Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂർത്തിയായി; അവലോകനം ചെയ്തത് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യം; നിലവിലുള്ള സർവ്വീസുകൾക്ക് പുറമേ 379 ബസ് സർവ്വീസും; ശബരിമല തീർത്ഥാടന സൗകര്യം അവലോകനം ചെയ്ത് മുഖ്യമന്ത്രി

ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂർത്തിയായി; അവലോകനം ചെയ്തത് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യം; നിലവിലുള്ള സർവ്വീസുകൾക്ക് പുറമേ 379 ബസ് സർവ്വീസും; ശബരിമല തീർത്ഥാടന സൗകര്യം അവലോകനം ചെയ്ത് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ശബരിമല തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന് ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും നടത്തുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു.

ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു. ശുദ്ധജല വിതരണം, ചികിത്സാ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, റോഡുകളുടെ അറ്റകുറ്റപ്പണി, ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യം തുടങ്ങിയ കാര്യങ്ങളെല്ലാം യോഗം അവലോകനം ചെയ്തു.

ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അധികമായി 300 ജീവനക്കാരെ ശബരിമലയിലേക്ക് നിയോഗിച്ചു. നിലയ്ക്കൽ - പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി.യുടെ 210 സർവ്വീസുണ്ടാകും. ശബരിമലയിലേക്കുള്ള റൂട്ടുകളിൽ നിലവിലുള്ള സർവ്വീസുകൾക്ക് പുറമേ 379 സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

യോഗത്തിൽ എംഎ‍ൽഎ മാരായ രാജു അബ്രഹാം, ഇ.എസ്. ബിജിമോൾ, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോർഡ് പ്രസിഡന്റ് എം. പത്മകുമാർ, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മാരായ അനന്തകൃഷ്ണൻ, ആർ. ശ്രീലേഖ ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്ന തുടങ്ങിയവരും വിവിധ വകുപ്പുമേധാവികളും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP