈകൾ കണ്ടെത്തിയത് പിടികൂടിയ സ്രാവിന്റെ വയറിൽ

ഭാര്യയുടെ പിറന്നാളാഘോഷത്തിനിടെ ഭർത്താവിനെ സ്രാവ് തിന്നു; തെളിവായത് വിവാഹ മോതിരം; കൈകൾ കണ്ടെത്തിയത് പിടികൂടിയ സ്രാവിന്റെ വയറിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഭാര്യയുടെ നാൽപ്പതാം പിറന്നാളാഘോഷത്തിനിടെ കാണാതായ ബ്രിട്ടീഷ് സഞ്ചാരിയെ ഭീമൻ സ്രാവ് കൊന്ന് തിന്നതായി റിപ്പോർട്ട്. മഡഗസ്സ്‌കറിന് സമീപമുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനിലാണ് സംഭവം.ഒരാഴ്ച സമയം ചെലവിടാനാണ് സുരക്ഷിത വിനോദ സഞ്ചാര കേന്ദ്രമെന്ന് പ്രശസ്തമായ റീയൂണിയനിൽ ദമ്പതികളെത്തിയത്.

സ്‌കോട്ടിഷ് പൗരനായ മാർട്ടിന് ടോണറിനെയാണ് സ്രാവുകൾ കൊന്ന് തിന്നതായി അധികൃതർ സ്ഥിരീകരിച്ചത്.ശനിയാഴ്ച ഒറ്റയ്ക്ക് നീന്തുന്നതിനിടെ ശ്വസന സഹായിയുമായി വെള്ളത്തിലേക്ക് ഊളിയിട്ട ഭർത്താവ് റിച്ചാർഡ് മാർട്ടിൻ ടോണറിനെ (44) പിന്നീട് കാണാതാവുകയായിരുന്നു. ഭാര്യയുടെ പരാതിയിൽ ഹെലിക്കോപ്റ്ററുകൾ ഉൾപ്പടെ ഉപയോഗിച്ച് തിരച്ചിൽനടത്തിയെങ്കിലും ഫലമുണ്ടായില്ല.തിരച്ചിലിനിടയിൽ മനുഷ്യർക്ക് ഭീഷണിയായ നാല് ടൈഗർ സ്രാവുകളെ പിടികൂടിയിരുന്നു.

പിന്നീട് ഇവയിലൊന്നിന്റെ വയറ്റിൽ കണ്ടെത്തിയ മുറിഞ്ഞ കൈകളാണ് ടോണറുടെ മരണം സംബന്ധിച്ച് സൂചന നൽകിയത്.കൈവിരലിലെ വിവാഹ മോതിരം ഭാര്യ തിരിച്ചറിഞ്ഞതോടെ മരിച്ചത് റിച്ചാർഡ് ടോണർ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധന നടത്തി അധികൃതർ ഇത് സ്ഥിരീകരിച്ചു. ശരാശരി 10-14 അടി നീളവും 385-635 കിലോ ഭാരവുമുള്ള ടൈഗർ സ്രാവുകൾ വളരെ അപകടകാരികളായാണ് കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP