Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പതിറ്റാണ്ടുകൾ പഴക്കം ഉള്ള തർക്കം നീതി ക്ഷേത്രം പരിഹരിച്ചെന്ന് നരേന്ദ്ര മോദി; വിധി പല കാരണത്താൽ പ്രധാന്യമുള്ളതാണെന്നും പ്രധാനമന്ത്രി; ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇതോടെ കൂടുതൽ ശക്തിപ്പെടുമെന്ന് അമിത് ഷാ; വിധി പ്രഖ്യാപനത്തെ പൂർണമായി അംഗീകരിക്കുന്നുവെന്നും അഭ്യന്തരമന്ത്രി; ഇനിയെങ്കിലും തർക്കങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാമെന്ന് ആർഎസ്എസ്

പതിറ്റാണ്ടുകൾ പഴക്കം ഉള്ള തർക്കം നീതി ക്ഷേത്രം പരിഹരിച്ചെന്ന് നരേന്ദ്ര മോദി; വിധി പല കാരണത്താൽ പ്രധാന്യമുള്ളതാണെന്നും പ്രധാനമന്ത്രി; ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇതോടെ കൂടുതൽ ശക്തിപ്പെടുമെന്ന് അമിത് ഷാ; വിധി പ്രഖ്യാപനത്തെ പൂർണമായി അംഗീകരിക്കുന്നുവെന്നും അഭ്യന്തരമന്ത്രി; ഇനിയെങ്കിലും തർക്കങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാമെന്ന് ആർഎസ്എസ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അയോധ്യ വിധിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും. പതിറ്റാണ്ടുകൾ പഴക്കം ഉള്ള തർക്കം നീതി ക്ഷേത്രം പരിഹരിച്ചെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. അയോധ്യ കേസിലെ സുപ്രീംകോടതി വിധി പല കാരണത്താൽ പ്രധാന്യമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എത്ര വലിയ തർക്കവും നിയമവ്യവസ്ഥയിലൂടെ പരിഹരിക്കാമെന്നതിന്റെ തെളിവാണ് സുപ്രീം കോടതി വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരെന്ന് വ്യക്തമാക്കുന്നതാണ് വിധി. വിധിയോടുള്ള പ്രതികരണം സമാധാനത്തോടെയുള്ള സഹവർത്തിത്വത്തിന് തെളിവെന്ന് അദ്ദേഹം പറഞ്ഞു.

അയോധ്യ കേസിൽ സുപ്രീംകോടതി വിധി പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലാണ്. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാക്കിസ്ഥാനിലെ ദർബാർ സാഹിബ് ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിക്കുന്ന കർതാപൂർ ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു. ഇന്ത്യാക്കാരുടെ വികാരം മനസ്സിലാക്കിയതിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മോദി നന്ദി പറഞ്ഞു

സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്രവിധിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ട്വീറ്റ് ചെയ്തു. അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത അമിത് ഷാ, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇതോടെ കൂടുതൽ ശക്തിപ്പെടുമെന്ന് അഭിപ്രായപ്പെട്ടു.രാമ ജന്മഭൂമി വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തെ പൂർണമായി അംഗീകരിക്കുന്നു. സുപ്രീംകോടതി വിധി എല്ലാ മതത്തിലും സമുദായത്തിലും ഉൾപ്പെട്ടവർ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു.

ഇനിയെങ്കിലും തർക്കങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാമെന്ന് ആർഎസ്എസ്. തർക്കഭൂമിയിൽ എല്ലാവരും ചേർന്ന് ക്ഷേത്രം നിർമ്മിക്കുമെന്ന് മോഹൻ ഭാഗവത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹിന്ദുക്കളും മുസ്ലിംകളും ചേർന്നാണ് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ രാജ്യത്തെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ടെലിഫോണിൽ സംസാരിച്ചു. സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിഗതികൾ മുഖ്യമന്ത്രിമാർ അമിത് ഷായെ ധരിപ്പിച്ചു. പൊതുസ്ഥിതി വിലയിരുത്തിയ അഭ്യന്തരമന്ത്രി ക്രമസമാധാനം ഉറപ്പാക്കാൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അമിത് ഷാ സ്ഥിഗതികൾ വിലയിരുത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും ഐബിയടക്കമുള്ള രഹസ്യാന്വേഷണ ഏജൻസികളുടെ മേധാവിമാരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് പിന്നാലെ അമിത് ഷായുടെ ഇന്നത്തെ പൊതുപരിപാടികളെല്ലാം റദ്ദാക്കി കൊണ്ടുള്ള അറിയിപ്പ് പുറത്തു വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP