Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പൊളിഞ്ഞ പാലാരിവട്ടം പാലം' അഥവാ 'പി.പി.പി'; പാലാരിവട്ടം പാലം പണിത് പുട്ടടിച്ചവരെ പരിഹസിച്ചൊരു കൂട്ടായ്മ; പാട്ടു മുതൽ പട്ടം പറത്തൽ വരെ; ബലപരീക്ഷണത്തിന് ചാക്ക് നൂൽ വടംവലിയും; അടുത്ത പാലാരിവട്ടത്തിനായി കവടി നിരത്തലും; പിന്നിൽ ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ്

'പൊളിഞ്ഞ പാലാരിവട്ടം പാലം' അഥവാ 'പി.പി.പി'; പാലാരിവട്ടം പാലം പണിത് പുട്ടടിച്ചവരെ പരിഹസിച്ചൊരു കൂട്ടായ്മ; പാട്ടു മുതൽ പട്ടം പറത്തൽ വരെ; ബലപരീക്ഷണത്തിന് ചാക്ക് നൂൽ വടംവലിയും; അടുത്ത പാലാരിവട്ടത്തിനായി കവടി നിരത്തലും; പിന്നിൽ ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി;'പൊളിഞ്ഞ പാലാരിവട്ടം പാലം' അഥവാ 'പി.പി.പി'.പാലാരിവട്ടം പാലം പണിത് പുട്ടടിച്ചവരെ പരിഹസിച്ചായിരുന്നു പാലാരിവട്ടം പാലത്തിൽ കഴിഞ്ഞ ദിവസം കൂട്ടായ്മ ചേർന്നത്. പാട്ടു മുതൽ പട്ടംപറത്തൽ വരെ... ഒപ്പം കഥ പറച്ചിലും കച്ചേരിയും... പിന്നെ, പുട്ടടിയും പീപ്പി ഊതലും... ബല പരീക്ഷണത്തിന് ചാക്ക് നൂൽ വടം വലിയും വരെ ഉണ്ടായിരുന്നു. നഗരത്തിൽ കോടികൾ ചെലവഴിച്ച് നിർമ്മിച്ച പാലത്തെ ഒന്നിനും കൊള്ളാത്തതാക്കിയവരെയാണ് അവർ പരോക്ഷമായി പരിഹസിച്ചത്.'പൊളിഞ്ഞ പാലാരിവട്ടം പാലം' അഥവാ 'പി.പി.പി' എന്ന് പേരിട്ടായിരുന്നു മേൽപ്പാലത്തിൽ സായാഹ്നത്തിൽ അവർ ഒത്തുകൂടിയത്.

ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റായിരുന്നു ഇത്തരമൊരു കൂട്ടായ്മയ്ക്ക് ചുക്കാൻ പിടിച്ചത്.വ്യാഴാഴ്ചയാണ് ഇത്തരമൊരു പരിപാടി പാലാരിവട്ടം മേൽപ്പാലത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയുള്ള അറിയിപ്പു മാത്രമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, ഒട്ടേറെപ്പേർ എത്തി. ചാക്കുനൂൽ ഉപയോഗിച്ച് വടംവലി വരെ അവർ പാലത്തിൽ നടത്തി.നാല്പത് കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച പാലാരിവട്ടം മേൽപ്പാലം ആറു മാസമായി ആർക്കും പ്രയോജനപ്പെടാതെ അനാഥാവസ്ഥയിൽ കിടക്കുന്നതിനോടുള്ള രോഷമാണ് ഈ കൂട്ടായ്മയിലൂടെ പ്രകടിപ്പിച്ചത്.

പ്രതിഷേധ സ്വരങ്ങൾക്കു പോലും വിലക്കുള്ള, പുതിയ കാലത്തോടുള്ള എതിർപ്പാണ് നീളം കുറഞ്ഞ ചരടിൽ കെട്ടിയ പട്ടത്തിലൂടെ സൂചിപ്പിച്ചതെന്ന് 'ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ്' പ്രസിഡന്റ് എം.ആർ. രാജേന്ദ്രൻ നായർ പറഞ്ഞു.ഒരിക്കൽ വണ്ടി ചീറിപ്പാഞ്ഞിരുന്ന മേൽപ്പാലത്തിലിരുന്ന്, പുസ്തകം വായിച്ചും കപ്പലണ്ടി കൊറിച്ചും പാട്ടുപാടിയും രണ്ടു മണിക്കൂറോളം അവർ ചെലവഴിച്ചു.മേൽപ്പാലത്തിൽ ചെലവഴിച്ചതിന്റെ ഓർമയ്ക്കായി പാലത്തിലെ ചേറിൽ കാൽ മുക്കി തുണിയിൽ പതിക്കുകയും ചെയ്തു. അത് വീട്ടിൽ ഫ്രെയിം ചെയ്ത് സൂക്ഷിക്കുമെന്നും ലക്ഷ്മി എൻ. മേനോൻ പറഞ്ഞു.

'പാലം സഞ്ചാരയോഗ്യമാക്കി തുറക്കുന്നതുവരെ അതിനെ എങ്ങനെ പ്രയോജനപ്പെടുത്താം' എന്ന ചിന്തയുടെ ഭാഗം കൂടിയായിരുന്നു ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്ന് പരിപാടിയുടെ സംഘാടകരിൽ ഒരാളും മഹാ പ്രളയത്തിൽ ചേറിലായ തുണിയിൽനിന്ന് 'ചേക്കുട്ടിപ്പാവ' ഉണ്ടാക്കിയ ആളുമായ ലക്ഷ്മി എൻ. മേനോൻ പറഞ്ഞു. 'മാലിന്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താം' എന്ന ചിന്തയാണ് ഇതിനു പിന്നിലെന്നും അവർ പറഞ്ഞു.

അടുത്ത 'പാലാരിവട്ടം' എവിടെ ആയിരിക്കുമെന്നറിയാൻ കവടി നിരത്തുന്നവരും ആ കൂട്ടത്തിലുണ്ടായിരുന്നു. ഈ സമയമൊക്കെ പാലത്തിനു കീഴിലൂടെ തിക്കിത്തിരക്കി വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു. അതിൽ രോഗികളുമായി പോകുന്ന ഒട്ടേറെ ആംബുലൻസുകളും ഉണ്ടായിരുന്നു.മേൽപ്പാലത്തിൽനിന്ന് സൂര്യാസ്തമയവും കണ്ടാണ് അവർ മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP