Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോധിയെ ബാബർ പരാജയപ്പെടുത്തിയത് 1526ൽ; യുദ്ധ വിജയത്തിന്റെ സ്മരണയ്ക്ക് പള്ളി പണിതത് കമാൻഡറായ മിർ ബാഖി; തർക്കവുമായി നിർമോഹി അഖാഡ എത്തിയത് 1853ൽ; സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ട് മുമ്പ് വിഷയം സജീവമാക്കിയത് അഖില ഭാരതീയ രാമായണ മഹാസഭയും; മതേതര മൂല്യങ്ങൾ തകർത്ത് വിഗ്രഹം സ്ഥാപിക്കലും പള്ളി തകർക്കലും: മധ്യസ്ഥത പൊളിഞ്ഞപ്പോൾ രാജ്യത്തെ ഒന്നിപ്പിക്കുന്ന വിധിയുമായി സുപ്രീംകോടതി; അയോധ്യ ചരിത്രത്തിന്റെ നാൾവഴിയിലൂടെ

പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോധിയെ ബാബർ പരാജയപ്പെടുത്തിയത് 1526ൽ; യുദ്ധ വിജയത്തിന്റെ സ്മരണയ്ക്ക് പള്ളി പണിതത് കമാൻഡറായ മിർ ബാഖി; തർക്കവുമായി നിർമോഹി അഖാഡ എത്തിയത് 1853ൽ; സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ട് മുമ്പ് വിഷയം സജീവമാക്കിയത് അഖില ഭാരതീയ രാമായണ മഹാസഭയും; മതേതര മൂല്യങ്ങൾ തകർത്ത് വിഗ്രഹം സ്ഥാപിക്കലും പള്ളി തകർക്കലും: മധ്യസ്ഥത പൊളിഞ്ഞപ്പോൾ രാജ്യത്തെ ഒന്നിപ്പിക്കുന്ന വിധിയുമായി സുപ്രീംകോടതി; അയോധ്യ ചരിത്രത്തിന്റെ നാൾവഴിയിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ഐക്യകണ്ഠേനയുള്ള വിധിന്യായം വഴി അയോധ്യയിലെ തർക്കഭൂമി ഒരു ട്രസ്റ്റിനു കൈമാറാനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വരുമ്പോൾ അവസാനമാകുന്നത് ഒന്നര നൂറ്റാണ്ടിലേറെ നീളുന്ന തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും. കൃത്യമായി പറഞ്ഞാൽ 1528 പാനിപ്പത്ത് യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായാണ് ബാബറിന്റെ നിർദ്ദേശപ്രകാരം കമാൻഡറായിരുന്ന മിർ ബാഖി തർക്കഭൂമിയിൽ പള്ളിപണിയുന്നത്. അതിനു ശേഷം മൂന്നു നൂറ്റാണ്ട് കഴിഞ്ഞാണ് ഹിന്ദുക്കളിലെ ഒരു വിഭാഗമായ നിർമോഹി അഖാഡ ശ്രീരാമ ക്ഷേത്ര പ്രശ്‌നം ഉയർത്തിക്കാട്ടി മുന്നോട്ടു വരുന്നത്. ഇതോടെയാണ് സംഘർഷത്തിനും അരങ്ങൊരുങ്ങുന്നത്.

1885-ൽ തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതിതേടി മഹന്ത് രഘുബീർ ഫൈസാബാദ് കോടതിയിൽ ഹർജി നൽകിയെങ്കിലും അത് കോടതി തള്ളിക്കളയുകയായിരുന്നു. അത് കഴിഞ്ഞു പിന്നെയും അര നൂറ്റാണ്ടു കഴിഞ്ഞാണ് അഖില ഭാരതീയ രാമായണ മഹാസഭ തർക്കഭൂമിയുടെ അവകാശമാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയത്. ഇതോടെയാണ് തർക്കഭൂമിയുടെ പ്രശ്‌നം ദേശീയ മുഖ്യധാരയിലേക്ക് വന്നത്. പിന്നീടങ്ങോട്ട് നടന്നത് രക്തരൂക്ഷിതമായ പോരാട്ടങ്ങളും അതിനു ആനുപാതികമായി വന്ന നിയമപോരാട്ടങ്ങളുമായിരുന്നു. അതിനെല്ലാം അന്ത്യം കുറിച്ചാണ് ഇപ്പോൾ തർക്കഭൂമി ഒരു ട്രസ്റ്റിനു കൈമാറാനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്, തർക്കഭൂമിയിൽ ക്ഷേത്രം പണിയാനുള്ള പദ്ധതി ആവിഷ്‌കരിക്കാൻ നേരിട്ടുള്ള നിർദ്ദേശമാണ് കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

തർക്കഭൂമിക്ക് പുറത്ത് പള്ളി പണിയുന്നതിനായി അഞ്ച് ഏക്കർ പ്രത്യേക സ്ഥലം അനുവദിക്കാനും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. വിധിയുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങൾ നടമാടാതിരിക്കാൻ കർശനമായ സുരക്ഷയാണ് രാജ്യത്ത് നിലനിൽക്കുന്നത്. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും സംഘർഷ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. സമാധാനവും ഐക്യവും നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും വന്നിട്ടുണ്ട്. വിധി ആരുടെയും വിജയമോ പരാജയമോ അല്ലെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

1526- 2019 അയോധ്യയുടെ ചരിത്ര വഴികൾ ഇങ്ങനെ:

1526 മുഗൾസാമ്രാജ്യ സ്ഥാപകനായ ബാബർ ഇന്ത്യയിലേക്ക് . ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി.
1528 പാനിപ്പത്ത് യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായി ബാബറിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ കമാൻഡറായ മിർ ബാഖി ബാബറി മസ്ജിദ് പണികഴിപ്പിച്ചു.
1853 അയോധ്യയിലുണ്ടായ ശ്രീരാമക്ഷേത്രം തകർത്താണ് മുഗളന്മാർ പള്ളി സ്ഥാപിച്ചതെന്ന് ഹിന്ദുക്കളിലെ ഒരു വിഭാഗമായ നിർമോഹി അഖാഡ അവകാശപ്പെട്ടു. ബാബറി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്ലിം സംഘർഷത്തിന് തുടക്കം
1885 തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതിതേടി മഹന്ത് രഘുബീർ ഫൈസാബാദ് കോടതിയിൽ നൽകിയ ഹർജി തള്ളി.
1946 അഖില ഭാരതീയ രാമായണ മഹാസഭ തർക്കഭൂമിയുടെ അവകാശമാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി.
1949 മസ്ജിദിനകത്ത് കാണപ്പെട്ട ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ നീക്കംചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു.
1950 മസ്ജിദിലെ വിഗ്രഹങ്ങളിൽ ആരാധന നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഗോപാൽ സിംല വിശാരദ്, പരംഹംസ രാമചന്ദ്രദാസ് എന്നിവർ ഫൈസാബാദ് കോടതിയിൽ
1959 തർക്കഭൂമിയിൽ അവകാശമുന്നയിച്ച് നിർമോഹി അഖാഡ കോടതിയെ സമീപിച്ചു.
1981 അവകാശത്തർക്കത്തിൽ ഉത്തർപ്രദേശിലെ സുന്നി സെൻട്രൽ വഖഫ് ബോർഡും കോടതിയിൽ
1986 ഫെബ്രുവരി 01-തർക്കഭൂമി ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കാൻ കീഴ്‌കോടതിയുടെ ഉത്തരവ്
1989 നവംബർ 09-തർക്കഭൂമിയിൽ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു
1990 സെപ്റ്റംബർ-രാമക്ഷേത്രനിർമ്മാണത്തിന് പിന്തുണതേടി എൽ.കെ. അദ്വാനിയുടെ രഥയാത്ര, പലയിടങ്ങളിലും സംഘർഷം
1991 ഉത്തർപ്രദേശിൽ ബിജെപി. അധികാരത്തിൽ, മസ്ജിദിനോടു ചേർന്നുള്ള വഖഫ് ബോർഡിന്റെ 2.77 ഏക്കർ യു.പി. സർക്കാർ ഏറ്റെടുത്തു.
1992 ഡിസംബർ 06-അയോധ്യയിൽ വി.എച്ച്.പി. റാലി, വൈകീട്ടോടെ കാർസേവ പ്രവർത്തകർ ബാബറി മസ്ജിദ് പൊളിച്ചു. രാജ്യമെങ്ങും സംഘർഷം. രണ്ടായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു
1992 ഡിസംബർ 16- ബാബറി മസ്ജിദ് പൊളിക്കൽ അന്വേഷിക്കാൻ ലിബർഹാൻ കമ്മിഷനെ നിയോഗിച്ചു
1994 ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമാകുന്നതുവരെ തത്സ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്
2002 ഏപ്രിൽ: ഉടമസ്ഥാവകാശം സംബന്ധിച്ച നാലുകേസും അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയിൽ
2010 സെപ്റ്റംബർ 30- തർക്കഭൂമി ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും നിർമോഹി അഖാഡയ്ക്കും മൂന്നായി വിഭജിക്കാൻ അലഹാബാദ് ഹൈക്കോടതിയുടെ ചരിത്രവിധി
2011 മെയ്‌ ഒമ്പത്-അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
2017 മാർച്ച്- കേസ് കോടതിക്കുപുറത്ത് ഒത്തുതീർക്കാൻ സുപ്രീംകോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ നിർദ്ദേശം
2018 ഫെബ്രുവരി- സുപ്രീംകോടതി സിവിൽ അപ്പീലുകൾ കേൾക്കാൻ തുടങ്ങി
2018 ജൂലായ് 20 -സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവെച്ചു
2019 ജനുവരി എട്ട്-കേസ് കേൾക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഭരണഘടനാബെഞ്ചുണ്ടാക്കി
2019 ജനുവരി 29-തർക്കഭൂമിയിൽനിന്ന് പിടിച്ചെടുത്ത 67 ഏക്കർ ഭൂമി ഉടമസ്ഥർക്ക് തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
2019 ഫെബ്രുവരി 26 - കേസിൽ മധ്യസ്ഥതയ്ക്ക് കോടതി
2019 മാർച്ച് എട്ട്- മുൻ ജഡ്ജി എഫ്.എം. കലീഫുള്ള, ശ്രീ ശ്രീ രവിശങ്കർ, മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരുൾപ്പെടുന്ന മൂന്നംഗ മധ്യസ്ഥസമിതിക്ക് സുപ്രീംകോടതി രൂപംനൽകി.
2019 മെയ്‌ 10-മധ്യസ്ഥ സമിതി കോടതിയിൽ അന്തിമറിപ്പോർട്ട് നൽകി
2019 ഓഗസ്റ്റ് 06 -കേസിൽ സുപ്രീംകോടതി വിചാരണ തുടങ്ങി, ഒക്ടോബർ 18-നുമുമ്പ് വിചാരണ തീർക്കാൻ കോടതി
2019 ഒക്ടോബർ 14 - അയോധ്യയിൽ ഡിസംബർ പത്തുവരെ യു.പി. സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു
2019 ഒക്ടോബർ 16-വിചാരണ പൂർത്തിയായി
2019 നവംബർ 09- അയോധ്യാവിധി-തർക്കഭൂമിഒരു ട്രസ്റ്റിനു കൈമാറണം. തർക്കഭൂമിക്ക് പുറത്ത് പള്ളി പണിയാൻ അഞ്ചേക്കർ സ്ഥലം അനുവദിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP